x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേരാനല്ലൂര്‍ അപകടം: പതിനേഴുകാരന്‍റെ ജാമ്യം ചോദ്യം ചെയത് ഹര്‍ജി, ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി ബ്യൂറോ
Published: November 12, 2026 11:04 AM IST | Updated: November 12, 2026 11:04 AM IST

ചേരാനെല്ലൂരിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്‍റെ മക്കള്‍ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതി ജഡ്ജിയുടെ മകനാണെന്നും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ബാലനീതി നിയമം വകുപ്പ് 12(1)ലെ വ്യവസ്ഥകള്‍ പ്രകാരം ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ജാമ്യം നല്‍കുന്നത് നീതി നിര്‍വഹണം തടസപ്പെടുത്താന്‍ ഇടയാക്കുമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് മക്കളായ ആര്‍.ജെ. ഭദ്രകീര്‍ത്തി, ആര്‍.ജെ. ഭരത് ശങ്കര്‍ എന്നിവര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹര്‍ജി ജസ്റ്റീസ് സി. ജയചന്ദ്രന്‍റെ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കും. നേരത്തെ പതിനേഴുകാരന് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് ജാമ്യം അനുവദിച്ചത് സെഷന്‍സ് കോടതി ശരിവച്ചിരുന്നു. ഒക്ടോബര്‍ 25ന് പുലര്‍ച്ചെ 2.20ന് ആണ് പതിനേഴുകാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായിരുന്ന ജയബാലകൃഷ്ണന്‍ മരിച്ചത്.

അതേസമയം, പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജി ഇന്നു മുതല്‍ ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സിറ്റിംഗ് ആരംഭിക്കും. ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Tags : CheranalloorAccident HighCourt BailPlea Accident Police Case

Recent News

Corehub Up