Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SaiPallavi

'ഓം' ട്രെയിലറിൽ തമിഴകമിളകി

തെ​ന്നി​ന്ത്യ​ൻ താ​രം ധ​നു​ഷും മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യും ഒ​ന്നി​ക്കു​ന്ന 'ഓം' എന്ന മാസ് ത്രില്ലറിന്‍റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ശേ​ഷാ​ച​ലം കാ​ടു​ക​ളി​ലെ ച​ന്ദ​ന​ക്ക​ട​ത്ത് പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ഹൈ-​വോ​ൾ​ട്ടേ​ജ് ആ​ക്ഷ​ൻ ത്രി​ല്ല​ർ എന്നാണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന.

ത​മി​ഴ്‌​നാ​ട് സ്പെ​ഷ്യ​ൽ ടാ​സ്‌​ക് ഫോ​ഴ്സ് ഓ​ഫീ​സ​റാ​യി, ച​ന്ദ​ന​ക്ക​ട​ത്ത് സം​ഘ​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്ന ഡി-402 ​എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ധനുഷ് എ​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ​ക്രി​മി​ന​ൽ ശൃം​ഖ​ല​യു​ടെ പ്ര​ധാ​ന നി​യ​ന്ത്ര​ണ​ക്കാ​ര​നാ​യ 'ബ​ർ​മ കാ​ർ​ത്തി​കേ​യ​ൻ' എ​ന്ന ശ​ക്ത​മാ​യ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ത​മി​ഴി​ലേ​ക്കു​ള്ള ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വും ധ​നു​ഷു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​ന​വും സി​നി​മ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​കു​മെ​ന്നാ​ണ് ട്രെ​യി​ല​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

​ഓ​പ്പ​റേ​ഷനു നേ​തൃ​ത്വം ന​ൽ​കു​ന്ന സി​ബി​ഐ ഓ​ഫീ​സ​ർ നി​ത്യ റെ​ഡ്ഡി​യാ​യി സാ​യി പ​ല്ല​വി​യും വെള്ളിത്തിരയിലെത്തുന്നു. അ​മ​ര​ൻ സി​നി​മ​യു​ടെ വി​ജ​യ​ത്തിനുശേ​ഷം രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രം ന​വം​ബ​ർ 20-ന് ​ലോ​ക​മെ​മ്പാ​ടും റി​ലീ​സ് ചെ​യ്യും.

Movies

ധ​നു​ഷ്-​മ​മ്മൂ​ട്ടി ചി​ത്രം 'ഓം' ​ന​വം​ബ​ർ റിലീസിന്

ധ​നു​ഷും മ​മ്മൂ​ട്ടി​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാകുന്ന ബി​ഗ് ബ​ജ​റ്റ് ത​മി​ഴ് ചി​ത്രം 'ഓം' ​ന​വം​ബ​ർ 20-ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തും. ഒക്‌ടോബർ 16-ന് ​റി​ലീ​സ് ചെ​യ്യാ​നാ​ണു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, 15-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ര​ജ​നി​കാ​ന്ത് ചി​ത്രം 'ജ​യി​ല​ർ 2'വു​മാ​യു​ള്ള ബോ​ക്സ് ഓ​ഫി​സ് പോ​രാ​ട്ടം ഒ​ഴി​വാ​ക്കാ​നാ​ണ് റി​ലീ​സ് ന​വം​ബ​റി​ലേ​ക്കു മാ​റ്റി​യത്.

'അ​മ​ര​ൻ' എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നുശേ​ഷം രാ​ജ്കു​മാ​ർ പെ​രി​യ​സാ​മി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ബ​ർ​മ കാ​ർ​ത്തി​കേ​യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മായാണ് മ​മ്മൂ​ട്ടി എത്തുന്നത്. 2019-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'പേ​ര​ൻ​പി'​ന് ശേ​ഷം മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണി​ത്.

ധ​നു​ഷ്-മ​മ്മൂ​ട്ടി എന്നിവർക്കൊപ്പം സാ​യ് പ​ല്ല​വി, ശ്രീ​ലീ​ല, ന​സി​റു​ദി​ൻ ഷാ ​എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ധ​നു​ഷി​ന്‍റെ വ​ണ്ട​ർ​ബാ​ർ ഫി​ലിം​സ്, ആ​ർ-​ടേ​ക്ക് സ്‌റ്റു​ഡി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു നി​ർമാ​ണം. യു​വ സം​ഗീ​ത​ സം​വി​ധാ​യ​ക​ൻ സാ​യ് അ​ഭ്യ​ങ്ക​റാ​ണ് ചി​ത്ര​ത്തി​ന് ഈ​ണം പ​ക​രു​ന്ന​ത്.

