Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nazriya Nazim

ചി​രി​ച്ചു ചി​രി​ച്ചു മ​ണ്ണു ക​പ്പാം, സീ​ൻ അ​ടി​പൊ​ളി​യാ​ണ്: ന​സ്രി​യ

ജീ​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സീ​ൻ എ​ന്ന ചി​ത്രം അ​ടി​പൊ​ളി​യാ​ണ​ന്നും ചി​രി​ച്ച് മ​ണ്ണു​ക​പ്പാ​നു​ള്ള​ത് അ​തി​ലു​ണ്ടെ​ന്നും ന​സ്രി​യ ഫ​ഹ​ദ്.

12 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ത​മി​ഴ് സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​ക​യാ​ണ് താ​രം ഈ ​ചി​ത്ര​ത്തി​ലൂ​ടെ. സൂ​ര്യ​യ്ക്കും ന​സ്ലി​നും ഒ​പ്പം ‘സീ​ൻ’ എ​ന്ന ജി​ത്തു മാ​ധ​വ​ൻ സി​നി​മ​യി​ലൂ​ടെ​യാ​ണ് ന​സ്രി​യ​യു​ടെ മ​ട​ങ്ങി വ​ര​വ്.

പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും ചെ​ന്നൈ​യി​ൽ ആ​യ​തി​നാ​ൽ, സ്വ​ന്തം വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന സ​ന്തോ​ഷ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് ന​സ്രി​യ പ​റ​ഞ്ഞു. ദു​ബാ​യി​ൽ ന​ട​ന്ന ‘സീ​ൻ’ സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ ഇ​വ​ന്‍റി​ലാ​ണ് ന​സ്രി​യ​യു​ടെ പ്ര​തി​ക​ര​ണം. 

‘‘ദു​ബാ​യി​ലേ​ക്ക് വ​രു​ന്ന​ത് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​തു പോ​ലെ​യാ​ണ്. ഞാ​ൻ വ​ള​ർ​ന്ന​തും പ​ഠി​ച്ച​തും ഇ​വി​ടെ​യാ​ണ്. അ​തു​കൊ​ണ്ട് ഔ​ദ്യോ​ഗി​ക​മാ​യി എ​ങ്ങ​നെ​യാ​ണ് സം​സാ​രി​ക്കേ​ണ്ട​ത് എ​ന്ന് അ​റി​യി​ല്ല. ഒ​രു​പാ​ടു സ​ന്തോ​ഷ​മു​ണ്ട്. 

 

Latest News

Corehub Up