x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒരാഴ്ചകൊണ്ട് 1000 കോടിയിലേക്ക്; ചരിത്രമാകാൻ 'രാമായണ'

സിനിമ ഡെസ്ക്
Published: November 12, 2026 02:27 PM IST | Updated: November 12, 2026 02:27 PM IST

'രാമായണ'യിൽ രൺബീർ കപുർ.

നി​തീ​ഷ് തി​വാ​രി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ബിഗ് ബജറ്റ് ചി​ത്രം 'രാ​മാ​യ​ണ' ബോ​ക്സോ​ഫീ​സി​ൽ ജൈത്രയാത്ര തുടരുന്നു. ഒരാഴ്ചകൊണ്ട് ചിത്രം ഇ​ന്ത്യ​യി​ൽനിന്ന് 500 കോ​ടിയിലേറെ നെ​റ്റ് ക​ള​ക്ഷ​ൻ നേടി. ആഗോളക​ള​ക്ഷ​ൻ 1000 കോ​ടിയിലേക്കെത്തുകയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

ആ​ദ്യ ആ​ഴ്ച പി​ന്നി​ടു​മ്പോ​ൾ ചി​ത്രം ഇ​ന്ത്യ​യി​ൽനിന്നു മാ​ത്രം 511.10 കോ​ടി രൂ​പ നെ​റ്റ് ക​ള​ക്ഷൻ (ഏ​ക​ദേ​ശം 611.05 കോ​ടി ഗ്രോ​സ്) സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ന​വം​ബ​ർ അഞ്ചിനു ​റി​ലീ​സ് ചെ​യ്ത ചി​ത്രത്തിന് ദീ​പാ​വ​ലി അ​വ​ധി​ദി​ന​ങ്ങ​ളാണു വലിയ പിന്തുണയായത്. ഹി​ന്ദി പ​തി​പ്പാ​ണ് ക​ള​ക്ഷ​നി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തെ​ങ്കി​ലും തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം പതിപ്പുകൾക്കും മികച്ച കളക്ഷനാണു ലഭിക്കുന്നത്.

ര​ൺ​ബീ​ർ ക​പു​ർ ശ്രീരാമനായും ‌സാ​യ് പ​ല്ല​വി സീ​താദേവിയായും വേ​ഷ​മി​ടു​ന്ന ​ചി​ത്ര​ത്തി​ൽ ക​ന്ന​ഡതാരം യാ​ഷ് രാ​വ​ണ​നാ​യും എത്തുന്നു. കൂ​ടാ​തെ ര​വി ദു​ബെ (ല​ക്ഷ്മ​ണ​ൻ), സ​ണ്ണി ഡി​യോ​ൾ (ഹ​നു​മാ​ൻ) തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്.

ന​മി​ത് മ​ൽ​ഹോ​ത്ര നി​ർ​മി​ക്കു​ന്ന ​ചി​ത്രം ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ര​ണ്ടാം ഭാ​ഗം 2028-ൽ ​റി​ലീ​സ് ചെ​യ്യും.

Tags : RamayanaMovie Ranbir Kapoor SaiPallavi NiteshTiwari SunnyDeol Bollywood FilmNews

Recent News

Corehub Up