x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

257 കോടി പിന്നിട്ട് സൂര്യയുടെ ‘സീൻ’

സിനിമ ഡെസ്ക്
Published: November 19, 2026 04:25 PM IST | Updated: November 19, 2026 04:25 PM IST

'സീൻ' എന്ന ചിത്രത്തിൽ സൂര്യ.

ത​മി​ഴ​ക​ത്തി​ന്‍റെ പ്രി​യ​താ​രം സൂ​ര്യ​യു​ടെ ‘സീ​ൻ’ ക​ള​ക്ഷ​നി​ൽ നേ​രി​യ ഇ​ടി​വു രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ആ​ഗോ​ള​ത​ല​ത്തി​ൽ 257 കോ​ടി​യു​ടെ നേ​ട്ട​വു​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു. ന​വം​ബ​ർ ആ​റി​നാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ സൂ​ര്യ​യ്‌​ക്കൊ​പ്പം ന​സ്രി​യ ന​സീ​മും ന​സ്‌​ലെ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ജിത്തുവിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്.

ആ​ഭ്യ​ന്ത​ര​ക​ള​ക്ഷ​ൻ 116 കോ​ടി രൂ​പ​യാ​ണ്. തെ​ലു​ങ്ക് പ​തി​പ്പി​ൽ​നി​ന്ന് 29.05 കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്. തി​യേ​റ്റ​റു​ക​ളി​ൽ മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം നേ​ടി മു​ന്നേ​റു​ന്ന ചി​ത്രം, വി​ദേ​ശ​ത്തും കു​തി​പ്പു തു​ട​രു​ക​യാ​ണ്.

പൂ​ർ​ത്തി​യാ​ക്കാ​തെ മാ​റ്റി​വ​ച്ച കേ​സ്, പ്രത്യേക ടീമിനൊപ്പം വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​കു​ന്ന മുൻ പോലീസ് ഓഫിസറുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്‍റെയും ആദ്യ തമിഴ് ചിത്രമാണ് സീൻ. 2ഡി എന്‍റർടൈൻമെന്‍റ്, ഴഗരം സ്റ്റുഡിയോസ് എന്നിവരാണു നിർമാണം.

Tags : SuriyaMovie SceneMovie JithuMadhavan NazriyaNazim Naslen FilmNews

Recent News

Corehub Up