ദൃശ്യം 3 സെറ്റിൽ മോഹൻലാലിനൊപ്പം ആന്റണി
ദൃശ്യം 4 ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ. ഒരു പരിപാടിയിലാണ് ആന്റണി ഇക്കാര്യം ഉറപ്പിച്ചത്. ദൃശ്യം പരമ്പരയ്ക്ക് അടുത്തൊരു ഭാഗം കൂടി ഉറപ്പായും ഉണ്ടാകുമെന്നും, ഇത് തന്റെ ഉറപ്പാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ദൃശ്യം 3 റിലീസ് ചെയ്ത് ഏതാനും മാസങ്ങൾക്ക് ശേഷമാണ് നാലാം ഭാഗത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂർ പങ്കുവച്ചത്. മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കിയാണ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം പറഞ്ഞത്.
"ദൃശ്യം നാലാം ഭാഗവും തീർച്ചയായിട്ടും വരുമെന്ന് ഞാൻ പറയുന്നു. ജീത്തു പറഞ്ഞിട്ടില്ല. ലാൽ സാർ ഇതെന്റെ മനസിൽ നിന്ന് ഞാൻ പറയുന്നതാണ്. തീർച്ചയായിട്ടും ആ സിനിമ ഉണ്ടാകും. ഉണ്ടാകണം. ഇത് ഞാൻ എന്റെ മനസിൽ നിന്ന് പറയുന്നതാണ്. നന്ദി നമസ്കാരം".- ആന്റണി പെരുമ്പാവൂർ പറഞ്ഞു.
അതേസമയം ദൃശ്യം 3 സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് നേടിയത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
Tags : drishyam mohanlal antony perumbavoor movie cinema