പ്രതീകാത്മക ചിത്രം
പയ്യാവൂർ: സംസ്ഥാന വടംവലി അസോസിയേഷന്റെയും ദിശാദർശന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അണ്ടർ 19 സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് 19, 20 തീയതികളിൽ ചന്ദനക്കാംപാറയിൽ നടക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. സംസ്ഥാന കായികമന്ത്രി ഒ.ജെ. ജെനീഷ് മത്സരം ഉദ്ഘാടനം ചെയ്യും. ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം ഏഴിന് 1.30ന് ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂളിൽ നടക്കും. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കായികാധ്യാപകർ, രാഷ്ട്രീയ-സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
Tags :