Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Movienews

നാ​ലാം ദിനം 50 കോ​ടി കൊ​യ്ത് ലോ​കേ​ഷി​ന്‍റെ ഡി​സി  

ലോ​കേ​ഷ് ക​ന​ക​രാ​ജ് നാ​യ​ക വേ​ഷ​ത്തി​ലെ​ത്തി​യ അ​രു​ൺ മാ​തേ​ശ്വ​ര​ൻ ചി​ത്രം ‘ഡി​സി’ അ​ൻ​പ​ത് കോ​ടി ക്ല​ബ്ബി​ൽ.

സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ പി​ക്ചേ​ഴ്സ് ആ​ണ് ക​ല​ക്‌​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്. നാ​ല് ദി​വ​സം കൊ​ണ്ടു​ള്ള സി​നി​മ​യു​ടെ ആ​ഗോ​ള ക​ല​ക്‌​ഷ​നാ​ണി​ത്. 25 കോ​ടി​യാ​യി​രു​ന്നു സി​നി​മ​യു​ടെ ബ​ജ​റ്റ്.

വാ​മി​ഖ ഗ​ബ്ബി നാ​യി​ക​യാ​യെ​ത്തി​യ സി​നി​മ​യ്ക്ക് ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും ഗം​ഭീ​ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​നി​രു​ദ്ധി​ന്‍റെ ഗാ​ന​ങ്ങ​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വു​മാ​ണ് കൈ​യ​ടി നേ​ടു​ന്ന മ​റ്റൊ​രു ഘ​ട​കം.

‘സാ​നി കാ​യി​ദം’, ‘ക്യാ​പ്റ്റ​ൻ മി​ല്ലെ​ർ’ എ​ന്നീ സി​നി​മ​ക​ൾ​ക്കു​ശേ​ഷം അ​രു​ൺ സം​വി​ധാ​നം ചെ​യ്ത ‘ഡി​സി’ ഗ്യാം​ഗ്സ്റ്റ​ർ എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. ദേ​വ​ദാ​സ്, ച​ന്ദ്ര എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ണ് ലോ​കേ​ഷും വാ​മി​ഖ​യും ചി​ത്ര​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ല​യ​ൻ​സ് രം​ഗ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ചി​ത്ര​ത്തി​ന് എ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. സ​ഞ്ജ​ന കൃ​ഷ്‍​ണ​മൂ​ർ​ത്തി​യാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്ന​ത്.

ത​ലൈ​വാ​സ​ൽ വി​ജ​യ്, അ​വി​നാ​ശ് ര​ഘു​ദേ​വ​ൻ, ശ്രീ​കൃ​ഷ്ണ ദ​യാ​ൽ, ജ​വ​ഹ​ർ ശ​ക്തി, പ്ര​ണ​വ് തി​യോ​ഫി​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. 

മാ​സ്റ്റ​ർ’, ‘കാ​ട്ടാ​ള​ൻ’, ‘ജ​ന​നാ​യ​ക​ൻ’ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യ ലോ​കേ​ഷ് ആ​ദ്യ​മാ​യി മു​ഴു​നീ​ള വേ​ഷ​ത്തി​ലെ​ത്തി​യ സി​നി​മ​യാ​ണ് ‘ഡി​സി’. നേ​ര​ത്തെ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യെ അ​ട​ക്കം നാ​യ​ക​വേ​ഷ​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ച സി​നി​മ​യി​ൽ അ​വ​സാ​ന നി​മി​ഷ​മാ​ണ് ലോ​കേ​ഷ് എ​ത്തു​ന്ന​ത്.

Movies

പ​ക്വ​താ​യ​ർ​ന്ന എ​ന്‍റെ സം​സാ​രം ആ​രും പ​ഠി​പ്പി​ച്ച​ത​ല്ല, സ്വ​യം നി​രീ​ക്ഷി​ച്ച് പ​റ​യു​ന്ന​താ​ണ്: ദേ​വ​ന​ന്ദ

മാ​ളി​ക​പ്പു​റം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ദേ​വ​ന​ന്ദ ഇ​പ്പോ​ൾ മ​ല​യാ​ള സി​നി​മ​യി​ലെ മി​ന്നും​താ​ര​മാ​ണ്. താ​ര​ത്തി​ന്‍റെ സം​സാ​ര​രീ​തി പോ​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കി​ട വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​പേ​ർ രം​ഗ​ത്ത് എ​ത്താ​റു​മു​ണ്ട്.

ഇ​പ്പോ​ഴി​താ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന ക​ല്യാ​ണ​മ​രം എ​ന്ന പു​തി​യ കോ​മ​ഡി-​ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​ലും ഓ​ഡി​യോ ലോ​ഞ്ചി​ലും താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ദേ​വ​ന​ന്ദ.

