Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Officers Missing

ജ​മ്മു കാ​ഷ്‌​മീ​രി​ൽ പ​ട്രോ​ളിം​ഗി​നി​ടെ ര​ണ്ട് സ്പെ​ഷ്യ​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രെ കാ​ണാ​താ​യി; തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച് സു​ര​ക്ഷാ സേ​ന

ജ​മ്മു: ജ​മ്മു കാ​ഷ്‌​മീ​രി​ൽ പ​ട്രോ​ളിം​ഗി​നി​ട​യി​ൽ ര​ണ്ട് സ്പെ​ഷ്യ​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രെ കാ​ണാ​താ​യി. കി​ഷ്ത്വാ​ർ ജി​ല്ല​യി​ൽ ഡ​ച്ചാ​ൻ-​മ​ർ​വ മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. എ​സ്‍​പി​ഒ​മാ​രാ​യ റാ​ഷ്പാ​ൽ കു​മാ​ർ (40), ബാ​ബി ച​ന്ദ് (54) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

സൈ​ന്യ​ത്തോ​ടൊ​പ്പം പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന ഇ​വ​ർ ധേ​ർ​ണ പോ​സ്റ്റി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ണാ​താ​യ​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ദി​വ​സം പ​ക​ൽ സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് വെ​ടി​വെ​യ്പ് ശ​ബ്‍​ദം കേ​ട്ടി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

തു​ട​ക്ക​ത്തി​ൽ ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ റിം​ഗ് ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സ്വി​ച്ച് ഓ​ഫ് ചെ​യ്യ​പ്പെ​ട്ട നി​ല​യി​ലാ​കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​ൻ പൊ​ലി​സും സു​ര​ക്ഷാ സേ​ന​യും സം​യു​ക്ത​മാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up