x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ട്ടു​കൊ​ണ്ടൊ​രു പ്ര​തി​യോ​ഗി

സി. ​വി​നോ​ദ് കൃ​ഷ്ണ​ൻ
Published: November 19, 2026 12:21 PM IST | Updated: November 19, 2026 12:21 PM IST

ഒ​രു പാ​ട്ടി​നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ണ്ടാ​കാം ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രു​മു​ണ്ടാ​കാം. എ​ന്നാ​ൽ ഒ​രു പാ​ട്ടു​കൊ​ണ്ട് സ്വ​ന്തം മേ​ഖ​ല​യി​ൽ ഒ​രു പ്ര​തി​യോ​ഗി​യെ സൃ​ഷ്ടി​ച്ച ക​ഥ കേ​ട്ടി​ട്ടു​ണ്ടോ ?

ക​വി​യ​ര​ശ് ക​ണ്ണ​ദാ​സ​ൻ, ത​മി​ഴ് ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​ക്ക​ളി​ൽ സ​ർ​വാ​ദ​ര​ണീ​യ​ൻ. ക​വി​ക​ളു​ടെ രാ​ജാ​വ് എ​ന്ന​താ​ണ് ക​വി​യ​ര​ശ് എ​ന്ന വാ​ക്കി​ന​ർ​ഥം. ഒ​രു മ​നു​ഷ്യ​ന് ആ​വ​ശ്യ​മു​ള്ള എ​ല്ലാം പാ​ട്ടി​ലൂ​ടെ പ്ര​ദാ​നം​ചെ​യ്യാ​ൻ ക​ഴി​വു​ള്ള ക​വി.

രാ​ഷ്ട്രീ​യ​വും സ​മൂ​ഹ​വും ത​മി​ഴ് സി​നി​മ​യെ നോ​ക്കി മു​ന്നോ​ട്ടു​പോ​യി​രു​ന്ന കാ​ല​ത്ത് ത​ന്‍റെ ഗാ​ന​ങ്ങ​ളി​ലൂ​ടെ മൂ​ന്നി​നെ​യും പ്ര​ചോ​ദി​പ്പി​ച്ചി​രു​ന്ന ദാ​ർ​ശ​നീ​ക​ന്. ക​ണ്ണ​ദാ​സ​ൻ ഉ​പ​ദേ​ശ​രൂ​പേ​ണ ര​ചി​ച്ച ആ​റു മ​ന​മേ ആ​റ്, ഉ​ന്നൈ അ​റി​ന്താ​ൽ, പോ​ന്നാ​ൽ പോ​ക​ട്ടും പോ​ടാ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ളെ​ല്ലാം ത​മി​ഴ​ക​ത്തി​ൽ ഏ​തു സാ​രോ​പ​ദേ​ശ ക​ഥ​ക​ളെ​ക്കാ​ളും വേ​ദ​പു​സ്ത​ക​ങ്ങ​ളെ​ക്കാ​ളും ജ​ന​പ്രി​യ​മാ​ണ്.

ത​മി​ഴ​ക​ത്ത് ക​ണ്ണ​ദാ​സ​ൻ ജ്വ​ലി​ച്ചു തു​ട​ങ്ങി​യ സ​മ​യ​ത്ത് ശ്രീ​രം​ഗ​ത്തു​നി​ന്നു ക​വി​താ​വാ​സ​ന​യു​ള്ള രം​ഗ​രാ​ജ​ൻ എ​ന്നൊ​രു യു​വാ​വ് മ​ദ്രാ​സി​ലെ​ത്തു​ന്നു. സി​നി​മ​ക​ളി​ൽ ഗാ​ന​ര​ച​ന​യ്ക്ക് അ​വ​സ​രം തേ​ടി​യാ​ണ് വ​ര​വ്.

