ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ. ഷാജി തെക്കേക്കുടി കൊടിയേറ്റുന്നു.
കോതമംഗലം: നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിന് വികാരി ഫാ. ഷാജി തെക്കേക്കുടി കൊടി ഉയര്‍ത്തി. ഫാ. അബിമോന്‍ പീറ്റര്‍ കിഴക്കേപ്പുറത്ത്, ഫാ. ജോബി തോബ്ര, ഡീക്കന്‍ എബിന്‍സ് വി. ഷാജി എന്നിവര്‍ പങ്കെടുത്തു.
ഇന്ന് രാവിലെ ഏഴിന് പ്രഭാത പ്രാര്‍ത്ഥന, 7.30ന് കുര്‍ബാന, വൈകിട്ട് അഞ്ചിന് മേമ്പൂട്ടില്‍ നിന്നും പള്ളി സാധനങ്ങള്ആഘോഷമായി പള്ളിയിലേക്ക് കൊണ്ടുവരും. 6.30ന് ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥന, എട്ടിന് പ്രദക്ഷിണം, നേര്‍ച്ചസദ്യ. നാളെ രാവിലെ 7.15ന് പ്രഭാത പ്രാര്‍ഥന, എട്ടിന് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ മൂന്നിൻമേല് കുര്‍ബാന, 11ന് കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം, നേര്‍ച്ചസദ്യ, ലേലം, 2.30ന് പള്ളി സാധനങ്ങള്‍ ആഘോഷമായി മേമ്പൂട്ടിലേക്ക് കൊണ്ടുപോകും. 12 ് രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥന, 7.30 കുര്‍ബാന, എബ്രാഹം ശെമ്മശന്റെ കബറിങ്കല്‍ ധൂപപ്രാര്‍ഥന, കൊടിയിറക്ക്. 13ന് രാവിലെ 7.15ന് പ്രഭാത പ്രാര്‍ഥന, എട്ടിന് കുര്‍ബാന, 10ന് കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികം.
Tags :