തമിഴകത്തിന്റെ പ്രിയതാരം സൂര്യയുടെ ‘സീൻ’ കളക്ഷനിൽ നേരിയ ഇടിവു രേഖപ്പെടുത്തിയെങ്കിലും ആഗോളതലത്തിൽ 257 കോടിയുടെ നേട്ടവുമായി പ്രദർശനം തുടരുന്നു. നവംബർ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയ്ക്കൊപ്പം നസ്രിയ നസീമും നസ്ലെനും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജിത്തുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്.
ആഭ്യന്തരകളക്ഷൻ 116 കോടി രൂപയാണ്. തെലുങ്ക് പതിപ്പിൽനിന്ന് 29.05 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രം, വിദേശത്തും കുതിപ്പു തുടരുകയാണ്.
പൂർത്തിയാക്കാതെ മാറ്റിവച്ച കേസ്, പ്രത്യേക ടീമിനൊപ്പം വീണ്ടും അന്വേഷിക്കാൻ നിർബന്ധിതനാകുന്ന മുൻ പോലീസ് ഓഫിസറുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെയും ആദ്യ തമിഴ് ചിത്രമാണ് സീൻ. 2ഡി എന്റർടൈൻമെന്റ്, ഴഗരം സ്റ്റുഡിയോസ് എന്നിവരാണു നിർമാണം.