അമ്പലക്കുളം - മംഗലത്തുതാഴം ബൈപാസിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ.
കൂത്താട്ടുകുളം: പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ച അമ്പലക്കുളം - മംഗലത്തുതാഴം ബൈപാസിന്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. റോഡിന്റെ ഇരുവശങ്ങളിലും 60 സെന്റീമീറ്റർ വീതിയിൽ ഐറിഷ് കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്.
നഗരസഭയിലെ പ്രധാന സമാന്തര പാതകളിലൊന്നായ ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും വശങ്ങൾ ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ സംസ്ഥാന പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമാണത്തിനായി 25 ലക്ഷം അനുവദിച്ചത്.
ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും ഐറിഷ് കോൺക്രീറ്റിംഗ് പൂർത്തിയാകുന്നതോടെ റോഡിന് ആവശ്യമായ വീതിയും പാർശ്വഭിത്തികൾക്ക് കൂടുതൽ ബലവും ലഭിക്കും. ഇത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും കൂടുതൽ സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കും.
Tags :