Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SceneMovie

100 കോടി പിന്നിട്ട് സൂര്യയുടെ 'സീൻ'; നന്ദി അറിയിച്ച് ജ്യോതിക

തമിഴകത്തിന്‍റെ പ്രിയതാരം സൂര്യ നായകനായെത്തിയ 'സീൻ' ബോക്‌സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്തു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽനിന്ന് 100 കോടിയിലേറെ കളക്ഷൻ വാരിക്കൂട്ടി. ചരിത്ര വിജയത്തിനു പിന്നാലെ സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക പ്രേക്ഷകരോടുള്ള നന്ദി അറിയിച്ച് രംഗത്തെത്തി.

'മനസ് നന്ദികൊണ്ടു നിറഞ്ഞിരിക്കുന്നു. ഭാഷയ്ക്കും അതിരുകൾക്കും അതീതമായി 'സീൻ' സിനിമയ്ക്കു നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ഞങ്ങൾ ഹൃദയത്തോടു ചേർത്തുവയ്ക്കുന്നു. എല്ലാ പ്രേക്ഷകർക്കും നന്ദി. നിങ്ങളുടെ സ്നേഹമാണ് പുതിയ പരീക്ഷണങ്ങൾക്കുള്ള ധൈര്യം. എന്നും കടപ്പെട്ടിരിക്കുന്നു...' താരങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ക്രൈം കോമഡി ചിത്രമായ 'സീൻ' സംവിധാനം ചെയ്തത് ജിത്തു മാധവനാണ്. ചിത്രത്തിൽ ഇൻബരാജ് എന്ന പൊലിസ് ഉദ്യോഗസ്ഥനായാണ് സൂര്യയെത്തുന്നത്. ഒപ്പം നസ്രിയ നസീം, നസ്ലൻ എന്നിവരും വെള്ളിത്തിരയിലുണ്ട്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലന്‍റെ പ്രകടനത്തിനും മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ജ്യോതികയുടെ സർപ്രൈസ് കാമിയോ വേഷവും പ്രേക്ഷകർക്കു വലിയ ആവേശമായി.

Latest News

Corehub Up