x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതുമയുടെ പാതയിൽ പത്തനംതിട്ട

വെബ് ഡെസ്ക്
Published: September 20, 2026 10:53 PM IST | Updated: September 20, 2026 10:53 PM IST

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ളി​ല്‍ മ​ര​ങ്ങ​ള്‍​ക്കു സ​മീ​പം വി​ശ്ര​മി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍ ത​യാ​റാ​കു​ന്നു.

നഗരവീഥികളിൽ സൗന്ദര്യവത്കരണം

പ​ത്ത​നം​തി​ട്ട: റോ​ഡു​ക​ള്‍ സ​ഞ്ചാ​ര​ത്തി​നു​ള്ള വ​ഴി​ക​ള്‍ മാ​ത്ര​മ​ല്ല, ന​ഗ​ര​ത്തി​ന്‍റെ മു​ഖം നി​ര്‍​ണ​യി​ക്കു​ന്ന പൊ​തു​ഇ​ട​ങ്ങ​ള്‍ കൂ​ടി​യാ​കു​മ്പോ​ള്‍ പ​ത്ത​നം​തി​ട്ട പു​തി​യൊ​രു ന​ഗ​രാ​നു​ഭ​വ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നൊ​പ്പം ന​ട​പ്പാ​ത​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും ചെ​റു​പാ​ര്‍​ക്കു​ക​ളും ത​ണ​ല്‍​മ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ​യ്ക്ക് വ​ലി​യ മാ​റ്റ​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

മു​ത്തൂ​റ്റ് ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ മു​ത​ല്‍ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള റിം​ഗ് റോ​ഡ് വ​ശ​ങ്ങ​ളാ​ണ് ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​കു​ന്ന​ത്. ഫു​ട്പാ​ത്തു​ക​ള്‍ ടൈ​ലു​ക​ള്‍ പാ​കി ന​വീ​ക​രി​ച്ച​തി​നൊ​പ്പം പു​ല്ലും ന​ട്ടു​പി​ടി​പ്പി​ച്ചു.

ത​ണ​ല്‍​മ​ര​ങ്ങ​ള്‍​ക്ക് ചു​റ്റും ഇ​രി​പ്പി​ട​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നൊ​പ്പം റോ​ഡ​രി​കി​ല്‍ ബ​ഞ്ചു​ക​ളും സ്ഥാ​പി​ക്കും. ചെ​റി​യ പാ​ര്‍​ക്കു​ക​ളും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും ക്ര​മീ​ക​രി​ക്കു​ന്ന​തോ​ടെ, തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​നി​ട​യി​ല്‍ ആ​ളു​ക​ള്‍​ക്ക് കു​റ​ച്ചു​സ​മ​യം ഇ​രി​ക്കാ​നും വി​ശ്ര​മി​ക്കാ​നും ക​ഴി​യു​ന്ന പൊ​തു​ഇ​ട​മാ​യി ഈ ​ഭാ​ഗം മാ​റും. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ഫു​ട്പാ​ത്തു​ക​ള്‍​ക്ക് ഇ​ന്‍റര്‍​ലോ​ക്കും ടൈ​ലു​ക​ളും പാ​കി​യി​ട്ടു​ണ്ട്. 6.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

ന​ട​ക്കാ​ന്‍ ഇ​ടം, ഇ​രി​ക്കാ​ന്‍ ഇ​രി​പ്പി​ട​ങ്ങ​ള്‍

സ്റ്റേ​ഡി​യം ഭാ​ഗ​ത്താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത കൂ​ടു​ത​ല്‍ പ്ര​ക​ട​മാ​കു​ന്ന​ത്. സ്റ്റേ​ഡി​യ​ത്തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കാ​യി ന​ട​പ്പാ​ത​യും ഇ​ട​തു​ഭാ​ഗ​ത്ത് ഇ​രി​പ്പി​ട സം​വി​ധാ​ന​വു​മാ​ണ് ഒ​രു​ക്കു​ന്ന​ത്. റോ​ഡ​രി​കി​ല്‍ കൈ​വ​രി​ക​ളും സ്ഥാ​പി​ക്കു​ന്ന​തോ​ടെ കാ​ല്‍​ന​ട​യാ​ത്ര കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.
ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി നേ​രേ തി​ര​ക്കി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യ്ക്ക് പ​ക​രം, ന​ഗ​ര​ത്തി​ല്‍ ത​ന്നെ അ​ല്പ​സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​ള്ള ഇ​ടം ഒ​രു​ക്കു​ക എ​ന്ന ആ​ശ​യ​മാ​ണ് ഇ​തി​ലൂ​ടെ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​ടെ കു​റ​വി​ന് പ​രി​ഹാ​ര​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന് നി​യ​ന്ത്ര​ണം

റിം​ഗ് റോ​ഡി​ന്‍റെ സൗ​ന്ദ​ര്യ​വും കാ​ല്‍​ന​ട സൗ​ക​ര്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മു​ണ്ട്. ന​ട​പ്പാ​ത​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും പാ​ര്‍​ക്ക് മേ​ഖ​ല​ക​ളും ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നും ഗ​താ​ഗ​ത​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് നി​യ​ന്ത്ര​ണം ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ല്‍ ഉ​പജീ​വ​ന​മാ​ര്‍​ഗം ന​ഷ്‌​ട​പ്പെ​ടു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് പ​ക​രം സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

വൃ​ത്തി​യു​ള്ള ന​ട​പ്പാ​ത​യും റോ​ഡു​ക​ളു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ന്‍റെ റിം​ഗ് റോ​ഡ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നു​ള്ള ആ​ശ​യം ന​ഗ​രാ​സൂ​ത്ര​ണ രേ​ഖ​ക​ളി​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ധാ​ന ഗ​താ​ഗ​ത​പാ​ത​യ്ക്ക​രി​കി​ല്‍ സു​ര​ക്ഷി​ത​വും തു​ട​ര്‍​ച്ച​യു​ള്ള​തു​മാ​യ കാ​ല്‍​ന​ട സൗ​ക​ര്യ​വും വ​ഴി​യോ​ര സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നെ​ന്ന് ന​ഗ​രാ​സൂ​ത്ര​ണ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു.

