Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Innovation

Kouthukam

ഇത് വെറും മണ്ണല്ല, 'കളർഫുൾ' ഐഡിയ; ഹോളി വിപണിയിൽ മണ്ണ് വിറ്റ് യുവാവ് സമ്പാദിച്ചത് ആയിരങ്ങൾ

ആ​ഘോ​ഷ​വേ​ള​ക​ളി​ലെ വി​പ​ണി​സാ​ധ്യ​ത​ക​ൾ എ​ങ്ങ​നെ ത​ന്ത്ര​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് തെ​ളി​യി​ച്ച് കൈ​യ​ടി നേ​ടു​ക​യാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ഒ​രു യു​വാ​വ്.

വെ​റും മ​ണ്ണ് വി​റ്റ് ഒ​രു ദി​വ​സം കൊ​ണ്ട് 2000 രൂ​പ​യി​ലേ​റെ സ​മ്പാ​ദി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ കാ​ഴ്ച​യി​ൽ കേ​വ​ലം മ​ണ്ണാ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും, കൃ​ത്യ​മാ​യ മൂ​ല്യ​വ​ർ​ധ​ന​വ് ന​ട​ത്തി ഒ​രു പ്രീ​മി​യം ഉ​ൽ​പ്പ​ന്ന​മാ​യി അ​തി​നെ മാ​റ്റി​യെ​ടു​ത്ത​താ​ണ് ഈ ​സം​രം​ഭ​ക​ന്‍റെ വി​ജ​യ​ര​ഹ​സ്യം.

വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മ​ണ്ണ് ശേ​ഖ​രി​ച്ച് വ​ലി​യ പെ​ട്ടി​ക​ളി​ലാ​ക്കി വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​താ​ണ് ഈ ​ബി​സി​ന​സി​ന്‍റെ ആ​ദ്യ ഘ​ട്ടം. ഇ​ത് വെ​റും ക​ളി​മ​ണ്ണ​ല്ലെ​ന്നും ച​ർ​മ്മ​സം​ര​ക്ഷ​ണ​ത്തി​ന് കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന മു​ൾ​ട്ടാ​ണി മി​ട്ടി​യാ​ണെ​ന്നും വീ​ഡി​യോ​യു​ടെ തു​ട​ർ​ച്ച​യി​ൽ യു​വാ​വ് വെ​ളി​പ്പെ​ടു​ത്തു​ന്നു.

ക​ട്ട​പി​ടി​ച്ചു​കി​ട​ക്കു​ന്ന മ​ണ്ണ് ന​ന്നാ​യി ഉ​ണ​ക്കി​പ്പൊ​ടി​ച്ച് നേ​രി​യ പൊ​ടി​യാ​ക്കി മാ​റ്റി​യ ശേ​ഷം അ​തി​ലേ​ക്ക് മ​ഞ്ഞ​ൾ​പ്പൊ​ടി​യും ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന നി​റ​ങ്ങ​ളും ചേ​ർ​ത്താ​ണ് ഇ​ദ്ദേ​ഹം ഹോ​ളി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള നി​റ​ങ്ങ​ൾ നി​ർ​മ്മി​ച്ച​ത്.

രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്ന കൃ​ത്രി​മ നി​റ​ങ്ങ​ൾ ച​ർ​മ്മ​ത്തി​ന് ദോ​ഷ​ക​ര​മാ​ണെ​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യെ​യാ​ണ് യു​വാ​വ് ഇ​വി​ടെ കൃ​ത്യ​മാ​യി മു​ത​ലെ​ടു​ത്ത​ത്.

ത​യ്യാ​റാ​ക്കി​യ ഈ ​നി​റ​ക്കൂ​ട്ടു​ക​ൾ വൃ​ത്തി​യു​ള്ള കു​പ്പി​ക​ളി​ലാ​ക്കി ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ൽ പാ​ക്ക് ചെ​യ്യു​ക​യും ഗു​ണ​മേ​ന്മ വ്യ​ക്ത​മാ​ക്കു​ന്ന ലേ​ബ​ലു​ക​ൾ പ​തി​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ ക​നോ​ട്ട് പ്ലേ​സി​ൽ എ​ത്തി​യാ​ണ് വി​ൽ​പ​ന ന​ട​ത്തി​യ​ത്. ആ​ക​ർ​ഷ​ക​മാ​യ അ​വ​ത​ര​ണ​വും 'ഓ​ർ​ഗാ​നി​ക്' എ​ന്ന ലേ​ബ​ലും വ​ഴി വ​ഴി​യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

ഒ​രു ദി​വ​സ​ത്തെ വി​ൽ​പ​ന​യി​ലൂ​ടെ ഏ​ക​ദേ​ശം 2,200 രൂ​പ​യോ​ളം ലാ​ഭം നേ​ടാ​ൻ സാ​ധി​ച്ചു​വെ​ന്നാ​ണ് വീ​ഡി​യോ​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്ത് ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

യു​വാ​വി​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും വി​പ​ണ​ന ത​ന്ത്ര​ങ്ങ​ളെ​യും പ​ല​രും പ്ര​ശം​സി​ക്കു​മ്പോ​ൾ, മ​റ്റു ചി​ല​ർ ഇ​തി​ലെ ലാ​ഭ​ക്ക​ണ​ക്കു​ക​ളെ സം​ശ​യ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്.

മ​ണ്ണ് പൊ​ടി​ക്കാ​നു​ള്ള അ​ധ്വാ​നം, പാ​ക്കേ​ജിം​ഗ് ചെ​ല​വ്, യാ​ത്രാ​ക്കൂ​ലി എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ യ​ഥാ​ർ​ഥ ലാ​ഭം കു​റ​വാ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​ക്കൂ​ട്ട​രു​ടെ വാ​ദം.

എ​ങ്കി​ലും, ചു​റ്റു​മു​ള്ള സാ​ധാ​ര​ണ വ​സ്തു​ക്ക​ളി​ൽ പോ​ലും ബി​സി​ന​സ് സാ​ധ്യ​ത​ക​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടെ​ന്ന് ഈ ​കൊ​ച്ചു വീ​ഡി​യോ ന​മ്മെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Latest News

Corehub Up