1958ൽ '​അ​ഴ​ക​ർ​മ​ലൈ ക​ള്ള​ൻ' എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ര​ചി​ക്കാ​ൻ ആ​ദ്യ​മാ​യി അ​വ​സ​രം ല​ഭി​ച്ചു. തു​ട​ർ​ന്നു നാ​ല​ഞ്ചു​വ​ർ​ഷം ഇ​ട​യ്ക്കൊ​ക്കെ ചി​ത്ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ഭാ​വി​യു​റ​പ്പി​ക്കാ​ൻ ത​ക്ക അ​വ​സ​ര​ങ്ങ​ളോ, വ​രു​മാ​ന​മോ രം​ഗ​രാ​ജ​നു ല​ഭി​ച്ചി​ല്ല.

ഹ​താ​ശ​നാ​യ രം​ഗ​രാ​ജ​ൻ 1962ൽ ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പു​റ​പ്പെ​ട്ടു. പോ​കും​വ​ഴി ഒ​രു സ്ഥ​ല​ത്തു​നി​ന്നു ഒ​രു ച​ല​ച്ചി​ത്ര​ഗാ​നം കേ​ട്ടു.

'മ​യ​ക്ക​മാ ക​ല​ക്ക​മാ' എ​ന്നു​തു​ട​ങ്ങു​ന്ന ഗാ​നം. ജെ​മി​നി ഗ​ണേ​ശ​ൻ നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ 'സു​മൈ​താ​ങ്കി' എ​ന്ന സി​നി​മ​യി​ലെ ഗാ​ന​മാ​യി​രു​ന്നു അ​ത്.

ക​ണ്ണ​ദാ​സ​ൻ ര​ചി​ച്ച്, എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ - രാ​മ​മൂ​ർ​ത്തി സം​ഗീ​തം​ന​ൽ​കി​യ ഗാ​നം. പി.​ബി. ശ്രീ​നി​വാ​സ​നാ​ണ് ആ​ലാ​പ​നം. വ​രി​ക​ൾ ഇ​ങ്ങ​നെ​യാ​ണ്.

മ​യ​ക്ക​മാ​ണോ, ക​ല​ങ്ങി​യി​രി​ക്കു​ക​യാ​ണോ ? മ​ന​സ് കു​ഴ​പ്പ​ത്തി​ലാ​ണോ ?
ജീ​വി​ത​ത്തി​ൽ ന​ടു​ക്ക​മാ​ണോ ? ജീ​വി​ത​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് സം​ഭ​വ​ങ്ങ​ളു​ണ്ടാ​കും, ഓ​രോ വാ​തി​ലു​ക​ളി​ലും വേ​ദ​ന​യു​ണ്ടാ​കും.​വ​രു​ന്ന​തെ​ന്താ​യാ​ലും ദുഃ​ഖി​ച്ചി​രു​ന്നാ​ൽ അ​ത് പോ​വു​ക​യി​ല്ല. എ​ന്തും സ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഹൃ​ദ​യ​മു​ണ്ടാ​യാ​ൽ മ​ര​ണം​വ​രെ സ​മാ​ധാ​ന​മു​ണ്ടാ​കും.

ചി​ത്ര​ത്തി​ൽ ദു​ഖി​ത​നാ​യ നാ​യ​ക​നെ മ​ന:​സാ​ക്ഷി സാ​ന്ത്വ​നി​പ്പി​ക്കു​ന്ന​താ​ണ് രം​ഗം. ഗാ​നം രം​ഗ​രാ​ജ​നെ ഉ​ണ​ർ​ത്തി. പു​ത്ത​നു​ണ​ർ​വ് ല​ഭി​ച്ച ആ ​യു​വ​ക​വി മ​ട​ങ്ങി​പ്പോ​കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ച്ചു മ​ദ്രാ​സി​ലേ​ക്ക് തി​രി​ച്ചു​ക​യ​റി.

പി​ന്നീ​ടു​ണ്ടാ​യ​ത് ച​രി​ത്ര​മാ​ണ്. ഡി​എം​കെ വ​ക്താ​വാ​യി രാ​ഷ്ട്രീ​യ​ത്തി​ൽ നി​റ​ഞ്ഞു​നി​ന്ന ക​ണ്ണ​ദാ​സ​ൻ അ​ന്ന് സി​നി​മ​യി​ലും രാ​ഷ്ട്രീ​യ​ത്തി​ലും വി​പ്ല​വം സൃ​ഷ്ടി​ച്ചി​രു​ന്ന മ​ക്ക​ൾ ദൈ​വം എം.​ജി.​ആ​റി​ന്‍റെ ക​ടു​ത്ത വി​മ​ർ​ശ​ക​ൻ കൂ​ടി​യാ​യി​രു​ന്നു.

