റൗഡി ബേബി ഗാനത്തിൽ നിന്നും, സായ് പല്ലവി
മാരി 2 സിനിമയിൽ ധനുഷിനൊപ്പം ചെയ്ത ‘റൗഡി ബേബി’ എന്ന ഗാനത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ട്രോമയാണെന്ന് സായ് പല്ലവി. സ്പോട്ടിൽ വച്ച് ചെയ്ത സ്റ്റെപ്പുകളാണ് ഗാനരംഗത്തിലുള്ളതെന്ന് സായ് പല്ലവി പറഞ്ഞു.
‘ഓം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ്വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്.
സായ് പല്ലവിയുടെ വാക്കുകൾ: എനിക്കത് ട്രോമയാണ്. ധനുഷ് സാർ വന്ന് പെടുത്തിയത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹം നമുക്ക് ഈസിയായിട്ടുള്ള സ്റ്റെപ്സ് ചെയ്യാമെന്നാണ് ആദ്യം പറഞ്ഞത്.
പിന്നെ പ്രഭുദേവ മാസ്റ്റർ വന്ന് ഒരു മൂന്നാല് തവണ റിഹേഴ്സൽ ചെയ്തു. പിന്നെ സെറ്റിൽ അത് ശരിയാവുന്നില്ലെന്ന് പറഞ്ഞ് അപ്പോൾ തന്നെ അങ്ങനെ മാറ്റി. എനിക്കത് ഭയങ്കര സ്ട്രെസായി. ഞാൻ ഈസി സ്റ്റെപ്സ് മതിയെന്ന് പറഞ്ഞിരുന്നു. സ്റ്റെപ് ഇടുന്നതിന് മുൻപ് ഞാൻ ഒളിഞ്ഞ് നോക്കും, അത് കണ്ടിട്ട് അവർ എന്നെ കാണാതെ ദൂരെ പോയി കൊറിയോഗ്രാഫി ചെയ്യുമായിരുന്നു.
രണ്ട് മൂന്ന് ടേക്കുകൾ കഴിഞ്ഞിട്ടും എനിക്ക് എന്റെ കോൺഫിഡൻസ് പോകുന്നത് പോലെയാണ് തോന്നിയത്. ഒരു ടേക്ക് കഴിയുമ്പോൾ തന്നെ ഞാൻ മതിയെന്ന് പറയുമായിരുന്നു. കാരണം ആ സ്റ്റെപ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു, ധനുഷ് സാറായിരുന്നു അതിൽ കൂടുതൽ കഷ്ടപ്പെട്ടത്.
ഓരോ തവണ എന്നെ പുഷ് ചെയ്യുമ്പോഴും എന്റെ ഡ്രസിലുള്ള സീക്വൻസ് അദ്ദേഹത്തിന്റെ കൈയിൽ തട്ടുമായിരുന്നു. അത് നാലഞ്ചു തവണ ചെയ്തിട്ടാണ് ശരിയായത്". സായ് പല്ലവി പറഞ്ഞു.
നൂറ് കോടിയലധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ‘റൗഡി ബേബി’ ഗാനം എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നാണ്. സായ് പല്ലവിയുടെ തകർപ്പൻ ചുവടുകൾക്ക് അന്ന് വലിയ കയ്യടി ലഭിച്ചിരുന്നു. ആരാധകരെ അമ്പരപ്പിച്ച് ഡാൻസ് നമ്പരിനെക്കുറിച്ചാണ് ഇപ്പോൾ സായ് പല്ലവി തുറന്നുപറഞ്ഞത്.
Tags : Sai Pallavi Sai Pallavi actress Rowdy Baby Dhanush song