ചിത്രത്തിന്റെ പൂജ വേളയിൽ നിന്നും
ജഗദീഷ്, സുധീഷ്, ഇർഷാദ് അലി, നിർമ്മൽ പാലാഴി, ആദിത്യാ ഭാസ്കർ, അബിൻ ബിനോ, ഷഹബാസ്,ഫായിസ്, അജാസ്,യാമി, കൃഷ്ണാമൃത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്യാമ്പസ് പശ്ചാത്തലത്തിൽ നവാഗതനായ ഷംസീർ എ.എസ്. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓറ എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം തവനൂർ കേളപ്പജി കാർഷിക കോളേജിൽ വെച്ച് നിർവഹിച്ചു.
നിർമാതാവ് ഷൈനുവിന്റെ പിതാവ് സോമൻ, കേളപ്പജി കാർഷിക കോളേജ് ഡീൻ ജയൻ എന്നിവർ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
തിരൂർ ഡിവൈഎസ്പി സിദ്ദിഖ് എ.എം. സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ നിർമാതാവ് ഷൈനു സോമൻ ആദ്യ ക്ലാപ്പടിച്ചു.
പത്മരാജ് രതീഷ്, അൻസിൽ റഹ്മാൻ, സജിൻ അലി, സെയ്ഫ് വെട്ടത്തൂർ
ഷൈനു സോമൻ, അശ്വിൻ രാജ്, ഡിവൈഎസ്പി സിദ്ദിഖ് എ.എം, മീര നായർ, അഞ്ജു മരിയ, ദീപ്തി, ഗോപിക തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
സൂപ്പർ ഫ്രീസ് ഗ്ലോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷൈനു സോമൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമൻ നിർവഹിക്കുന്നു.
ഷംസീർ എ.എസ്. എഴുതിയ വരികൾക്ക് അനു അംബി,ആദിത്യൻ അജിത് കുമാർ, അനന്തു ലാൽ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ഷമീർ അൽ ദിൻ, പ്രൊഡക്ഷൻ കൺട്രോളർ- മൻസൂർ വെട്ടത്തൂർ, കോസ്റ്റ്യൂംസ്- സുകേഷ് താനൂർ, ആർട്ട്-ത്യാഗു തവനൂർ,മേക്കപ്പ്-രാജേഷ് നെന്മാറ, സ്റ്റിൽസ്-അജേഷ് ആവണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ആർ ആർ &വിഎഫ് എക്സ്-അനു അംബി,ആക്ഷൻ- അഷ്റഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എം രമേഷ് കുമാർ, അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത്ത് ബാലൻ,
അസിസ്റ്റൻ്റ് ഡയറക്ടർ-ദുൽ കിഫ്ലി,അഖിൽ സാമ്രാട്ട്, ജാനകി നായർ, സുജിമ സി.കെ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, പി ആർ ഒ-എ. എസ്. ദിനേശ്, മനു ശിവൻ.
Tags : Aura Jagheesh Sudheesh Lead Roles Aura Begins