x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈ​വ​റാ​യി ആ​ന്‍റ​ണി, പു​തി​യ വ​ണ്ടി എ​ങ്ങ​നെ​യു​ണ്ടെ​ന്ന് മോ​ഹ​ൻ​ലാ​ൽ; വീ​ഡി​യോ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 12, 2026 11:36 AM IST | Updated: November 12, 2026 11:40 AM IST

മോഹൻലാലും ആന്‍റണിയും

പു​തി​യ കാ​റി​ൽ കൊ​ച്ചി ന​ഗ​ര​ത്തി​ലൂ​ടെ രാ​ത്രി യാ​ത്ര ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ. കാ​ർ ഓ​ടി​ക്കു​ന്ന​താ​ക​ട്ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും. കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ത്ത​ര​മൊ​രു കാ​ഴ്ച ക​ണ്ട​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ആ​രാ​ധ​ക​ർ.

നി​ർ​മാ​താ​വ് ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ലെ​ക്സ​സ് എ​ൽ​എം 350എ​ച്ച് എന്ന പു​തി​യ കാ​റാ​ണ് മോ​ഹ​ൻ​ലാ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​ലെ യാ​ത്ര ആ​സ്വ​ദി​ക്കു​ക​യാ​ണ് ഇ​വ​ർ. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് കാ​ർ ഓ​ടി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത് കോ-​പാ​സ​ഞ്ച​ർ സീ​റ്റി​ൽ മോ​ഹ​ൻ​ലാ​ലു​മു​ണ്ട്.

 

എ​ങ്ങ​നെ​യു​ണ്ട് കാ​ർ ഓ​ടി​ച്ചി​ട്ടെ​ന്ന് ബി​നു ചോ​ദി​ക്കു​മ്പോ​ൾ സൂ​പ്പ​റെ​ന്ന് ആ​ന്‍റ​ണി പ​റ​യു​ന്നു​ണ്ട്. ആ​ണോ​യെ​ന്ന് മോ​ഹ​ൻ​ലാ​ലും തി​രി​ച്ചു ചോ​ദി​ക്കു​ന്നു. പി​ന്നാ​ലെ മോ​ഹ​ൻ​ലാ​ലി​നോ​ട് സാ​ർ ഓ​ടി​ച്ചു നോ​ക്കു​ന്നു​ണ്ടോ​യെ​ന്ന് ആ​ന്‍റ​ണി ചോ​ദി​ക്കു​മ്പോ​ൾ ഇ​പ്പോ​ൾ ഇ​ല്ല, ഉ​റ​ക്ക​ചു​വ​ടി​ലാ​ണെ​ന്ന് താ​രം ഉ​ത്ത​ര​വും ന​ൽ​കു​ന്നു​ണ്ട്.

പു​തി​യ കാ​ർ. പ​ഴ​യ ഓ​ർ​മ​ക​ൾ. യാ​ത്ര തു​ട​രു​ന്നു. ലാ​ലേ​ട്ട​ന്‍റെ പു​തി​യ കാ​ർ എ​ന്നി​ങ്ങ​നെ ഹാ​ഷ്ടാ​ഗു​ക​ളോ​ടെ​യാ​ണ് ബി​നു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

അ​ഖി​ൽ സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​റും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 

ജാ​പ്പ​നീ​സ് ആ​ഡം​ബ​ര വാ​ഹ​ന നി​ർ​മ്മാ​താ​ക്ക​ളാ​യ ലെ​ക്സ​സി​ന്‍റെ ഏ​റ്റ​വും പ്രീ​മി​യം എം​പി​വി​യാ​ണ് (MPV) എ​ൽ​എം 350എ​ച്ച്. ര​ണ്ട് വേ​രി​യ​ന്‍റു​ക​ളി​ലാ​ണ് ഈ ​വാ​ഹ​നം ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

ഇ​തി​ൽ 7 സീ​റ്റ​ർ വി​ഐ​പി (VIP) മോ​ഡ​ലി​ന് 2.27 കോ​ടി രൂ​പ​യും, 4 സീ​റ്റ​ർ അ​ൾ​ട്രാ ല​ക്ഷ്വ​റി മോ​ഡ​ലി​ന് 2.84 കോ​ടി രൂ​പ​യു​മാ​ണ് എ​ക്സ്-​ഷോ​റൂം വി​ല. ഏ​റ്റ​വും ഉ​യ​ർ​ന്ന വേ​രി​യ​ന്‍റാ​യ നാ​ല് സീ​റ്റ​ർ അ​ൾ​ട്രാ ല​ക്ഷ്വ​റി മോ​ഡ​ലാ​ണ് മോ​ഹ​ൻ​ലാ​ൽ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : mohanlal car mohanlal car ride Antony Perumbavoor

Recent News

Corehub Up