x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട​ങ്ങി​യ കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​ക​ൾ പു​ന​രാ​രം​ഭി​ക്കും: ജി. ​ദേ​വ​രാ​ജ​ൻ

തൃശൂർ ബ്യൂറോ
Published: November 12, 2026 11:51 AM IST | Updated: November 12, 2026 11:51 AM IST

ജി. ദേവരാജൻ (File Photo)

തൃ​ശൂ​ർ: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ന്ന് ഡ​ൽ​ഹി​യി​ലെ കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി ജി. ​ദേ​വ​രാ​ജ​ൻ. സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന പ​ദ്ധ​തി​ക​ൾ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

വി​ക​സ​ന​കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ​ഭി​ന്ന​ത​ക​ൾ​ക്ക​പ്പു​റം സ​ഹ​ക​ര​ണ​ത്തി​നും ഏ​കോ​പ​ന​ത്തി​നു​മാ​ണു സ​ർ​ക്കാ​ർ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ത്യ​സ്ത നി​ല​പാ​ടാ​ണു വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​നു​ള്ള​ത്.

ഡ​ൽ​ഹി​യി​ൽ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി തൃ​ശൂ​ർ ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ൾ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജി. ​ദേ​വ​രാ​ജ​ൻ. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് ഷാ​ൾ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു.

Tags : GDevarajan CentralGovernment StateGovernment Schemes

Recent News

Corehub Up