റോ​ഡു​ക​ള്‍ ന​ന്നാ​കു​മ്പോ​ള്‍ യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടും. ന​ട​പ്പാ​ത​ക​ള്‍ വ​രു​മ്പോ​ള്‍ ന​ഗ​രം കാ​ല്‍​ന​ട സൗ​ഹൃ​ദ​മാ​കും. ത​ണ​ല്‍​മ​ര​ങ്ങ​ള്‍​ക്ക് ചു​റ്റും ഇ​രി​പ്പി​ട​ങ്ങ​ളും ചെ​റു​പാ​ര്‍​ക്കു​ക​ളും വ​രു​മ്പോ​ള്‍ ന​ഗ​ര​ത്തി​ന് പു​തി​യൊ​രു പൊ​തു​ഇ​ട സം​സ്‌​കാ​ര​വും രൂ​പ​പ്പെ​ടും. ഒ​റ്റ​പ്പെ​ട്ട റോ​ഡ് ന​വീ​ക​ര​ണ​ങ്ങ​ളേ​ക്കാ​ള്‍, ഇ​വ​യെ​ല്ലാം ചേ​ര്‍​ന്നു​ള്ള മാ​റ്റ​മാ​ണ് പ​ത്ത​നം​തി​ട്ട​യു​ടെ ഭാ​വി ന​ഗ​ര​മു​ഖ​ത്തെ നി​ര്‍​ണ​യി​ക്കു​ക
ടി.​കെ റോ​ഡും മാ​റു​ന്നു

പ​ത്ത​നം​തി​ട്ട​യു​ടെ ന​ഗ​ര​വി​ക​സ​ന​ത്തി​ന്‍റെ ചി​ത്രം റിം​ഗ് റോ​ഡി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​വീ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. വ​ള്ളം​കു​ളം മു​ത​ല്‍ കോ​ഴ​ഞ്ചേ​രി പാ​ല​ത്തി​ന്‍റെ മാ​രാ​മ​ണ്‍ ഭാ​ഗം വ​രെ​യു​ള്ള ര​ണ്ടാം​ഘ​ട്ട ന​വീ​ക​ര​ണ​ത്തി​ന് 7.2 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​രു​വ​ല്ല എ​സ്‌​സി ജം​ഗ്ഷ​ന്‍ മു​ത​ല്‍ വ​ള്ളം​കു​ളം പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്തും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.

അ​തേ​സ​മ​യം, ടി​കെ റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​ക​ള്‍ വൈ​കു​ന്ന​തും യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ തി​രു​വ​ല്ല​യി​ല്‍​നി​ന്ന് കോ​ഴ​ഞ്ചേ​രി വ​ഴി പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​ള്ള പ്ര​ധാ​ന ഗ​താ​ഗ​ത​ബ​ന്ധ​ത്തി​നും വ​ലി​യ പ്ര​യോ​ജ​നം ല​ഭി​ക്കും.

ഇ​തോ​ടൊ​പ്പം തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ലെ മ​റ്റുചില ഭാ​ഗ​ങ്ങ​ളു​ടെ മെ​ച്ച​പ്പെ​ടു​ത്ത​ലി​ന് 2026 മാ​ര്‍​ച്ചി​ല്‍ സ​ര്‍​ക്കാ​ര്‍ ടെ​ന്‍​ഡ​ര്‍ അം​ഗീ​ക​രി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. 9.012 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ഈ ​പ്ര​വൃ​ത്തി​ക്ക് ല​ഭി​ച്ച​തെ​ന്ന് സ​ര്‍​ക്കാ​ര്‍ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു.

ന​ഗ​രം ന​ന്നാ​കു​ന്ന​ത് വ്യാ​പാ​ര​ത്തി​നും ഗു​ണം ചെ​യ്യും

ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വ്യാ​പാ​ര​മേ​ഖ​ല​യും കാ​ണു​ന്ന​ത്. റോ​ഡു​ക​ളും ന​ട​പ്പാ​ത​ക​ളും​വൃ​ത്തി​യാ​യി ക്ര​മീ​ക​രി​ക്കു​ക​യും ആ​ളു​ക​ള്‍​ക്ക് ഇ​രി​ക്കാ​നും വി​ശ്ര​മി​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​കു​ക​യും ചെ​യ്താ​ല്‍ ന​ഗ​ര​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​ന്റെ ഗു​ണം വ്യാ​പാ​ര മേ​ഖ​ല​യ്ക്കും ല​ഭി​ക്കും. എ​ന്നാ​ല്‍ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം നി​യ​ന്ത്രി​ക്കു​മ്പോ​ള്‍ ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ ഉ​പ​ജീ​വ​നം കൂ​ടി പ​രി​ഗ​ണി​ച്ച് ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്ക​ണം. വി​ക​സ​നം എ​ല്ലാ​വ​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​യി​രി​ക്ക​ണം.

മു​നീ​ര്‍ അ​ല​ങ്കാ​ര്‍, വ്യാ​പാ​രി, പ​ത്ത​നം​തി​ട്ട.

Tags : Nattuvishesham DistrictNews DeepikaNews innovation

Recent News

Corehub Up