ചിത്രത്തിന്റെ പോസ്റ്റർ
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി സാഗർ സൂര്യ. ടൈനിംഗ് ടേബിളിൽ പാശ്ചാത്യ വിഭവങ്ങളും കാണാം.
റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സാഗർ സൂര്യയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവന്നത്.
ഭൗമ എന്ന ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെയാണ് സാഗർ സൂര്യ അവതരിപ്പിക്കുന്നത്. പാശ്ചാത്യ സംസ്കാരവും, മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും ദുരൂഹതകളും ഒക്കെ കോർത്തിണക്കി ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ് ഭൗമയിലൂടെ റെജിൻ. എസ്. ബാബു അവതരിപ്പിക്കുന്നത്.
ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാറാണ് ഈ ചിത്രം നിർമിക്കുന്നത്. നവംബർ പന്ത്രണ്ടിന് ഭാവനാ റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കും.
ദിലീഷ് പോത്തൻ, വിനീത്, വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ, സെൻ ഗുപ്ത, രേവതി ശർമ്മ, കാവ്യാ ഭാനു, അനിതാ നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ ജോൺസ്, നസ്ലിൻ ജമീല, നൗഷാദ്, എൻ.പി. നിസ എന്നിവരുംപ്രധാന വേഷങ്ങളിലെത്തുന്നു.
കഥ - ഡോണി കടമ്മനിട്ട. സംഗീതം - ക്രിസ്റ്റോ സേവ്യർ, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ.എസ്. പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ. കലാസംവിധാനം - സിബിൻ വർഗീസ്. മേക്കപ്പ് -റോണി വെള്ളത്തൂവൽ. കോസ്റ്റ്യും ഡിസൈൻ-ഗോപിക ഉണ്ണികൃഷ്ണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-അംബ്രു സൈമൺ, സ്റ്റിൽസ്- ജിതിൻ എസ്. ബാബു സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്.ഫൈനൽ മിക്സ് - രാജാകൃഷ്ണൻ എം ആർ. കളറിസ്റ്റ്- ലിജു പ്രഭാകർ. പബ്ളിസിറ്റി ഡിസൈൻ- മാ മി ജോ.ഡിജിറ്റൽ മാർക്കറ്റിംഗ്-ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. ആക്ഷൻ- കലൈ കിംഗ്സ്റ്റൺ . എക്സികുട്ടീവ് പ്രൊഡ്യൂസർ- ഡാനിഷ് കെ.എ. പ്രൊഡക്ഷൻ മാനേജർ- ജസ്റ്റിൻ ടോണി തോമസ്. പ്രൊഡക്ഷൻ എക്സികുട്ടീവ്- ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ- ജോബ് ജോർജ്. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. വാഴൂർ ജോസ്.
Tags : bauma movie Sagar Surya sagar surya actor bauma movie