Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Antony Perumbavoor

കാ​ലം ക​ട​ന്നു​പോ​കു​മ്പോ​ൾ സ​ത്യം ഉ​റ​പ്പാ​യും പു​റ​ത്തു​വ​രും: ഇ​ത് ഡാ​ൻ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന് ന​ൽ​കു​ന്ന മ​റു​പ​ടി​യോ?

പു​തു​മു​ഖ സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം എ​ന്തു​കൊ​ണ്ട് മോ​ഹ​ൻ​ലാ​ൽ സി​നി​മ ചെ​യ്യു​ന്നി​ല്ലെ​ന്ന ചോ​ദ്യ​ത്തി​ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ന​ൽ​കി​യ മ​റു​പ​ടി വൈ​റ​ലാ​യി​രു​ന്നു.

ഇ​പ്പോ​ൾ ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന ത​രു​ൺ മൂ​ർ​ത്തി ചി​ത്രം അ​തി​മ​നോ​ഹ​രം ഒ​രു പു​തു​മു​ഖ സം​വി​ധാ​യ​ക​ൻ ചെ​യ്യാ​നി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു മാ​സം മു​ൻ​പ് സം​വി​ധാ​യ​ക​നെ കാ​ണാ​താ​യെ​ന്നും അ​യാ​ൾ പാ​നി​ക് ആ​യ​തു​കൊ​ണ്ട് വി​ളി​ച്ചി​ട്ട് ഫോ​ൺ എ​ടു​ത്തി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ ഒ​രു പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​രാ​ൻ ത​ങ്ങ​ൾ​ക്ക് പേ​ടി​യാ​ണെ​ന്നു​മാ​യി​രു​ന്നു ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ പ​റ​ഞ്ഞ​ത്. എ​ക്സി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്ക​വേ​യാ​യി​രു​ന്നു ആ​ന്‍റ​ണി​യു​ടെ മ​റു​പ​ടി.

ത​രു​ൺ മൂ​ർ​ത്തി ഇ​പ്പോ​ൾ സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന അ​തി​മ​നോ​ഹ​രം എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന​ത് ന​ട​നും അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റു​മാ​യ ഡാ​ൻ ഓ​സ്റ്റി​ൻ തോ​മ​സാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​ത് മാ​റി ത​രു​ണി​ലേ​യ്ക്കെ​ത്തി.

 

Latest News

Corehub Up