തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാരഥിയാണ് ജയിംസ് കുഴിവേലില്‍. രണ്ടര പതിറ്റാണ്ടിലേറെയായി സതീശന്റെ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ജയിംസ് ഉണ്ട്.
കഴിഞ്ഞ 27 വര്‍ഷങ്ങളായി വി.ഡി. സതീശന്റെ വാഹനം ഓടിക്കുന്നത് പറവൂര്‍ സ്വദേശിയായ ജയിംസ് ആണ്. സഹായമഭ്യര്‍ഥിച്ചു വരുന്നവരുടെ കഥകള്‍ കേള്‍ക്കുന്ന, അവരെ ചേര്‍ത്തുപിടിക്കുന്ന വി.ഡി. സതീശനെക്കുറിച്ചു പറയുന്പോൾ ജയിംസിനു നൂറു നാവാണ്.
ഭക്ഷണം കഴിക്കുമ്പോഴും യാത്രയിലും ഒപ്പമുള്ളവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന ശീലം വി.ഡി. സതീശന് സ്വന്തമാണെന്ന് ജയിംസ് പറയുന്നു. സഹജീവികളെ പരിഗണിക്കാനാണ് നാം ആദ്യം പഠിക്കേണ്ടതെന്ന ജീവിത പാഠമാണ് ഈ കാലയളവില്‍ സതീശനില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിക്കാനായതെന്നും ജയിംസ് പറയുന്നു.
കുട്ടികളുടെ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തല്‍, കാര്‍ക്കശ്യമുള്ള നിലപാടുകള്‍ ഇവയെല്ലാം അടുത്തുനിന്ന് കാണാന്‍ കഴിഞ്ഞു.
വാഹനം ഓടിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നതില്‍ പോലും മറ്റുള്ളവരെ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചിട്ടുണ്ടെന്നും ജയിംസ് പറയുന്നു.
Tags : V.D. Satheesan driver James Kuzhivelil oath talking ceremony