Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koffee With Karan

വി​വാ​ദ​ങ്ങ​ളു​ടെ​യും ദ്വ​യാ​ർ​ഥ​ങ്ങ​ളു​ടെ​യും 'ക​പ്പി​ൽ' തി​ള​യ്ക്കു​ന്ന കോ​ഫീ വി​ത്ത് ക​ര​ൺ

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​വും എ​ന്നാ​ൽ ഏ​റെ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​തു​മാ​യ ചാ​റ്റ് ഷോ​യാ​ണ് ക​ര​ൺ ജോ​ഹ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന കോ​ഫീ വി​ത്ത് ക​ര​ൺ.

താ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​ൻ ക​ര​ൺ ഉ​പ​യോ​ഗി​ക്കു​ന്ന ചോ​ദ്യ​ശ​ര​ങ്ങ​ൾ പ​ല​പ്പോ​ഴും അ​തി​ഥി​ക​ളെ വെ​ട്ടി​ലാ​ക്കാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച് ലൈം​ഗി​ക ചു​വ​യു​ള്ള​തോ ദ്വ​യാ​ർ​ഥം ക​ല​ർ​ന്ന​തോ ആ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ പ​ല​ത​വ​ണ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും ട്രോ​ളു​ക​ൾ​ക്കും വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.

റാ​പ്പി​ഡ് ഫ​യ​ർ റൗ​ണ്ടും ദ്വ​യാ​ർ​ഥ ചോ​ദ്യ​ങ്ങ​ളും

ഷോ​യു​ടെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ റാ​പ്പി​ഡ് ഫ​യ​ർ​റൗ​ണ്ടി​ലാ​ണ് ക​ര​ൺ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ അ​ധി​ക​വും തൊ​ടു​ത്തു​വി​ടു​ന്ന​ത്. സെ​ലി​ബ്രി​റ്റി​ക​ളു​ടെ പ്ര​ണ​യ​ജീ​വി​തം, കി​ട​പ്പ​റ ര​ഹ​സ്യ​ങ്ങ​ൾ, സി​നി​മാ സെ​റ്റി​ലെ ഗ്ലാ​മ​ർ അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വ​ള​രെ കൂ​സ​ലി​ല്ലാ​തെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​റു​ണ്ട്.

ഷോ​യു​ടെ പു​തി​യ സീ​സ​ണി​ൽ താ​ര​ദ​മ്പ​തി​ക​ളാ​യ സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യും കി​യാ​ര അ​ഡ്വാ​നി​യും അ​തി​ഥി​ക​ളാ​യി എ​ത്തി​യ​പ്പോ​ഴും വ​ഷ​ള​ൻ ചോ​ദ്യ​ങ്ങ​ളു​മാ​യി ക​ര​ൺ എ​ത്തി.

Latest News

Corehub Up