ക​ണ്ണ​ദാ​സ​ന്‍റെ പ്ര​തി​ഭ​യെ ആ​ദ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും രാ​ഷ്ട്രീ​യ​ത്തി​ലും സി​നി​മ​യി​ലും ത​ന്‍റെ പ്ര​തി​ച്ഛ​യ​യ്ക്ക് പോ​റ​ലേ​ൽ​ക്കു​ന്ന​തൊ​ന്നും അ​നു​വ​ദി​ക്കാ​ത്ത എം.​ജി.​ആ​ർ. ക​ണ്ണ​ദാ​സ​നെ ത​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ​നി​ന്നു ഒ​ഴി​വാ​ക്കി​ത്തു​ട​ങ്ങി. പ​ക​രം ല​ളി​ത​മാ​യ വ​രി​ക​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി ഉ​യ​ർ​ന്നു​വ​ന്നി​രു​ന്ന രം​ഗ​രാ​ജ​നെ ശ്ര​ദ്ധി​ച്ചു.

 

ത​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ സ​ക​ല​കാ​ര്യ​ങ്ങ​ളി​ലും പ്ര​ത്യേ​കി​ച്ചു ഗാ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ​വ​ച്ചി​രു​ന്ന എം​ജി​ആ​ർ ത​ന്റെ മ​ന​സ​റി​ഞ്ഞു ര​ച​ന ന​ട​ത്തു​ന്ന രം​ഗ​രാ​ജ​നെ​യും ജ​ന​പ്രി​യ​മാ​യ സം​ഗീ​ത​മൊ​രു​ക്കു​ന്ന എം.​എ​സ്. വി​ശ്വ​നാ​ഥ​നെ​യും സ്ഥി​ര​മാ​ക്കി. സ​മാ​ന്ത​ര​മാ​യി ക​ണ്ണ​ദാ​സ​നോ​ടു​ള്ള അ​ക​ൽ​ച്ച​യു​ള്ള ന​ടി​ക​ർ​തി​ല​കം ശി​വാ​ജി ഗ​ണേ​ശ​നും രം​ഗ​രാ​ജ​നെ ത​ന്റെ ചി​ത്ര​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ക്കി. എ​ഴു​തു​ന്ന പാ​ട്ടെ​ല്ലാം ത​മി​ഴ​ക​ത്തെ ഇ​ള​ക്കി​മ​റി​ക്കാ​ൻ തു​ട​ങ്ങി. എം​ജി​ആ​റി​നു​വേ​ണ്ടി നാ​ൻ ആ​ണാ​യി​ട്ടാ​ൽ, പു​തി​യ വാ​നം പു​തി​യ ഭൂ​മി, രാ​ജാ​വി​ൻ പാ​ർ​വൈ, പ​ച്ചൈ​ക്കി​ളി മു​ത്തു​ച്ച​രം, ആ​യി​രം നി​ല​വേ വാ, ​ശി​വ​ജി​ക്കു​വേ​ണ്ടി മ​ല​ർ​ന്തു മ​ല​രാ​യ, പൊ​ന്മ​ക​ൾ വ​ന്താ​ൾ തു​ട​ങ്ങി എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത ഗാ​ന​ങ്ങ​ൾ. ത​മി​ഴ് സി​നി​മ​യി​ൽ ക​വി​യ​ര​ശ് ക​ണ്ണ​ദാ​സ​നു​പ​ക​രം അ​ല്ലെ​ങ്കി​ൽ ഒ​പ്പ​ത്തി​നൊ​പ്പം ക​വി​ഞ്ജ​ർ രം​ഗ​രാ​ജ​ൻ സ്ഥാ​നം​നേ​ടി. ഇ​തി​നി​ട​യി​ൽ രം​ഗ​രാ​ജ​ൻ പേ​രൊ​ന്നു മാ​റ്റി, വാ​ലി. സാ​ക്ഷാ​ൽ ക​വി​ഞ്ജ​ർ വാ​ലി. ത​ല​മു​റ​ക​ൾ​ക്കു​ശേ​ഷം എ.​ആ​ർ. റ​ഹ്മാ​നൊ​പ്പ​വും സൂ​പ്പ​ർ​ഹി​റ്റു​ക​ൾ തീ​ർ​ത്ത വാ​ലി ത​ന്നെ.

