ജമ്മു: ജമ്മു കാഷ്മീരിൽ പട്രോളിംഗിനിടയിൽ രണ്ട് സ്പെഷ്യൽ പൊലിസ് ഓഫീസർമാരെ കാണാതായി. കിഷ്ത്വാർ ജില്ലയിൽ ഡച്ചാൻ-മർവ മേഖലയിൽ ബുധനാഴ്ചയാണ് സംഭവം. എസ്പിഒമാരായ റാഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായത്. പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.
സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയിരുന്ന ഇവർ ധേർണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാണെന്ന് അധികൃതർ അറിയിച്ചു. സംഭവദിവസം പകൽ സമയത്ത് പ്രദേശത്ത് വെടിവെയ്പ് ശബ്ദം കേട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.
തുടക്കത്തിൽ ഇവരുടെ മൊബൈൽ ഫോണുകൾ റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാകുകയായിരുന്നു. ഇരുവരെയും കണ്ടെത്താൻ പൊലിസും സുരക്ഷാ സേനയും സംയുക്തമായി തെരച്ചിൽ തുടരുകയാണ്.
Tags : Police Officers missing patrolling Jammu Kashmir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash