പ്രതീകാത്മക ചിത്രം
ഉദയഗിരി: ഉദയഗിരി പഞ്ചായത്തിൽ പ്രളയക്കെടുതിയിൽപ്പെട്ടവർക്കുള്ള സർക്കാർ ധനസഹായമായി അനുവദിച്ച 21.28 ലക്ഷം രൂപയിൽ നിന്നുള്ള തുക അർഹരായവരുടെ അക്കൗണ്ടുകളിൽ എത്തിതുടങ്ങി. 2026 ഓഗസ്റ്റ് ഒന്നിനുണ്ടായ ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും വെള്ളം കയറിയ വീടുകൾക്കും മണ്ണിടിച്ചിലിൽ നാശനഷ്ടം സംഭവിച്ച വീടുകൾക്കുമാണ് സഹായം അനുവദിച്ചത്.
അടിയന്തര ധനസഹായമായി 52 കുടുംബങ്ങൾക്ക് 10,000 രൂപ വീതവും മണ്ണിടിച്ചിലിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 26 പേർക്ക് മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപ വരെ ഉൾപ്പെടെ ആകെ 16,08,500 രൂപയും ലഭിച്ചു. ഇതോടെ ഉദയഗിരി പഞ്ചായത്തിലെ ദുരന്തബാധിതർക്കായി സർക്കാർ അനുവദിച്ച ആകെ ധനസഹായം 21,28,500 രൂപയായി. ധനസഹായം അനുവദിച്ച സർക്കാരിനും ഇതിനായി പ്രയത്നിച്ച സജീവ് ജോസഫ് എംഎൽഎ, ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങൾക്ക് ആശ്വാസം പകർന്ന മന്ത്രി സണ്ണി ജോസഫ്, കെ. സുധാകരൻ എംപി, പഞ്ചായത്ത് ഭരണസമിതി എന്നിവരെ ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു.
അതേ സമയം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായ പ്രകൃതിദുരന്തങ്ങളിൽ ഒന്നിൽപ്പോലും ഉദയഗിരിക്ക് ഒരു രൂപയുടെ ധനസഹായം പോലും ലഭിച്ചിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
Tags :