മമ്മൂട്ടിക്കൊപ്പം രാജ്കുമാർ
മമ്മൂട്ടിയും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഓം. ചിത്രത്തിൽ ചിത്രത്തിൽ കാർത്തികേയൻ എന്ന കുപ്രസിദ്ധ ഗ്യാംഗ്സ്റ്ററായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയെ ഓം ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ച അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ രാജ്കുമാർ പെരിയസാമി.
ഷൂട്ടിംഗിന് ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ വച്ചായിരുന്നു ആ സന്ദർശനം. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇതിനെക്കുറിച്ച് പറഞ്ഞത്.
രാജ്കുമാർ പെരിയസാമിയുടെ വാക്കുകൾ
‘ഓമിന്റെ ഷൂട്ട് തുടങ്ങുന്നതിന് ഒരു പത്ത് ദിവസം മുൻപാണ് മമ്മൂട്ടി സർ എന്നെ കൊച്ചിയിലേക്ക് വിളിക്കുന്നത്. രാത്രിയിലെ സമയമൊഴിച്ച് ബാക്കി രണ്ടര ദിവസവും അദ്ദേഹം സ്ക്രിപ്റ്റ് കേൾക്കാനായി മാറ്റിവെച്ചു. ഞാൻ സ്ക്രിപ്റ്റ് വായിച്ചുകൊടുക്കും, സാർ അത് കേട്ടിരിക്കും.
ആദ്യ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് വായിച്ചു കേൾപ്പിച്ചു, രണ്ടാമത്തെ ദിവസം സെക്കൻഡ് ഹാഫും. മൂന്നാമത്തെ ദിവസമാണ് അദ്ദേഹത്തിന്റെ സീനുകൾ മാത്രം പ്രത്യേകമായി വായിച്ചത്. അതാണ് അദ്ദേഹത്തിന്റെ രീതി.
സാധാരണ സ്ക്രിപ്റ്റ് റീഡിംഗ് സെഷനുകളിൽ എല്ലാ ആർട്ടിസ്റ്റുകളും അവരവരുടെ പോർഷൻസ് വായിക്കുകയാണ് ചെയ്യാറുള്ളത്. ലാഗ് എവിടെയാണുള്ളത്, സൈലൻസ് എവിടെയാണുള്ളത് എന്നെല്ലാം അങ്ങനെ ചെയ്യുമ്പോൾ മനസിലാകും.
എന്നാൽ മുഴുവൻ സ്ക്രിപ്റ്റും ആദ്യം മുതൽ അവസാനം വരെ കേൾക്കുക എന്നതാണ് മമ്മൂട്ടി സാറിന്റെ രീതി. ഇതെല്ലാം കേട്ട ശേഷം അദ്ദേഹം സംശയങ്ങൾ ചോദിക്കും. സ്വന്തം കഥാപാത്രത്തെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ചോദിക്കാറുള്ളൂ, പകരം കഥയിലെ ഓരോ വിവരങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കും.
എല്ലാവിധ തയ്യാറെടുപ്പുകളോടെയുമാണ് അദ്ദേഹം സെറ്റിലെത്തുന്നത്. മമ്മൂട്ടി സാറിന്റെ ഈ കൃത്യനിഷ്ഠയും തയ്യാറെടുപ്പുകളുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.” രാജ്കുമാർ പറഞ്ഞു.
Tags : Actor Mammootty Mammootty Rajkumar Periyasamy Director script