x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി; മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ ഒ​രു രാ​ത്രി മു​ഴു​വ​ൻ നി​ല​വി​ളി​ച്ച് മൂ​ന്നു​വ​യ​സു​കാ​ര​ൻ

വെബ് ഡെസ്ക്
Published: November 12, 2026 12:48 PM IST | Updated: November 12, 2026 12:48 PM IST

പ്രതീകാത്മക ചിത്രം

അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ക​ർ​ണൂ​ലി​ൽ അ​മ്മ​യു​ടെ ജീ​വ​ന​റ്റ ശ​രീ​ര​ത്തി​ന​രി​കി​ൽ രാ​ത്രി മു​ഴു​വ​ൻ ക​ര​ഞ്ഞു ത​ള​ർ​ന്ന് മൂ​ന്നു​വ​യ​സു​കാ​ര​ൻ. ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച അ​മ്മ​യു​ടെ കാ​ൽ​ക്ക​ൽ പി​ടി​ച്ച് ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ച്ച കു​ഞ്ഞ് ഒ​ടു​വി​ൽ ബോ​ധ​ര​ഹി​ത​നാ​യി വീ​ഴു​ക​യാ​യി​രു​ന്നു.

ക​ർ​ണൂ​ൽ ന​ഗ​ര​ത്തി​ലെ വെ​ങ്ക​ട​ര​മ​ണ കോ​ള​നി​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ദോ​നി സ്വ​ദേ​ശി എ. ​സ്വാ​തി (30) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​വ​രു​ടെ മൂ​ന്നു​വ​യ​സു​ള്ള മ​ക​ൻ ശ്രീ​യാ​ൻ ആ​ണ് അ​മ്മ​യു​ടെ മ​ര​ണ​ത്തി​നു സാ​ക്ഷി​യാ​യ​ത്.

കു​ടും​ബ​വ​ഴ​ക്കു​ക​ളെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഗ​ണേ​ഷു​മാ​യി അ​ക​ന്നു​ക​ഴി​ഞ്ഞി​രു​ന്ന സ്വാ​തി, മ​ക​നും അ​മ്മ ക​ലാ​വ​തി​ക്കു​മൊ​പ്പ​മാ​ണ് വെ​ങ്ക​ട​ര​മ​ണ കോ​ള​നി​യി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന് മൂ​ന്ന് ദി​വ​സം മു​മ്പ് ഇ​ള​യ മ​ക​ളെ കാ​ണാ​ൻ അ​മ്മ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​യ​ൽ​വാ​സി​ക​ളോ​ടും രാ​ത്രി 10-നു ​അ​മ്മ​യോ​ടും സ്വാ​തി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​ട്ടും സ്വാ​തി​യു​ടെ വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ സം​ശ​യം തോ​ന്നി പൊ​ലി​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന​പ്പോ​ഴാ​ണ് അ​മ്മ​യു​ടെ പാ​ദ​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള ചെ​റി​യ സ്റ്റൂ​ളി​ൽ ബോ​ധ​ര​ഹി​ത​നാ​യ നി​ല​യി​ലാ​ണ് ശ്രീ​യാ​നെ ക​ണ്ടെ​ത്തി​യ​ത്. പൊ​ലി​സ് ഉ​ട​ൻ​ത​ന്നെ ഇ​ട​പെ​ട്ടാ​ണ് കു​ട്ടി​യു​ടെ ബോ​ധം വീ​ണ്ടെ​ടു​ത്ത​ത്.

കു​ട്ടി​യി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​കാ​രം, രാ​ത്രി മു​ഴു​വ​ൻ അ​വ​ൻ അ​മ്മ​യെ വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും ക​ര​യു​ക​യും ചെ​യ്തു. ക​ര​ഞ്ഞ് ത​ള​ർ​ന്ന് സ്റ്റൂ​ളി​ൽ ത​ന്നെ കു​ഞ്ഞ് ബോ​ധ​ര​ഹി​ത​നാ​യി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

ഏ​കാ​ന്ത​ജീ​വി​തം ന​യി​ച്ച​തു​മൂ​ല​മു​ള്ള മാ​ന​സി​ക വി​ഷ​മ​മാ​ണ് മ​ക​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് സ്വാ​തി​യു​ടെ അ​മ്മ ക​ലാ​വ​തി പൊ​ലി​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. അ​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Die Suicide Family Cry

Recent News

Corehub Up