x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലിസ് അസോസിയേഷന്‍ പുനഃസംഘടന: സര്‍ക്കാരിന് ആശ്വാസം, സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കൊച്ചി ബ്യൂറോ
Published: November 12, 2026 12:23 PM IST | Updated: November 12, 2026 12:23 PM IST

കേരള ഹൈക്കോടതി (File Photo)

കൊച്ചി: സംസ്ഥാനത്തെ പൊലിസ് സംഘടനകളെ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയംഗം ജി.ആര്‍. അജിത് ഉള്‍പ്പെടെയുള്ളവരുടെ അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് റദ്ദാക്കിയത്.

പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍, പൊലിസ് അസോസിയേഷന്‍, സീനിയര്‍ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നീ മൂന്ന് സംഘടനകളുടെയും ഭരണസമിതികളെയും പിരിച്ചുവിട്ട്, പകരം പൊലിസ് അസോസിയേഷന്‍, സീനിയര്‍ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നിങ്ങനെ രണ്ട് സംഘടനകള്‍ മാത്രമായാണ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചത്.

പുതിയ ഭരണസമിതി രൂപീകരിക്കുന്നതുവരെ ഭരണം നടത്തുന്നതിനായി സര്‍ക്കാര്‍ അഡ്‌ഹോക് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. എന്നാല്‍ സംഘടനകളുടെ നിയമാവലിക്കും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും വിരുദ്ധമായി അവയുടെ ഘടനയില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്.

ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പുനക്രമീകരണം മാത്രമാണ് നടത്തിയതെന്നും സംഘടിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെയാണ് സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

Tags : KeralaPolice Reorganization PoliceAssociation HighCourt SingleBench

Recent News

Corehub Up