Movies

രാ​മാ​യ​ണ​ത്തി​ലെ ആ​ദ്യ ഗാ​നം പു​റ​ത്ത്; 'ജ​യ് ജ​യ് റാം' ​ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ബോ​ക്സ് ഓ​ഫീ​സി​ൽ വ​ലി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന നി​തീ​ഷ് തി​വാ​രി​യു​ടെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 'രാ​മാ​യ​ണ'​ത്തി​ലെ ആ​ദ്യ ഗാ​നം അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. 'ജ​യ് ജ​യ് റാം' ​എ​ന്നു​തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഓ​സ്കാ​ർ ജേ​താ​വ് എ.​ആ​ർ. റ​ഹ്മാ​നാ​ണ്. ഗാ​ന​ത്തി​ന്‍റെ മ​ല​യാ​ളം വ​രി​ക​ൾ ര​ചി​ച്ചി​രി​ക്കു​ന്ന​ത് വി​നാ​യ​ക് ശ​ശി​കു​മാ​റാ​ണ്. ഹ​രി​ച​ര​ണും അ​മൃ​ത രാ​ജ​നും ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും ചെ​ല​വേ​റി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ രാ​മാ​യ​ണ​ത്തി​ൽ വ​ൻ​താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. ര​ൺ​ബീ​ർ ക​പൂ​ർ ശ്രീ​രാ​മ​നാ​യും, സാ​യ് പ​ല്ല​വി സീ​ത​യാ​യും, യാ​ഷ് രാ​വ​ണ​നാ​യും, സ​ണ്ണി ഡി​യോ​ൾ ഹ​നു​മാ​നാ​യും, ര​വി ദു​ബെ ല​ക്ഷ്മ​ണ​നാ​യും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ഓ​സ്കാ​ർ ജേ​താ​വ് ഹാ​ൻ​സ് സി​മ്മ​റും ചി​ത്ര​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്നു​ണ്ട് എ​ന്ന​ത് സി​നി​മ​യു​ടെ മാ​റ്റ് കൂ​ട്ടു​ന്നു.

ന​മി​ത് മ​ൽ​ഹോ​ത്ര​യു​ടെ പ്രൈം ​ഫോ​ക്ക​സ് സ്റ്റു​ഡി​യോ​സ്, എ​ട്ട് ത​വ​ണ ഓ​സ്കാ​ർ അ​വാ​ർ​ഡ് നേ​ടി​യ ഡി​എ​ൻ​ഇ​ജി, യാ​ഷി​ന്‍റെ മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം സോ​ണി പി​ക്‌​ചേ​ഴ്‌​സാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 2026 ദീ​പാ​വ​ലി റി​ലീ​സാ​യി ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ പി.​ആ​ർ.​ഒ ആ​തി​ര ദി​ൽ​ജി​ത്താ​ണ്.

Movies

നവംബർ ആറിന് രാമായണ തിയറ്ററുകളിലേക്ക്; ആകാംക്ഷ വർധിപ്പിച്ച് ഇംഗ്ലീഷ് ട്രെയിലർ

ലോകമെന്പാടുമുള്ള ചലച്ചിത്രാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന, നിതേഷ് തിവാരിയുടെ എപ്പിക് ചിത്രം രാമായണ നവംബർ ആറിന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ദീപാവലി ആഘോഷങ്ങൾക്കു തൊട്ടുമുൻപാണു ചിത്രത്തിന്‍റെ റിലീസ്.

ബോളിവുഡ് താരം രൺബീർ കപുർ ശ്രീരാമനായും, കന്നഡ സൂപ്പർ താരം യഷ് രാവണനായും വെള്ളിത്തിരയിലെത്തും. തെന്നിന്ത്യൻ താരം സായി പല്ലവിയാണ് സീതയായി എത്തുന്നത്. ഹനുമാനായി വേഷമിടുന്നത് ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോൾ ആണ്. ലക്ഷ്മണന്‍റെ വേഷത്തിലെത്തുന്നത് രവി ദുബൈ ആണ്. അന്താരാഷ്ട്ര വിതരണക്കാരായ സോണി പിക്‌ചേഴ്‌സിലൂടെ ചിത്രത്തിന്‍റെ ഇംഗ്ലീഷ് ട്രെയിലറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഇംഗ്ലീഷ് പതിപ്പിന്‍റ ട്രെയിലർ ഒരുക്കിയത്.

Latest News

Corehub Up