അ​ച്ഛ​നും അ​മ്മ​യും പ​റ​ഞ്ഞു പ​ഠി​പ്പി​ച്ചു വി​ടു​ന്ന​ത​ല്ല ഞാ​ൻ പ​റ​യു​ന്ന​ത് എ​ന്ന് താ​രം ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

താ​ൻ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളി​ലെ മു​തി​ർ​ന്ന താ​ര​ങ്ങ​ളെ നി​രീ​ക്ഷി​ച്ചും, ഓ​രോ ലൊ​ക്കേ​ഷ​നു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് താ​ൻ സം​സാ​രി​ക്കാ​ൻ പ​ഠി​ക്കു​ന്ന​തെ​ന്ന് ദേ​വ​ന​ന്ദ പ​റ​യു​ന്നു.  അ​ച്ഛ​നും അ​മ്മ​യും ന​ൽ​കു​ന്ന ഗൈ​ഡ​ൻ​സ് ഉ​ണ്ടെ​ങ്കി​ലും, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​പ്പ​പ്പോ​ൾ ചോ​ദി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ത​ന്‍റെ അ​റി​വു​വെ​ച്ച് മ​റു​പ​ടി പ​റ​യു​ക​യാ​ണെ​ന്നും അ​തി​ൽ തെ​റ്റും ശ​രി​യും ഉ​ണ്ടാ​കാ​മെ​ന്നും ദേ​വ​ന​ന്ദ പ​റ​ഞ്ഞു.  

'‘അ​ച്ഛ​നും അ​മ്മ​യും പ​ഠി​പ്പി​ച്ചു ത​ന്നു വി​ടു​ന്ന​ത​ല്ല ഞാ​ൻ പ​റ​യു​ന്ന​ത്. നി​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും അ​റി​യാം, ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ സ്വ​യം പ​ഠി​ച്ചെ​ടു​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണോ അ​തോ പൂ​ർ​ണ​മാ​യും മാ​താ​പി​താ​ക്ക​ളു​ടെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​മാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ, ഞാ​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം ഞാ​ൻ നി​രീ​ക്ഷി​ക്കു​ന്ന​താ​ണ്.

ഇ​പ്പോ​ൾ ഓ​രോ പ്ര​ഫ​ഷ​ന​ൽ അ​ഭി​നേ​താ​ക്ക​ളു​ടെ കൂ​ടെ വ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ അ​വി​ടു​ന്ന് കി​ട്ടു​ന്ന അ​നു​ഭ​വ​ങ്ങ​ൾ, ഓ​രോ പു​തി​യ ആ​ളു​ക​ളെ കാ​ണു​മ്പോ​ഴും അ​വ​ർ പ​ക​ർ​ന്നു ത​രു​ന്ന അ​റി​വു​ക​ൾ എ​ല്ലാം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. 

ന​മ്മ​ൾ പോ​കു​ന്ന ഇ​ട​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ കി​ട്ടു​ന്ന അ​റി​വാ​ണ​ത്.  ഞാ​ൻ പ​റ​യു​ന്ന​ത് ഒ​രു​പ​ക്ഷേ തെ​റ്റാ​യി​രി​ക്കാം, കാ​ര​ണം എ​നി​ക്ക് കി​ട്ടു​ന്ന ആ ​പ​രി​മി​ത​മാ​യ അ​റി​വി​ൽ നി​ന്നു​കൊ​ണ്ടാ​ണ് ഞാ​ൻ സം​സാ​രി​ക്കു​ന്ന​ത്. അ​ല്ലാ​തെ അ​ച്ഛ​നും അ​മ്മ​യും ഓ​രോ വാ​ക്കും പ​ഠി​പ്പി​ച്ചു ത​രു​ന്ന​ത​ല്ല. 

നി​ങ്ങ​ളൊ​ക്കെ ഏ​ത് ചോ​ദ്യ​മാ​ണ് ചോ​ദി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് ഞ​ങ്ങ​ൾ​ക്ക് നേ​ര​ത്തെ അ​റി​യാ​ൻ ക​ഴി​യി​ല്ല. ന​മ്മ​ൾ ഇ​വി​ടെ വ​ന്നി​രി​ക്കു​മ്പോ​ൾ നി​ങ്ങ​ളു​ടെ മ​ന​സി​ൽ ആ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്താ​ണോ തോ​ന്നു​ന്ന​ത്, അ​താ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ക്കാ​റു​ള്ള​ത്. ആ ​നി​മി​ഷ​ത്തി​ൽ ത​ന്നെ​യാ​ണ് ഞ​ങ്ങ​ൾ അ​തി​ന് മ​റു​പ​ടി ന​ൽ​കു​ന്ന​ത്.

