x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഓം' അഡ്വാൻസ് ബുക്കിംഗ്; 18 കോടി കടന്ന് പ്രീ-സെയിൽസ്!

സിനിമ ഡെസ്ക്
Published: November 19, 2026 05:22 PM IST | Updated: November 19, 2026 05:22 PM IST

'ഓം' എന്ന ചിത്രത്തിൽ മമ്മൂട്ടിയും ധനുഷും.

മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴകത്തിന്‍റെ പ്രിയതാരം ധനുഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഓം: ഓപ്പറേഷൻ മോൾ'നാളെ തിയേറ്ററുകളിൽ എത്താനിരിക്കെ അഡ്വാൻസ് ബുക്കിംഗിൽ മികച്ച മുന്നേറ്റം. ബ്ലോക്ക് ചെയ്ത സീറ്റുകൾ ഉൾപ്പെടെ 11 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം, ആറു ദിവസത്തെ അഡ്വാൻസ് ബുക്കിംഗിലൂടെ 18 കോടിയോളം രൂപ ഗ്രോസ് നേടി. തമിഴ് പതിപ്പാണ് കളക്ഷനിൽ മുന്നിൽ, 10.75 കോടി രൂപ. ആറര കോടി നേടി തെലുങ്ക് പതിപ്പു തൊട്ടുപിന്നിലുണ്ട്. അതേസമയം, ഹിന്ദി ഡബ്ബ് പതിപ്പിന് അഡ്വാൻസ് ബുക്കിംഗിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. 13.43 ലക്ഷം രൂപ മാത്രമാണ് നേടിയത്.

റിലീസ് ദിനത്തിൽ മാത്രം നാലു ലക്ഷത്തിലധികം ടിക്കറ്റുകളിലൂടെ എട്ടു കോടി രൂപ ഗ്രോസ് അഡ്വാൻസ് ബുക്കിംഗ് ലഭിച്ചിട്ടുണ്ട്. അതിനാൽ ആദ്യ ദിനം തന്നെ ഇരട്ടയക്ക ഓപ്പണിംഗ് കളക്ഷൻ ചിത്രത്തിനു പ്രതീക്ഷിക്കാം.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. രാജ്കുമാർ പെരിയസാമിയുടെ മുൻ ചിത്രമായ 'അമരൻ' (ശിവകാർത്തികേയൻ, സായ് പല്ലവി) ഇന്ത്യയിൽ ആദ്യ ദിനം 21.40 കോടി രൂപ നെറ്റ് കളക്ഷൻ നേടിയിരുന്നു. ആ റെക്കോർഡ് 'ഓം' മറികടക്കുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

Tags : OMMovie Mammootty Dhanush RajkumarPeriasamy FilmNews

Recent News

Corehub Up