x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെഡിക്കൽ കോളജുകൾ ഗവേഷണ-നവീകരണ കേന്ദ്രങ്ങളായി മാറണം: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം ബ്യൂറോ
Published: November 12, 2026 02:09 PM IST | Updated: November 12, 2026 02:09 PM IST

നാറ്റ്കോൺ 26 ന്റെ ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളജിൽ മന്ത്രി കെ. മുരളീധരൻ നിർവഹിക്കുന്നു

ഉള്ളൂർ: മെഡിക്കൽ കോളജുകൾ ചികിത്സാകേന്ദ്രങ്ങൾ എന്നതിനപ്പുറം ഗവേഷണത്തിന്‍റെയും നവീകരണത്തിന്‍റെയും മികവുറ്റ കേന്ദ്രങ്ങളായി മാറണമെന്ന് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം സംഘടിപ്പിച്ച പഠന ഗവേഷണ കോൺഫറൻസായ നാറ്റ്‌കോൺ 26 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവ ഡോക്ടർമാർക്കും വിദ്യാർഥികൾക്കും ഗവേഷണത്തിനാവശ്യമായ അക്കാദമിക പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. രോഗങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും സംശയങ്ങളും പരിഹരിച്ച് മുന്നോട്ടുപോകാൻ ഇത്തരം സമ്മേളനങ്ങൾ ആരോഗ്യവകുപ്പിനെ ഏറെ സഹായിക്കുന്നുണ്ട്.

കോവിഡ്, നിപ തുടങ്ങിയ രോഗങ്ങളുടെ അടിസ്ഥാന കാരണങ്ങളും വ്യാപനരീതികളും ശാസ്ത്രീയ തെളിവുകളോടെ കണ്ടെത്തുന്നതിനും, ആ കണ്ടെത്തലുകൾ ആരോഗ്യവകുപ്പിന്‍റെ ഭാവി പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുന്നതിനും നാറ്റ്‌കോൺ പോലുള്ള ഗവേഷണ മേളകൾ വഴിയൊരുക്കും. സമ്മേളനത്തിൽ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങളും നിർദ്ദേശങ്ങളും നടപ്പിലാക്കാൻ സർക്കാരിന്‍റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചടങ്ങിൽ വി. മുരളീധരൻ എംഎൽഎ, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ കെ.വി. വിശ്വനാഥ്, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രഞ്ജു രവീന്ദ്രൻ, വൈസ് പ്രിൻസിപ്പൽ പി. ബിന്ദു, ഓർഗനൈസിംഗ് സെക്രട്ടറി അനിത ഭാസ്‌കർ, കൺവീനർമാരായ എസ്. രശ്മി, അനിത എബ്രഹാം, എ. റമീസ് രാജ എന്നിവർ പങ്കെടുത്തു.

Tags : KMuraleedharan MedicalColleges Research Innovation

Recent News

Corehub Up