പ​ല​ർ​ക്കും ഉ​ള്ള സം​ശ​യ​മാ​ണ് ഇ​ന്‍റ​ർ​വ്യൂ​വി​ന് മു​ൻ​പേ ചോ​ദ്യ​ങ്ങ​ൾ ന​ൽ​കാ​റു​ണ്ടോ എ​ന്നും, ഞ​ങ്ങ​ൾ അ​ത് പ​ഠി​ച്ചു ത​യ്യാ​റെ​ടു​ത്തു വ​ന്നാ​ണോ മ​റു​പ​ടി പ​റ​യു​ന്ന​തെ​ന്നും. എ​ന്നാ​ൽ എ​ല്ലാ​വ​രും അ​റി​യാ​നാ​യി പ​റ​യു​ക​യാ​ണ്, അ​ഭി​മു​ഖ​ങ്ങ​ൾ​ക്ക് മു​ൻ​കൂ​ട്ടി ചോ​ദ്യ​ങ്ങ​ൾ ത​രാ​റി​ല്ല. ആ ​സെ​ക്ക​ൻ​ഡി​ൽ ചോ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ന് അ​പ്പോ​ൾ ത​ന്നെ മ​റു​പ​ടി പ​റ​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

എ​നി​ക്ക​റി​യാ​വു​ന്ന രീ​തി​യി​ൽ എ​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ​യാ​ണ് ഞാ​ൻ അ​ത് പ​റ​യു​ന്ന​ത്. അ​തി​ൽ ശ​രി​യും തെ​റ്റു​മു​ണ്ടാ​കാം. ​അ​ച്ഛ​നും അ​മ്മ​യും പ​റ​ഞ്ഞു പ​ഠി​പ്പി​ക്കു​ന്ന​ത​ല്ലെ​ങ്കി​ലും അ​വ​രി​ൽ നി​ന്ന് ഒ​ത്തി​രി അ​റി​വു​ക​ൾ എ​നി​ക്ക് ല​ഭി​ക്കാ​റു​ണ്ട്. കാ​ര​ണം എ​ന്നെ​ക്കാ​ളും ഒ​രു​പാ​ട് ലോ​കം ക​ണ്ട​വ​രും അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള​വ​രു​മാ​ണ് അ​വ​ർ.

ഒ​രു സാ​ഹ​ച​ര്യം എ​ങ്ങ​നെ നേ​രി​ട​ണം അ​ല്ലെ​ങ്കി​ൽ അ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം എ​ന്നൊ​ക്കെ പ​റ​ഞ്ഞു​ത​രു​ന്ന​ത് അ​ച്ഛ​നും അ​മ്മ​യു​മാ​ണ്. അ​തി​ൽ നി​ന്ന് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും.

പി​ന്നെ ഇ​ത്ര​യും ന​ല്ല പ്ര​ഫ​ഷ​ണ​ൽ ആ​യ ആ​ളു​ക​ളു​ടെ കൂ​ടെ ജോ​ലി ചെ​യ്യു​മ്പോ​ൾ അ​ത് ന​മ്മു​ടെ സം​സാ​ര​ത്തി​ൽ മാ​ത്ര​മ​ല്ല, പ്ര​വ​ർ​ത്തി​യി​ലും കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും. അ​ഭി​ന​യ​ത്തി​ലാ​ണെ​ങ്കി​ലും മ​റ്റു​ള്ള​വ​രു​ടെ ഉ​പ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ന​മ്മ​ളെ ഒ​രു​പാ​ട് സ​ഹാ​യി​ക്കു​ന്ന കാ​ര്യ​മാ​ണ്. ഇ​ത്ര​യും ന​ല്ലൊ​രു ചോ​ദ്യം ചോ​ദി​ച്ച​തി​ന് ഒ​ത്തി​രി ന​ന്ദി.’’  ദേ​വ​ന​ന്ദ പ​റ​ഞ്ഞു.

Movies

സു​ര​ഭി​യെ നാ​യി​ക​യാ​ക്കി ജ​യ​രാ​ജി​ന്‍റെ അ​വ​ൾ; മ​നം ക​വ​ർ​ന്ന് ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം

സു​ര​ഭി ല​ക്ഷ്മി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത അ​വ​ൾ എ​ന്ന ചി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം റി​ലീ​സാ​യി. മു​ഹാ​ദ് വെ​മ്പാ​യ​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ക​ണ്ണ​ൻ ശ്രീ ​ഈ​ണം പ​ക​ർ​ന്ന് നി​ഫ ജ​ഹാ​ൻ, ജോ​ബി തോ​മ​സ് എ​ന്നി​വ​ർ ആ​ല​പി​ച്ച "നീ​യ​റി​ഞ്ഞോ രാ​ക്കി​ളി' എ​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്.

സു​ര​ഭി ല​ക്ഷ്മി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രി​ക്കും അ​വ​ൾ എ​ന്ന സി​നി​മ​യി​ലെ പ്ര​ഭ എ​ന്ന് സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് വ്യ​ക്ത​മാ​ക്കി.

