x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രാ​ളു​ടെ വാ​ക്കി​നും പ്ര​വൃ​ത്തി​ക്കും കു​ടും​ബ​ത്തി​ലു​ള്ള​വ​രെ​ല്ലാം ഉ​ത്ത​ര​വാ​ദി​ക​ളാ​ക​ണ​മെ​ന്നി​ല്ല; ദി​യ കൃ​ഷ്ണ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് അ​ഹാ​ന  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 26, 2026 09:08 AM IST | Updated: October 26, 2026 09:13 AM IST

അഹാനയും ദിയയും

ദി​യ കൃ​ഷ്ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ ത​ന്നെ​യും കു​ടും​ബ​ത്തേ​യും വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ക​ര​ണ​വു​മാ​യി അ​ഹാ​ന കൃ​ഷ്ണ. ഒ​രാ​ളു​ടെ അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി​യ​തി​ന് മ​റ്റു​ള്ള​വ​രെ​യെ​ന്തി​നാ​ണ് അ​തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് എ​ന്നും അ​ഹാ​ന ചോ​ദി​ച്ചു.

ഒ​രു കു​ടും​ബ​മാ​യ​തു കൊ​ണ്ട് അ​വി​ടെ എ​ല്ലാ​വ​ർ​ക്കും ഒ​രു അ​ഭി​പ്രാ​യം മാ​ത്ര​മ​ല്ലെ​ന്നും ഒ​രാ​ളു​ടെ വാ​ക്കി​നും പ്ര​വൃ​ത്തി​ക്കും മ​റ്റു​ള്ള​വ​ർ ബാ​ധ്യ​സ്ഥ​ര​ല്ലെ​ന്നും അ​ഹാ​ന വ്യ​ക്ത​മാ​ക്കി.

സ്നേ​ഹ​ത്തോ​ടെ​യും ഒ​ത്തൊ​രു​മ​യോ​ടെ​യും ക​ഴി​യു​ന്ന കു​ടും​ബ​മാ​ണ് ത​ങ്ങ​ളു​ടേ​തെ​ങ്കി​ലും കു​ടും​ബ​ത്തി​ലെ ആ​റു​പേ​രും സ്വ​ത​ന്ത്ര വ്യ​ക്തി​ക​ളാ​ണ് എ​ന്ന് അ​ഹാ​ന കു​റി​ച്ചു. അ​ഹാ​ന​യു​ടെ പോ​സ്റ്റി​ൽ ഇ​ള​യ സ​ഹോ​ദ​രി​യാ​യ ഹ​ൻ​സി​ക ക​മ​ന്‍റും ചെ​യ്തി​ട്ടു​ണ്ട്.

ഫോ​ർ​ട്ട് കൊ​ച്ചി​യെ പ​രാ​മ​ർ​ശി​ച്ചു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ വി​ദ്വേ​ഷ വീ​ഡി​യോ​യെ പി​ന്തു​ണ​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടു​ക​യാ​ണ് അ​ഹാ​ന​യു​ടെ സ​ഹോ​ദ​രി ദി​യ കൃ​ഷ്ണ.

അ​ഹാ​ന കൃ​ഷ്ണ​യു​ടെ വാ​ക്കു​ക​ൾ

‘കു​റേ​ക്കാ​ല​മാ​യി മ​ന​സി​ൽ പ​റ​യ​ണ​മെ​ന്ന് ക​രു​തി​വെ​ച്ച ഒ​രു കാ​ര്യ​മാ​ണി​ത്. ഞാ​ൻ പ​റ​ഞ്ഞ​തി​ലോ ചെ​യ്ത​തി​ലോ നി​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ൽ, അ​ത് എ​ന്നോ​ട് ചോ​ദി​ക്കു​ക. എ​ന്‍റെ അ​ച്ഛ​ൻ പ​റ​ഞ്ഞ കാ​ര്യ​മാ​ണെ​ങ്കി​ൽ, അ​ച്ഛ​നോ​ടാ​ണ് ചോ​ദി​ക്കേ​ണ്ട​ത്. ഇ​നി അ​മ്മ​യോ സ​ഹോ​ദ​രി​മാ​രോ പ​റ​ഞ്ഞ കാ​ര്യ​മാ​ണെ​ങ്കി​ൽ, അ​വ​രോ​ടാ​ണ് ചോ​ദി​ക്കേ​ണ്ട​ത്.

