x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ര്യ​യ്ക്ക് വി​ല്ല​നാ​യി ന​സ്‌​ലി​ൻ, നാ​യി​ക​യാ​യി ന​സ്രി​യ; ജീ​ത്തു മാ​ധ​വ​ന്‍റെ സീ​ൻ ടീ​സ​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 10, 2026 09:04 AM IST | Updated: September 10, 2026 09:04 AM IST

ചിത്രത്തിന്‍റെ ടീസറിൽ നിന്നും

ത​മി​ഴ് സൂ​പ്പ​ർ​താ​രം സൂ​ര്യ​യെ നാ​യ​ക​നാ​ക്കി മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ ജി​ത്തു മാ​ധ​വ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ടീ​സ​ർ പു​റ​ത്ത്. ‘സീ​ൻ’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്.

ഴ​ഗ​രം സ്റ്റു​ഡി​യോ​സ് ബാ​ന​റി​ൽ ന​ടി ജ്യോ​തി​ക ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 2026 ന​വം​ബ​ർ ആ​റി​ന് ദീ​പാ​വ​ലി റി​ലീ​സാ​യി ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

സൂ​ര്യ​യ്ക്ക് പു​റ​മേ മ​ല​യാ​ളി താ​രം ന​സ്‌​ല​നും നി​ർ​ണാ​യ​ക വേ​ഷം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് ന​സ്രി​യ ന​സിം. 

 

ഡി​എ​സ്പി ഇ​ൻ​ബ​രാ​ജ് എ​ന്ന പൊ​ലി​സ് ക​ഥാ​പാ​ത്ര​മാ​യി ന​ട​ൻ എ​ത്തു​ന്നു. സൂ​ര്യ​യു​ടെ മാ​സ് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും കോ​മ​ഡി രം​ഗ​ങ്ങ​ളും ഉ​ള്ള ചി​ത്രം ഏ​റെ സ്റ്റൈ​ലി​ഷ് ആ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്ന സൂ​ച​ന​യാ​ണ് ടൈ​റ്റി​ൽ ടീ​സ​ർ ന​ൽ​കു​ന്ന​ത്. ഇ​പ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : SCENE Suriya Nazriya Nazim Naslen Sushin Shyam Jithu Madhavan

Recent News

Corehub Up