Movies

അ​ച്ഛ​ൻ കൂ​ടെ​യി​ല്ലാ​ത്ത ആ​ദ്യ പി​റ​ന്നാ​ൾ; 40ാം ജ​ന്മ​ദി​ന​ത്തി​ൽ നൊ​മ്പ​ര​ക്കു​റി​പ്പു​മാ​യി കാ​വ്യ മാ​ധ​വ​ൻ

അ​ച്ഛ​ൻ കൂ​ടെ​യി​ല്ലാ​ത്ത ആ​ദ്യ​ത്തെ പി​റ​ന്നാ​ളാ​ണ് ത​നി​ക്കി​തെ​ന്നും അ​ച്ഛ​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളാ​ണ് ഈ ​ദി​ന​ത്തി​ൽ ത​നി​ക്ക് സ്വ​ന്ത​ന​മാ​കു​ന്ന​തെ​ന്നും കു​റി​ച്ച് ന​ടി കാ​വ്യ മാ​ധ​വ​ൻ. താ​ര​ത്തി​ന്‍റെ 40-ാം ജ​ൻ​മ​ദി​ന​മാ​ണി​ന്ന്. അ​ച്ഛ​നൊ​പ്പ​മു​ള്ള കു​ട്ടി​ക്കാ​ല​ത്തെ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ളും കാ​വ്യ പ​ങ്കു​വ​ച്ചു.

ഓ​രോ പി​റ​ന്നാ​ളും, ഓ​രോ ഓ​ർ​മ്മ​ദി​ന​വും അ​ച്ഛ​ന്‍റെ സാ​ന്നി​ധ്യം കൊ​ണ്ടാ​ണ് അ​വി​സ്മ​ര​ണീ​യ​മാ​യ​ത്. ഇ​ന്ന്, അ​ച്ഛ​ൻ കൂ​ടെ​യി​ല്ലാ​ത്ത ആ​ദ്യ പി​റ​ന്നാ​ൾ. മ​ന​സി​ൽ മാ​യാ​ത്ത ഓ​ർ​മ്മ​ക​ളും വാ​ത്സ​ല്യ​വും സ​മ്മാ​നി​ച്ച അ​ച്ഛ​ന്‍റെ സ്മ​ര​ണ​ക​ളാ​ണ് ഈ ​ജ​ന്മ​ദി​ന​ത്തി​ൽ എ​നി​ക്ക് സാ​ന്ത്വ​ന​മാ​കു​ന്ന​ത്. കാ​വ്യ കു​റി​ച്ചു.

ര​ണ്ടു​മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ജൂ​ൺ 17-നാ​ണ് കാ​വ്യ​യു​ടെ പി​താ​വ് പി. ​മാ​ധ​വ​ൻ അ​ന്ത​രി​ച്ചത്. ചെ​ന്നൈ​യി​ൽ കാ​വ്യ​യ്ക്കൊ​പ്പ​മാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം.

കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര കു​ടും​ബാം​ഗ​വും സു​പ്രി​യ ടെ​ക്സ്റ്റൈ​ൽ​സ് ഉ​ട​മ​യു​മാ​യി​രു​ന്ന പി. ​മാ​ധ​വ​ന്‍റെ വി​യോ​ഗം ന​ടി​യെ ത​ള​ർ​ത്തി​യി​രു​ന്നു. കാ​വ്യ മാ​ധ​വ​ന്‍റെ സി​നി​മ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​കാ​ലം മു​ത​ല്‍ ത​ന്നെ മ​ക​ള്‍​ക്ക് പൂ​ര്‍​ണ​പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് പി​താ​വ് പി. ​മാ​ധ​വ​ന്‍. കു​ട്ടി​ക്കാ​ല​ത്ത് വേ​ദി​ക​ളി​ലും സി​നി​മാ​സെ​റ്റു​ക​ളി​ലും കാ​വ്യ​യ്ക്കൊ​പ്പം നി​ന്ന് ശ​ക്ത​മാ​യ പി​ന്തു​ണ​യും സ്നേ​ഹ​വും ന​ല്‍​കി​യ വ്യ​ക്തി.

പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും കാ​വ്യ പി​താ​വി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യെ​ക്കു​റി​ച്ചും വാ​ചാ​ല​യാ​യി​രു​ന്നു. നീ​ലേ​ശ്വ​രം എ​ന്ന ഗ്രാ​മ​ത്തി​ല്‍ നി​ന്നും തെ​ന്നി​ന്ത്യ മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​ന്ന അ​ഭി​നേ​ത്രി​യാ​യി കാ​വ്യ മാ​റി​യ​തി​നു പി​ന്നി​ലും മാ​ധ​വ​ൻ എ​ന്ന മ​നു​ഷ്യ​ന്‍റെ ഒ​രാ​യു​സി​ന്‍റെ പ്ര​യ​ത്നം ഉ​ണ്ട്.

