ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനo ചെയ്യുന്നു.
മൂവാറ്റുപുഴ: സംസ്ഥാനത്തെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ക്ഷീരോൽപാദക സഹകരണ സംഘങ്ങളെന്ന് ക്ഷീര വികസന മന്ത്രി ബിന്ദു കൃഷ്ണ. കാലാമ്പൂർ ക്ഷീരോൽപാദക സഹകരണ സംഘം പുതിയതായി നിർമിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിദിനം 13,500 ലിറ്റർ പാൽ സംഭരിക്കുന്ന മേഖലയിലെ കർഷകരുടെ വികസനത്തിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മൂവാറ്റുപുഴ ബ്ലോക്കിലെ മികച്ച ക്ഷീര സംഘങ്ങളിൽ ഒന്നായ കാലാമ്പൂർ ക്ഷീര സഹകരണ സംഘം, പ്രതിദിനം 1200 ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. പുതിയ ഓഡിറ്റോറിയം നിർമിക്കാൻ 10 ലക്ഷം അനുവദിച്ച മാത്യു കുഴൽനാടൻ എംഎൽഎയെയും ഓഡിറ്റേറിയം നിർമാണത്തിന് നേതൃത്വം നൽകിയ സംഘത്തിന്റെ പ്രസിഡന്റിനെയും ഭാരവാഹികളെയും മന്ത്രി അഭിനന്ദിച്ചു.
ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ , ജില്ലാ പഞ്ചായത്തംഗം ജോമി തെക്കേക്കര, ആയവന പഞ്ചായത്ത് പ്രസിഡന്റ് ജീമോൻ പോൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുഭാഷ് കടക്കോട്ട്, മേഴ്സി ജോർജ്, പഞ്ചായത്തംഗം സുനിത അലക്സ്, ജോസഫ് വാഴക്കൻ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ഷെഫീന, മിൽമ മേഖല യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള എന്നിവർ പങ്കെടുത്തു
Tags :