x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​വി​ഡ് കാ​ല​ത്തെ ക​ഥാ​പ​രി​സ​രം; സീ​നി​ലെ സൂ​ര്യ​യു​ടെ ക്യാ​ര​ക്ട​ർ ടീ​സ​റെ​ത്തി  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 27, 2026 08:26 AM IST | Updated: October 27, 2026 08:26 AM IST

ചിത്രത്തിന്‍റെ ടീസറിൽ നിന്നും

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘സീ​നി’​ലെ പു​തി​യ ഗ്ലിം​പ്സ് വി​ഡി​യോ പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

ഡി​എ​സ്പി ഇ​മ്പ​രാ​ജാ​യി സൂ​ര്യ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ലെ സൂ​ര്യ​യു​ടെ ടീ​സ​റാ​ണ് പു​റ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​ലി​സ് യൂ​ണി​ഫോ​മി​ൽ ക്രൈം ​സീ​നി​ലേ​ക്ക് എ​ത്തു​ന്ന സൂ​ര്യ​യാ​ണ് ടീ​സ​റി​ൽ. 

കൊ​വി​ഡ് കാ​ല​ത്തെ ക​ഥാ​പ​രി​സ​ര​മാ​ണ് ടീ​സ​റി​ലു​ള്ള​ത്. മാ​സ്ക് ധ​രി​ച്ചാ​ണ് സൂ​ര്യ ടീ​സ​റി​ലു​ള്ള​ത്. പൊ​ലി​സ് യൂ​ണി​ഫോ​മി​ലും ചു​ണ്ടി​ൽ സി​ഗ​ര​റ്റു​മാ​യും ര​ണ്ട്  ഗെ​റ്റ​പ്പി​ൽ സൂ​ര്യ ടീ​സ​റി​ലു​ണ്ട്. ടീ​സ​റി​ന് ഒ​ടു​വി​ൽ ‘ഒ​ന്നും ക​ഴി​ഞ്ഞി​ട്ടി​ല്ല’ എ​ന്ന് പ​റ​യു​ന്ന ന​സ്ലി​ന്‍റെ ഈ​ശ്വ​ര​ൻ എ​ന്ന വി​ല്ല​ന്‍റെ ശ​ബ്ദ​വും കേ​ൾ​ക്കാം. 

 

ഴ​ഗ​രം സ്റ്റു​ഡി​യോ​സി​ന്‍റെ​യും 2D എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സ്റ്റു​ഡി​യോ​സി​ന്‍റെ​യും ബാ​ന​റി​ൽ ജ്യോ​തി​ക​യും സൂ​ര്യ​യും ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മ്മാ​താ​വ് ജ​യ​ശ്രീ ദാ​മോ​ദ​ര​നാ​ണ്.

ന​വം​ബ​ർ 6ന് ​ദീ​പാ​വ​ലി റി​ലീ​സാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്രം കേ​ര​ള​ത്തി​ൽ ശ്രീ ​ഗോ​കു​ലം ഗോ​പാ​ല​ന്റെ ശ്രീ ​ഗോ​കു​ലം മൂ​വീ​സാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

ഇ​ത് കൂ​ടാ​തെ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ടീ​സ​റും, ന​സ്ലി​ൻ ക്യാ​ര​ക്ട​ർ ടീ​സ​റും ര​ണ്ടു ഗാ​ന​ങ്ങ​ളും നേ​ര​ത്തെ പു​റ​ത്തു വ​രി​ക​യും പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തി​രു​ന്നു.

ചി​ത്ര​ത്തി​ലെ "ആ​തി ഇ​വ യാ​രാ" എ​ന്ന ഗാ​ന​വും, "'എ​യ്റോ​പ്ലെ​യി​ൻ ' എ​ന്ന ഗാ​ന​വും സൂ​പ്പ​ർ ഹി​റ്റാ​യി മാ​റി​യി​ട്ടു​ണ്ട്. സു​ഷി​ൻ ശ്യാം ​ആ​ദ്യ​മാ​യി ത​മി​ഴി​ൽ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ‘സീ​ൻ’.

വ​മ്പ​ൻ റി​ലീ​സാ​യി ആ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്. ഡ്രീം ​ബി​ഗ് ഫി​ലിം​സാ​ണ് ചി​ത്ര​ത്തി​ന്‍റെ കേ​ര​ള ഡി​സ്ട്രി​ബ്യൂ​ഷ​ൻ പാ​ർ​ട്ണ​ർ

Tags : Scene Suriya Nazriya Nazim Sushin Shyam JithuMadhavan scenemovie

Recent News

Corehub Up