എം.​ജി.​ആ​ർ. മു​ഖ്യ​മ​ന്തി​യാ​യി​രി​ക്കെ ഒ​രി​ക്ക​ൽ വാ​ലി​യെ ര​ഹ​സ്യ​മാ​യി വി​ളി​ച്ചു ചോ​ദി​ച്ചു​വ​ത്രെ, ഒ​രു കാ​ര്യം ചോ​ദി​ക്ക​ട്ടെ വി​ഷ​മി​ക്ക​രു​ത്. വാ​ലി അ​ദ്‌​ഭു​ത​ത്തോ​ടെ ചോ​ദി​ച്ചു എ​ന്താ​ണ്‌ ? ഞാ​ൻ ക​ണ്ണ​ദാ​സ​നെ ആ​സ്ഥാ​ന​ക​വി​യാ​യി നി​യ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു. താ​ങ്ക​ൾ​ക്ക് എ​തി​ര​ഭി​പ്രാ​യ​മു​ണ്ടോ ? ഒ​രേ മേ​ഖ​ല​യി​ൽ ഒ​രേ സ​മ​യ​ത്തു മ​ത്സ​ര ബു​ദ്ധി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​ന്ന സം​ശ​യ​ത്തി​ലാ​ണ് എം.​ജി. ആ​ർ. ചോ​ദി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തെ അ​ദ്‌​ഭു​ത​പ്പെ​ടു​ത്തി വാ​ലി മ​റു​പ​ടി പ​റ​ഞ്ഞു, എ​നി​ക്ക് ഒ​ട്ടും വി​ഷ​മ​മി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, സ​ന്തോ​ഷ​വു​മു​ണ്ട്. മാ​ത്ര​മ​ല്ല ക​ണ്ണ​ദാ​സ​ന്‍റെ ജീ​വ​നു​ള്ള​കാ​ലം​വ​രെ അ​ദ്ദേ​ഹ​ത്തെ മാ​ത്ര​മേ ആ​സ്ഥാ​ന​ക​വി​യാ​യി വ​യ്ക്കാ​വൂ എ​ന്നൊ​രു അ​ഭ്യ​ർ​ഥ​ന മാ​ത്രം. എം.​ജി. ആ​ർ. സ​ന്തോ​ഷം​കൊ​ണ്ടു വാ​ലി​യെ കെ​ട്ടി​പ്പി​ടി​ച്ചു എ​ന്നാ​ണു ക​ഥ.

ഇ​തേ കാ​ര്യം വാ​ലി സാ​ക്ഷാ​ൽ ക​ണ്ണ​ദാ​സ​നോ​ടും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഞാ​ൻ താ​ങ്ക​ളു​ടെ പ്ര​തി​യോ​ഗി എ​ന്ന് വി​ചാ​രി​ച്ചാ​ൽ അ​തി​നു ഉ​ത്ത​ര​വാ​ദി താ​ങ്ക​ൾ ത​ന്നെ​യാ​ണ്. കാ​ര​ണം താ​ങ്ക​ളു​ടെ 'മ​യ​ക്ക​മാ, ക​ല​ക്ക​മാ' എ​ന്ന ഗാ​ന​മാ​ണ് എ​ല്ലാം വി​ട്ടു വീ​ട്ടി​ൽ​പോ​കാ​ൻ​നി​ന്ന എ​ന്നെ തി​രി​ച്ചു സി​നി​മ​യി​ലേ​യ്ക്ക് കൊ​ണ്ടു​വ​ന്ന​ത്.

Tags : music music journey story music journey story tamil music

Recent News

Corehub Up