Movies

അ​ച്ഛ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ബ​ന്ധം വെ​യ്ക്കാ​റി​ല്ല, അ​വ​ർ പാ​ര മാ​ത്ര​മേ വ​ച്ചി​ട്ടു​ള്ളൂ: ധ്യാ​ൻ

അ​ച്ഛ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ത​നി​ക്ക് പാ​ര​യാ​കാ​റു​ണ്ടെ​ന്ന് ന​ട​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ. അ​ച്ഛ​ൻ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ബ​ന്ധം പു​ല​ർ​ത്താ​റി​ല്ലെ​ന്നും സി​നി​മ​യി​ലെ ത​ന്‍റെ പ്ര​ക​ട​നം മോ​ശ​മാ​ണെ​ങ്കി​ൽ വീ​ട്ടി​ലേ​ക്ക് വി​ളി പോ​കു​മെ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നും ധ്യാ​ൻ പ​റ​യു​ന്നു.

ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ഭീ​ഷ്മ​റി​ന്‍റെ സെ​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം.

‘‘അ​ൻ​സാ​ജ് ന​മ്മു​ടെ ഒ​രു സു​ഹൃ​ത്താ​ണ്. അ​ൻ​സാ​ജ് കു​റെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്നേ എ​ന്നോ​ട് ഒ​രു ക​ഥ​യെ​കു​റി​ച്ച് പ​റ​യു​ഞ്ഞു. അ​ന്ന് കേ​ട്ട​പ്പോ​ൾ ത​ന്നെ ഒ​രു താ​ല്പ​ര്യം തോ​ന്നി​യി​രു​ന്നു. പി​ന്നീ​ട് അ​ങ്കി​ൾ (ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ) അ​ത് റീ​വ​ർ​ക്ക് ചെ​യ്ത് അ​തി​നെ ഭം​ഗി​യാ​ക്കി മാ​റ്റി.

കു​റ​ച്ചു കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് അ​ങ്കി​ളി​നെ കാ​ണു​ന്ന​ത്. പ​ണ്ട് ചെ​റു​പ്പ​ത്തി​ൽ ക​ണ്ട​താ​ണ്. അ​ച്ഛ​ന്‍റെ സു​ഹൃ​ത്താ​ണ് അ​ങ്കി​ൾ. അ​ച്ഛ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ട്ടു​ള്ള ബ​ന്ധം ന​മ്മ​ൾ അ​ധി​കം വ​ള​ർ​ത്താ​റി​ല്ല. അ​ച്ഛ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളൊ​ക്കെ ന​മു​ക്ക് ഇ​ന്നേ​വ​രെ ജീ​വി​ത​ത്തി​ൽ പാ​ര മാ​ത്ര​മേ വ​ച്ചി​ട്ടു​ള്ളൂ. ധ്യാ​ൻ പ​റ​ഞ്ഞ​ത് കൂ​ടി നി​ന്ന​വ​രി​ലെ​ല്ലാം ചി​രി പ​ട​ർ​ത്തി.

റൊ​മാ​ന്‍റി​ക്-​ഫ​ൺ-​ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്‌​ന​റാ​യാ​ണ് ഭീ​ഷ്മ​ർ ഒ​രു​ങ്ങു​ന്ന​ത്. ധ്യാ​ൻ ശ്രീ​നി​വാ​സ​നും വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​നു​മാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദി​വ്യ പി​ള്ള​യും ര​ണ്ട് പു​തു​മു​ഖ​ങ്ങ​ളും നാ​യി​ക​മാ​രാ​യി എ​ത്തു​ന്നു.

Movies

എ​നി​ക്കൊ​രു മാ​നേ​ജ​ർ ഇ​ല്ല, ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടു​മി​ല്ല: വ്യാ​ജ വാ​ർ​ത്ത​ക​ളി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ. ത​നി​ക്ക് ഒ​രു പേ​ഴ്സ​ന​ൽ മാ​നേ​ജ​ർ ഇ​ല്ലെ​ന്നും ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ല്ലാ ഔ​ദ്യോ​ഗി​ക ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും, സ​ഹ​ക​ര​ണ​ങ്ങ​ളും, പ്ര​ഫ​ഷ​ന​ൽ കാ​ര്യ​ങ്ങ​ളും താ​ൻ നേ​രി​ട്ടോ അ​ല്ലെ​ങ്കി​ൽ സ്വ​ന്തം നി​ർ​മാ​ണ ക​മ്പ​നി​യാ​യ യു​എം​എ​ഫ് (ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ്) വ​ഴി​യോ ആ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞു.

ത​ന്നെ​ക്കു​റി​ച്ച് തെ​റ്റാ​യ​തോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ ആ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ന്ന് വ്യ​ക്തി​ക​ളോ​ടും പ്ലാ​റ്റ്‌​ഫോ​മു​ക​ളോ​ടും മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ശ​ക്ത​മാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്നു. അ​ത്ത​രം തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തു​ട​രു​ന്ന​തു ക​ണ്ടാ​ൽ അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

കൊ​ച്ചി​യി​ൽ എം​എ​ഡി​എം​എ​യു​മാ​യി യു​വ​തി പി​ടി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്ക​ൽ ആ​രം​ഭി​ച്ച​ത്. പ​ല ഓ​ൺ​ലൈ​ൻ പേ​ജു​ക​ളി​ലും ന​ട​ന്‍റെ പേ​രു കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്താ​യി​രു​ന്നു യു​വ​തി അ​റ​സ്റ്റി​ലാ​യ വാ​ർ​ത്ത പോ​സ്റ്റ് ചെ​യ്ത​ത്.

