കരൺ ജോഹർ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും എന്നാൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ളതുമായ ചാറ്റ് ഷോയാണ് കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരൺ.
താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങൾ പുറത്തെടുക്കാൻ കരൺ ഉപയോഗിക്കുന്ന ചോദ്യശരങ്ങൾ പലപ്പോഴും അതിഥികളെ വെട്ടിലാക്കാറുണ്ട്. പ്രത്യേകിച്ച് ലൈംഗിക ചുവയുള്ളതോ ദ്വയാർഥം കലർന്നതോ ആയ അദ്ദേഹത്തിന്റെ ചോദ്യങ്ങൾ പലതവണ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിട്ടുണ്ട്.
റാപ്പിഡ് ഫയർ റൗണ്ടും ദ്വയാർഥ ചോദ്യങ്ങളും
ഷോയുടെ ഏറ്റവും ആവേശകരമായ റാപ്പിഡ് ഫയർറൗണ്ടിലാണ് കരൺ ഇത്തരം ചോദ്യങ്ങൾ അധികവും തൊടുത്തുവിടുന്നത്. സെലിബ്രിറ്റികളുടെ പ്രണയജീവിതം, കിടപ്പറ രഹസ്യങ്ങൾ, സിനിമാ സെറ്റിലെ ഗ്ലാമർ അനുഭവങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വളരെ കൂസലില്ലാതെ ചോദ്യങ്ങൾ ചോദിക്കാറുണ്ട്.
ഷോയുടെ പുതിയ സീസണിൽ താരദമ്പതികളായ സിദ്ധാർഥ് മൽഹോത്രയും കിയാര അഡ്വാനിയും അതിഥികളായി എത്തിയപ്പോഴും വഷളൻ ചോദ്യങ്ങളുമായി കരൺ എത്തി.

കിയാരയുടെ കരിയറിലെ 'കബീർ സിംഗ്', 'ടോക്സിക്' തുടങ്ങിയ ചിത്രങ്ങളിലെ ഇൻറ്റിമേറ്റ് രംഗങ്ങളെക്കുറിച്ചും, സിദ്ധാർഥിന്റെ ഓൺ-സ്ക്രീൻ കെമിസ്ട്രിയെക്കുറിച്ചുമായിരുന്നു കരണിന് അറിയേണ്ടത്. എന്നാൽ ഒട്ടും പതറാതെയായിരുന്നു ഇരുവരുടെയും പ്രതികരണം.
‘‘സിദ്ധാർഥിന് സ്ക്രീനിൽ മറ്റ് നടിമാർക്കൊപ്പം ഇത്തരം രംഗങ്ങളിൽ അഭിനയിക്കാമെങ്കിൽ, എനിക്കും യഷിനൊപ്പമോ മറ്റ് നടന്മാർക്കൊപ്പമോ അത്തരം രംഗങ്ങൾ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്നും കബീർ സിംഗ്, ടോക്സിക് എന്നിവ തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ചിലതാണെന്നും കിയാര പറഞ്ഞു.
സിദ്ധാർഥിന്റെ ഡേറ്റ് നൈറ്റുകളെയും റൊമാൻസിനെയും കുറിച്ച് കരൺ ചോദിച്ചപ്പോൾ, കിയാര തന്റെ വയറ്റിൽ കൈവെച്ചുകൊണ്ട് രസകരമായി മറുപടി നൽകി.
"ഇപ്പോൾ ഞങ്ങൾ രണ്ടുപേരും മാത്രമല്ലലോ ഉള്ളത്.. അതിനാൽ ഞങ്ങൾ ഡിന്നറോടെ അത് അവസാനിപ്പിക്കും!" തന്റെ ഗർഭാവസ്ഥയെ സൂചിപ്പിച്ചുകൊണ്ടുള്ള ഈ തമാശയും ഷോയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
ജോലിയും വ്യക്തിജീവിതവും തമ്മിൽ കൂട്ടിക്കഴക്കാറില്ലെന്നുംവീട്ടിൽ പ്രഫഷനൽ കാര്യങ്ങൾ സംസാരിക്കാറില്ലെന്നും സിദ്ധാർഥ് പറഞ്ഞത് കരണിന്റെ കരണത്തിനേറ്റ അടിപോലുള്ള ഉത്തരമായി.

ഹാർദിക് പാണ്ഡ്യയും കെ.എൽ. രാഹുലും പങ്കെടുത്ത സീസൺ ആറ്
ഷോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾക്കും വിലക്കിനും വഴിവെച്ച എപ്പിസോഡുകളിൽ ഒന്നാണിത്.
സ്ത്രീകളെക്കുറിച്ചും തങ്ങളുടെ വ്യക്തിജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ചും കളിയാക്കിക്കൊണ്ട് ഹാർദിക് പാണ്ഡ്യ നടത്തിയ പരാമർശങ്ങൾ വൻ പ്രതിഷേധത്തിന് കാരണമായി.

തുടർന്ന് ബിസിസിഐ ഇരു താരങ്ങൾക്കുമെതിരെ നടപടിയെടുക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഒടുവിൽ കരൺ ജോഹറിനും ഷോയുടെ അണിയറപ്രവർത്തകർക്കും ഇതിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കേണ്ടി വന്നു.
കങ്കണ റണാവത്തും സെയ്ഫ് അലി ഖാനും പങ്കെടുത്ത സീസൺ അഞ്ചിലെ എപ്പിസോഡിൽ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും താൻ നേരിട്ട അവഗണനകളെക്കുറിച്ചും നടി കങ്കണ റണാവത്ത് മുഖം നോക്കാതെ സംസാരിച്ചത് ഈ ഷോയിലാണ്.
കരൺ ജോഹറിനെ അദ്ദേഹത്തിന്റെ മുഖത്തുനോക്കി മൂവി മാഫിയ എന്ന് കങ്കണ വിശേഷിപ്പിച്ചത് ബോളിവുഡിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തി. ഇന്നും ബോളിവുഡിലെ സ്വജനപക്ഷപാത ചർച്ചകളിൽ ആ എപ്പിസോഡ് ഒരു നാഴികക്കല്ലായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രേക്ഷകരുടെ പ്രതികരണങ്ങളും വിമർശനങ്ങളും
ചിലർ ഈ ഷോയെ വെറുമൊരു എന്റർടൈൻമെന്റായി കാണുമ്പോൾ, വലിയൊരു വിഭാഗം പ്രേക്ഷകരും മാധ്യമങ്ങളും ഇതിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്താറുണ്ട്.
കുടുംബത്തോടൊപ്പം കാണാൻ കഴിയാത്ത രീതിയിലുള്ള സംഭാഷണങ്ങളും അശ്ലീലച്ചുവയുള്ള ചോദ്യങ്ങളും ഒരു പ്രമുഖ ടോക്ക് ഷോയിൽ ഉൾപ്പെടുത്തുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നാണ് വിമർശകരുടെ വാദം.
എങ്കിലും ഇത്തരം ബോൾഡ് ആയ ചോദ്യങ്ങളും അതിന് താരങ്ങൾ നൽകുന്ന അപ്രതീക്ഷിത മറുപടികളുമാണ് കോഫീ വിത്ത് കരൺ ഷോയെ വർഷങ്ങളായി പ്രേക്ഷകരുടെ ഇടയിൽ സജീവമാക്കി നിർത്തുന്നത്.
Tags : Koffee with Karan karan johar Koffee with Karan chat show chat show celebrity Gossip Controversy