രാമായണ ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപുർ.
ലോകമെന്പാടുമുള്ള ചലച്ചിത്രാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന, നിതേഷ് തിവാരിയുടെ എപ്പിക് ചിത്രം രാമായണ നവംബർ ആറിന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ദീപാവലി ആഘോഷങ്ങൾക്കു തൊട്ടുമുൻപാണു ചിത്രത്തിന്‍റെ റിലീസ്.
ബോളിവുഡ് താരം രൺബീർ കപുർ ശ്രീരാമനായും, കന്നഡ സൂപ്പർ താരം യഷ് രാവണനായും വെള്ളിത്തിരയിലെത്തും. തെന്നിന്ത്യൻ താരം സായി പല്ലവിയാണ് സീതയായി എത്തുന്നത്. ഹനുമാനായി വേഷമിടുന്നത് ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോൾ ആണ്. ലക്ഷ്മണന്‍റെ വേഷത്തിലെത്തുന്നത് രവി ദുബൈ ആണ്. അന്താരാഷ്ട്ര വിതരണക്കാരായ സോണി പിക്‌ചേഴ്‌സിലൂടെ ചിത്രത്തിന്‍റെ ഇംഗ്ലീഷ് ട്രെയിലറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഇംഗ്ലീഷ് പതിപ്പിന്‍റ ട്രെയിലർ ഒരുക്കിയത്.
An epic journey unlike anything seen before.
— Sony Pictures (@SonyPictures) August 5, 2026
Watch the official trailer for #Ramayana, coming to theatres worldwide November 6. pic.twitter.com/BSiwVJMSs9
മുൻപെങ്ങും അനുഭവിക്കാത്ത ഇതിഹാസ യാത്ര എന്ന കുറിപ്പോടെയാണ് സോണി പിക്ചേഴ്സ് സോഷ്യൽ മീഡിയയിൽ ട്രെയിലർ പങ്കുവച്ചത്. എ.ആർ. റഹ്മാനും, ഹാൻസ് സിമ്മറും ചേർന്നാണ് സംഗീതമൊരുക്കുന്നത്. നേരത്തെ ഇന്ത്യൻ പ്രേക്ഷകർക്കായി പുറത്തുവിട്ട ട്രെയിലർ വൻ ആഘോഷത്തോടെയാണ് ചലച്ചിത്രാസ്വാദകർ ഏറ്റെടുത്തത്.
Tags : RamayanaMovie RanbirKapoor Yash NiteshTiwari SaiPallavi SunnyDeol BollywoodFilmNews