Movies

മു​റി​ക്കു​ള്ളി​ൽ ഇ​രി​പ്പാ​യി​ട്ട് ആ​റു മാ​സ​മാ​കു​ന്നു, പോ​സീ​റ്റി​വ് റി​വ്യൂ ഉ​ണ്ടാ​യി​ട്ടും പൊ​ട്ടി​പ്പോ​യ ഒ​രു പ​ട​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ എ​ന്ന ടാ​ഗ്

സൈ​ജു കു​റു​പ്പ് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ സ്താ​നാ​ര്‍​ത്തി ശ്രീ​ക്കു​ട്ട​ന്‍ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സി​നു നേ​രി​ട്ട തി​രി​ച്ച​ടി​ക​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ൻ വി​നേ​ഷ് വി​ശ്വ​നാ​ഥ്. പോ​സി​റ്റീ​വ് റി​വ്യൂ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ത​ന്‍റെ ചി​ത്രം കാ​ണാ​നെ​ത്തി​യ​വ​രെ പ​റ​ഞ്ഞു​വി​ട്ട് പ​ല തി​യ​റ്റ​റും ഷോ ​കാ​ന്‍​സ​ല്‍ ചെ​യ്തു​വെ​ന്ന് വി​നേ​ഷ് ആ​രോ​പി​ക്കു​ന്നു.

തി​യ​റ്റ​റു​ക​ളി​ൽ സാ​മ്പ​ത്തി​ക​മാ​യ പ​രാ​ജ​യ​മാ​യ സി​നി​മ ഈ ​വെ​ള്ളി​യാ​ഴ്ച മു​ത​ൽ സൈ​ന പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഒ​ടി​ടി റി​ലീ​സി​നെ​ത്തും.

വി​നേ​ഷി​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

തി​യ​റ്റ​ർ റി​ലീ​സി​ന് ശേ​ഷം സ്താ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​ന് സം​ഭ​വി​ച്ച ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​യാം. ഈ ​സി​നി​മ അ​ങ്ങ​നെ വി​ട്ടു​ക​ള​യാ​ൻ പ​റ്റി​ല്ല. എ​ന്‍റെ 5 വ​ർ​ഷ​ത്തെ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ണ്.

ആ​ദ്യ ദി​വ​സം ക്രൂ ​ഷോ, അ​തി​ൽ പോ​സി​റ്റി​വ് അ​ഭി​പ്രാ​യ​ങ്ങ​ൾ ത​ന്നെ​യേ വ​രു​ള്ളൂ അ​ത് കേ​ട്ട് ഒ​രു ജ​ഡ്ജ​മെ​ന്‍റി​ൽ എ​ത്ത​ണ്ട എ​ന്ന് ആ​ദ്യ​മേ തീ​രു​മാ​നി​ച്ചി​രു​ന്നു. പ​ക്ഷേ ഞെ​ട്ടി​ച്ച​ത് സം​വി​ധാ​യ​ക​ൻ കൃ​ഷാ​ന്ദ് സി​നി​മ​യെ​പ്പ​റ്റി ത​ന്ന റെ​സ്പോ​ൻ​സി​ൽ ആ​ണ്. അ​വി​ടെ ഒ​രു പ്ര​തീ​ക്ഷ തോ​ന്നി.

നേ​രെ പ​ദ്മ തി​യ​റ്റ​റി​ൽ ചെ​ന്ന​പ്പോ ആ​ള് കു​റ​വാ​ണ്. ക​ണ്മു​ന്നി​ൽ വെ​ച്ച് ന​മ്മു​ടെ വൈ​കി​ട്ട​ത്തെ ഷോ ​പോ​സ്റ്റ​ർ മാ​റ്റി മ​റ്റൊ​രു പ​ടം ക​യ​റു​ന്നു. കൂ​ടെ നി​ന്ന ആ​ന​ന്ദ് മ​ന്മ​ഥ​ന് വ​ലി​യ വി​ഷ​മ​മാ​യി. എ​നി​ക്കൊ​ന്നും തോ​ന്നി​യി​ല്ല. കാ​ര​ണം ഇ​തൊ​ക്കെ ത​ന്നെ പ്ര​തീ​ക്ഷി​ച്ചാ മ​തി എ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഞാ​ൻ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ല്ല റി​വ്യൂ​സ് വ​രാ​ൻ തു​ട​ങ്ങി. അ​പ്പോ​ഴും എ​നി​ക്ക് നി​ർ​വി​കാ​ര​ത ത​ന്നെ​യാ​ണ്. ഭ​ര​ദ്വാ​ജ് രം​ഗ​ന് പ​ടം കാ​ണ​ണ​മെ​ങ്കി​ൽ റി​ലീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ വി​മി​യോ ലി​ങ്ക് കൊ​ടു​ക്കാ​തെ വ​ഴി​യി​ല്ല.