സ്നേ​ഹ​ത്തോ​ടെ ഒ​ത്തൊ​രു​മി​ച്ചു ക​ഴി​യു​ന്ന ആ​റം​ഗ കു​ടും​ബ​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്. എ​ന്നാ​ൽ സ്വ​ന്ത​മാ​യ ചി​ന്ത​ക​ളും നി​ല​പാ​ടു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളു​മു​ള്ള ആ​റ് സ്വ​ത​ന്ത്ര വ്യ​ക്തി​ക​ളാ​ണ് ഞ​ങ്ങ​ൾ. ഒ​രു കു​ടും​ബ​മാ​യ​തു​കൊ​ണ്ട് ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും ഒ​രൊ​റ്റ അ​ഭി​പ്രാ​യ​മേ ഉ​ണ്ടാ​കൂ എ​ന്നോ, അ​ല്ലെ​ങ്കി​ൽ ഒ​രാ​ളു​ടെ വാ​ക്കി​നും പ്ര​വൃ​ത്തി​ക്കും കു​ടും​ബ​ത്തി​ലു​ള്ള​വ​രെ​ല്ലാം കൂ​ട്ട​ത്തോ​ടെ ഉ​ത്ത​ര​വാ​ദി​ക​ളാ​ക​ണ​മെ​ന്നോ അ​തി​ന​ർ​ഥ​മി​ല്ല.

മ​റ്റൊ​രു കാ​ര്യം കൂ​ടി വ്യ​ക്ത​മാ​ക്കാം, ഞ​ങ്ങ​ളു​ടെ ഈ ​വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഞ​ങ്ങ​ളു​ടെ കു​ടും​ബ​ബ​ന്ധ​ത്തെ​യോ ഐ​ക്യ​ത്തെ​യോ തെ​ല്ലും ബാ​ധി​ക്കു​ന്നി​ല്ല. സാ​ഹ​ച​ര്യം എ​ന്തു​ത​ന്നെ​യാ​യാ​ലും, ഞ​ങ്ങ​ൾ എ​പ്പോ​ഴും പ​ര​സ്പ​രം താ​ങ്ങാ​യും ത​ണ​ലാ​യും കൂ​ടെ​ത്ത​ന്നെ​യു​ണ്ടാ​കും.

ഞ​ങ്ങ​ളെ​ല്ലാ​വ​രും പൊ​തു​രം​ഗ​ത്ത് നി​ൽ​ക്കു​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, ഞ​ങ്ങ​ളി​ലൊ​രാ​ൾ പ​റ​യു​ന്ന​തോ ചെ​യ്യു​ന്ന​തോ ആ​യ കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ബോ​ധി​ക്ക​ണ​മെ​ന്നി​ല്ല. അ​ത് തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​ണ്.

വി​മ​ർ​ശ​ന​ങ്ങ​ളും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും പൊ​തു​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​വു​മാ​ണ്. എ​ന്നാ​ൽ, ഒ​രാ​ളോ​ടു​ള്ള പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ കു​ടും​ബ​ത്തെ മു​ഴു​വ​ൻ ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കാ​നു​ള്ള അ​വ​സ​ര​മാ​ക്കി മാ​റ്റു​ന്ന​ത് എ​ന്തി​നാ​ണ്? ഒ​രാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം പെ​ട്ടെ​ന്ന് ഒ​രു കു​ടും​ബ​ത്തി​ന്‍റെ ആ​കെ നി​ല​പാ​ടാ​യി മാ​റു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്?

ച​ർ​ച്ച​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ പ​രി​ചി​ത​മാ​യ പേ​രു​ക​ൾ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് കാ​ര്യം വ്യ​ക്ത​മാ​ക്കാ​നാ​ണോ, അ​തോ വെ​റു​തെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നാ​ണോ എ​ന്ന് പ​ല​പ്പോ​ഴും ഞാ​ൻ ചി​ന്തി​ക്കാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ചും, യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് എ​ന്‍റെ വി​വാ​ഹ​ജീ​വി​തം വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന​ത് കാ​ണു​മ്പോ​ൾ വ​ല്ലാ​തെ വി​ചി​ത്ര​മാ​യാ​ണ് തോ​ന്നു​ന്ന​ത്.

