പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡോ. എസ്. കാർത്തികേയനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. നേരത്തെ എക്സൈസ് കമ്മീഷണറായിരുന്ന ശ്രീറാം സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് മാറ്റിയതിനെത്തുടർന്നാണ് പുതിയ നിയമനം.
അവധിയിലായിരുന്ന 2011 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. എസ്. കാർത്തികേയൻ സർവീസിലേക്ക് തിരികെ പ്രവേശിച്ചാണ് ചുമതലയേൽക്കുന്നത്. ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ശ്രീറാം സാംബശിവ റാവുവിനെ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി മാറ്റിയിരുന്നു. തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർക്കായിരുന്നു താത്കാലിക ചുമതല നൽകിയിരുന്നത്.
Tags : Kerala Excise Department S. Karthikeyan Kerala Government IAS Officer Government Appointment