ന​മ്മു​ടെ ആ​ദ്യ​ത്തെ നെ​ഗ​റ്റീ​വ് റി​വ്യൂ വ​രാ​ൻ പോ​കു​ന്നു എ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്ന​പ്പോ​ൾ പു​ള്ളി​യു​ടെ ബ്ലോ​ഗി​ൽ റി​വ്യൂ വ​ന്നു. പോ​സി​റ്റി​വ് ആ​ണ്. അ​പ്പൊ ഇ​റ​ങ്ങി കു​റ​ച്ച് ദി​വ​സം ക​ഴി​ഞ്ഞി​രു​ന്നു.

അ​ദ്ദേ​ഹം ആ​ദ്യ​മാ​യി ബ്ലോ​ഗി​ലൂ​ടെ മാ​ത്രം വി​ടു​ന്ന റി​വ്യൂ​യാ​യി ഇ​ത് മാ​റി. പു​ള്ളി വീ​ഡി​യോ ആ​യി ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ല. കാ​ര​ണ​മ​റി​യി​ല്ല. ചെ​യ്തി​രു​ന്നെ​ങ്കി​ൽ ഒ​രു​പാ​ട് വ​ലി​യ സ​ഹാ​യം ആ​യേ​നെ. വേ​റെ​യും കു​റെ റി​വ്യൂ​സ് വ​ന്നു. പൊ​സി​റ്റി​വ് ആ​ണ്.

എ​ന്നും എ​ല്ലാ ഷോ​യും ക​ഴി​യു​ന്ന ടൈ​മി​ൽ തി​രു​വ​ന​ന്ത​പു​രം കൈ​ര​ളി തി​യ​റ്റ​റി​ന്‍റെ മു​ന്നി​ൽ നി​ൽ​പ്പാ​ണ്. പ്രൊ​ജ​ക്ഷ​നി​സ്റ്റ് അ​നീ​ഷ​ണ്ണ​ൻ എ​ന്നും എ​ത്ര​പേ​രു​ണ്ട് കാ​ണാ​ൻ എ​ന്ന് പ​റ​യും. ന​ല്ല റി​വ്യൂ​സ് അ​പ്പോ​ഴും വ​രു​ന്നു​ണ്ട്. ഹി​റ്റ​ടി​ക്കും, അ​ടു​ത്ത പ​ടം നീ ​ഉ​ട​നെ സൈ​ൻ ചെ​യ്യും എ​ന്നൊ​ക്കെ വി​ളി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു​ണ്ട്.

ഒ​രു പ​ടം ഇ​റ​ങ്ങി​യാ​ൽ ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ന്ന് കോ​ളു​ക​ൾ വ​രും എ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​ന​ത്തെ കോ​ളു​ക​ൾ​ക്ക് ഞാ​നും നോ​ക്കി. ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ന്ന് എ​ന്നെ മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത ഒ​രേ​യൊ​രു വി​ളി വ​ന്ന​ത് മാ​ലാ പാ​ർ​വ​തി ചേ​ച്ചി​യി​ൽ നി​ന്നാ​ണ്. അ​ല്ലാ​തെ ന​മ്പ​ർ ത​പ്പി പി​ടി​ച്ചും മ​റ്റും പ​ല വി​ളി​ക​ൾ വ​ന്നു. ഒ​ക്കെ​യും സ്നേ​ഹം നി​റ​ച്ച​ത്.

ഒ​രു​പാ​ട് പേ​ർ​ക്ക് ഷോ ​ഇ​ടാ​ത്ത​തി​നാ​ൽ പ​ടം കാ​ണാ​ൻ പ​റ്റി​യി​ല്ല എ​ന്ന് വി​ളി​ക​ൾ വ​രാ​ൻ തു​ട​ങ്ങി. ആ​റ്റി​ങ്ങ​ലി​ൽ ഒ​രു തി​യ​റ്റ​റി​ൽ ഒ​രു റ്റ്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ അ​ൻ​പ​തി​ല​ധി​കം കു​ട്ടി​ക​ൾ പോ​യി​ട്ടും, അ​ല്ലാ​തെ പ​ടം കാ​ണാ​ൻ 10 പേ​രു​ണ്ടാ​യി​ട്ടും അ​വ​ർ ഷോ ​ഇ​ട്ടി​ല്ല എ​ന്ന് വൈ​കി അ​റി​ഞ്ഞു, നാ​ട്ടി​ലെ ചി​ല കൂ​ട്ടു​കാ​ർ അ​തെ തി​യ​റ്റ​റി​ൽ ആ​ളെ കൂ​ട്ടി ഷോ ​ഇ​ടീ​ച്ചു. പ​ല​യി​ട​ത്തും ഷോ ​വ​രു​ന്ന​വ​രെ പ​റ​ഞ്ഞു​വി​ട്ട കാ​ൻ​സ​ൽ ചെ​യ്യു​ന്നു എ​ന്ന​റി​ഞ്ഞു.

