ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണട വിതരണം ചെയ്തപ്പോൾ.
ചെറുപുഴ: ചെറുപുഴ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് കണ്ണടവിതരണം ചെയ്തു. വിവിധ സ്കൂളുകളിലെ വിദ്യാർഥികളെ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയുടെ സഹായത്തോടെ പരിശോധിച്ചാണ് കണ്ണടകൾ തയാറാക്കിയത്.
ചെറുപുഴ ജെഎംയുപി സ്കൂളിൽ പ്രഥമാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ജോൺസൺ സി. പടിഞ്ഞാത്ത് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ലില്ലി തെരേസ് കണ്ണട വിതരണം ചെയ്തു.
പ്രോഗ്രാം ഡയറക്ടർ കെ.എ. സെബാസ്റ്റ്യൻ, സെക്രട്ടറി പി.എം. സെബാസ്റ്റ്യൻ, ട്രഷറർ മാത്യു ഫിലിപ്, പി.എം. അബ്രാഹം, റോയി ഇടക്കരോട്ട്, കെ.എ. സജി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
Tags :