പു​രോ​ഗ​മ​ന​ത്തെ​ക്കു​റി​ച്ചും യു​ക്തി​ചി​ന്ത​യെ​ക്കു​റി​ച്ചു​മൊ​ക്കെ വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന​വ​ർ പോ​ലും, ഇ​ത്ര​മേ​ൽ സ്വ​കാ​ര്യ​മാ​യ ഒ​രു കാ​ര്യം ഇ​ത്ത​രം സം​ഭാ​ഷ​ണ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് അ​വ​രു​ടെ യ​ഥാ​ർ​ഥ മ​നോ​ഭാ​വ​ത്തെ​യാ​ണ് തു​റ​ന്നു​കാ​ട്ടു​ന്ന​ത്.

ആ​രോ​ഗ്യ​പ​ര​മാ​യ വി​മ​ർ​ശ​നം വേ​റെ​യാ​ണ്. എ​ന്നാ​ൽ ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ലെ ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ കു​ത്തി​പ്പൊ​ക്കി കൊ​ണ്ടു​വ​രു​ന്ന​ത് തി​ക​ച്ചും മ​റ്റൊ​ന്നാ​ണ്.

ഈ​യൊ​രു രീ​തി ഒ​റ്റ​രാ​ത്രി​കൊ​ണ്ട് മാ​റി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം, എ​ങ്കി​ലും ഇ​ത് ഒ​രി​ക്ക​ലെ​ങ്കി​ലും തു​റ​ന്നു​പ​റ​യ​ണ​മെ​ന്ന് തോ​ന്നി. ഒ​രാ​ളെ അ​യാ​ളു​ടെ വാ​ക്കി​നും പ്ര​വൃ​ത്തി​ക്കും ഉ​ത്ത​ര​വാ​ദി​യാ​ക്കു​ന്ന​തും, അ​യാ​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ​യെ​ല്ലാം അ​തി​ലേ​ക്ക് നി​ർ​ബ​ന്ധി​ച്ച് മ​റു​പ​ടി പ​റ​യി​ക്കാ​ൻ നോ​ക്കു​ന്ന​തും ര​ണ്ടും ര​ണ്ടാ​ണ്.

ഞ​ങ്ങ​ൾ കു​ടും​ബ​മെ​ന്ന നി​ല​യി​ൽ എ​പ്പോ​ഴും ഒ​ന്നാ​ണ്; എ​ന്നാ​ൽ സ്വ​ന്ത​മാ​യി ചി​ന്തി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​ക​ളാ​ണ്. ഞ​ങ്ങ​ളി​ൽ ആ​രോ​ടെ​ങ്കി​ലും വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും പ്ര​ക​ടി​പ്പി​ക്കാം.

പ​ക്ഷേ, ആ ​ച​ർ​ച്ച ആ ​വ്യ​ക്തി​യി​ലേ​ക്കും പ്ര​സ്തു​ത വി​ഷ​യ​ത്തി​ലേ​ക്കും മാ​ത്ര​മാ​യി ഒ​തു​ങ്ങ​ട്ടെ. ഒ​രു കു​ടും​ബ​പ്പേ​ര് പ​ങ്കി​ടു​ന്നു എ​ന്ന​തു​കൊ​ണ്ടു​മാ​ത്രം മ​റ്റു​ള്ള​വ​രെ​യെ​ല്ലാം അ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കേ​ണ്ട​തി​ല്ല.  എ​ന്നെ സം​ബ​ന്ധി​ച്ച്, ഇ​ത് സാ​മാ​ന്യ​നീ​തി​യു​ടെ മാ​ത്രം കാ​ര്യ​മാ​ണ്’.

Tags : Ahaana Krishna Statement Ahaana Krishna diya krishna diya krishna statement movienews controversy

Recent News

Corehub Up