പു​ഷ്പ 2 കൂ​ടി വ​ന്ന​തോ​ടെ പൂ​ർ​ണം. തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും മാ​ത്ര​മാ​യി മാ​റി ര​ണ്ടാം ആ​ഴ്ച​യി​ൽ. അ​പ്പോ​ഴും ന​മു​ക്ക് പോ​സി​റ്റി​വ് റി​വ്യൂ​സ് മാ​ത്ര​മാ​ണ് വ​രു​ന്ന​ത്. ഒ​ന്നി​നു​പോ​ലും പൈ​സ കൊ​ടു​ത്തി​ട്ടി​ല്ല. ആ ​കാ​ശു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ കു​റേ​കൂ​ടി പോ​സ്റ്റ​ർ ഒ​ട്ടി​ച്ചേ​നെ. വ​നി​താ തി​യ​റ്റ​റി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം കൈ​ര​ളി​യു​ടെ​യും മാ​നേ​ജ്‌​മെ​ന്‍റി​ന് ന​ന്ദി.

തി​യ​റ്റ​ർ വി​ട്ടു. ഒ​ടി​ടി​ക്കു​ള്ള കാ​ത്തി​രി​പ്പാ​യി. ആ​ദ്യ സി​നി​മ എ​ന്‍റെ ഒ​രു അ​ഡ്ര​സ് ആ​കു​മെ​ന്ന് ക​രു​തി. ആ​യി​ല്ല. മു​റി​ക്കു​ള്ളി​ൽ ഇ​രി​പ്പാ​യി​ട്ട് ആ​റു മാ​സ​മാ​കു​ന്നു. എ​ല്ലാ​വ​ർ​ക്കും അ​റി​യു​ന്ന ഒ​രു പൊ​ട്ടി​യ പ​ട​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ എ​ന്ന ടാ​ഗി​ന് തി​രി​ച്ച​റി​യാ​തെ​പോ​യ പ​ട​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ എ​ന്ന ടാ​ഗി​നേ​ക്കാ​ൾ വി​ല​യു​ണ്ട് എ​ന്ന് മ​ന​സി​ലാ​യി.

ഇ​ട​യ്ക്ക് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ്‌​സി​ൽ മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്ര​മാ​യി. സൈ​ജു ചേ​ട്ട​ന് ന​മ്മു​ടെ പ​ട​ത്തി​നും ചേ​ർ​ത്ത് മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡ് കി​ട്ടി. അ​പ്പോ​ഴും വ​രു​ന്ന ഒ​ടി​ടി അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം അ​റി​യാ​തെ വീ​ർ​പ്പു​മു​ട്ടി.

ഒ​രു കാ​ര്യം തു​ട​ങ്ങി​വ​ച്ചാ​ൽ ഒ​രു ക്ളോ​ഷ​ർ കി​ട്ട​ണം. അ​ത് കി​ട്ടാ​തെ നീ​ണ്ടു​പോ​വു​ക എ​ന്ന​ത് വ​ലി​യ വേ​ദ​നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്. നാ​ളെ സൈ​ന പ്ലേ​യി​ൽ പ​ടം വ​രും. ക​ണ്ടി​ട്ട് നി​ങ്ങ​ൾ​ക്ക് തോ​ന്നി​യ​ത് പ​റ​യൂ. കൊ​ള്ളി​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ ത​ന്നെ.

അ​വി​ടെ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് ഞ​ങ്ങ​ളു​ടെ പ​ടം എ​ത്തി എ​ന്ന കാ​ര്യം അ​റി​ഞ്ഞാ​ൽ അ​താ​ണ് ഞ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും വ​ലി​യ ആ​ശ്വാ​സം. നേ​ര​ത്തെ പ​റ​ഞ്ഞ ക്ളോ​ഷ​ർ. കാ​ണ​ണം.​അ​ടു​ത്ത പ​ടം സൈ​ൻ ചെ​യ്തി​ട്ടി​ല്ല. ശ്രീ​ക്കു​ട്ട​ൻ ഹി​റ്റും ആ​യി​ല്ല. പ​ക്ഷേ വി​ട്ടി​ട്ടി​ല്ല. ചി​ല​പ്പോ​ൾ ഒ​രു തോ​ൽ​വി ആ​യി​ട്ടാ​ണെ​ങ്കി​ലും ഞാ​ൻ ഇ​വി​ടെ​ത്ത​ന്നെ തു​ട​രും.

Latest News

Corehub Up