x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലാം ദിനം 50 കോ​ടി കൊ​യ്ത് ലോ​കേ​ഷി​ന്‍റെ ഡി​സി  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 12, 2026 02:57 PM IST | Updated: August 12, 2026 02:57 PM IST

ചിത്രത്തിന്‍റെ പോസ്റ്റർ

ലോ​കേ​ഷ് ക​ന​ക​രാ​ജ് നാ​യ​ക വേ​ഷ​ത്തി​ലെ​ത്തി​യ അ​രു​ൺ മാ​തേ​ശ്വ​ര​ൻ ചി​ത്രം ‘ഡി​സി’ അ​ൻ​പ​ത് കോ​ടി ക്ല​ബ്ബി​ൽ.

സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ പി​ക്ചേ​ഴ്സ് ആ​ണ് ക​ല​ക്‌​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്. നാ​ല് ദി​വ​സം കൊ​ണ്ടു​ള്ള സി​നി​മ​യു​ടെ ആ​ഗോ​ള ക​ല​ക്‌​ഷ​നാ​ണി​ത്. 25 കോ​ടി​യാ​യി​രു​ന്നു സി​നി​മ​യു​ടെ ബ​ജ​റ്റ്.

വാ​മി​ഖ ഗ​ബ്ബി നാ​യി​ക​യാ​യെ​ത്തി​യ സി​നി​മ​യ്ക്ക് ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും ഗം​ഭീ​ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​നി​രു​ദ്ധി​ന്‍റെ ഗാ​ന​ങ്ങ​ളും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വു​മാ​ണ് കൈ​യ​ടി നേ​ടു​ന്ന മ​റ്റൊ​രു ഘ​ട​കം.

‘സാ​നി കാ​യി​ദം’, ‘ക്യാ​പ്റ്റ​ൻ മി​ല്ലെ​ർ’ എ​ന്നീ സി​നി​മ​ക​ൾ​ക്കു​ശേ​ഷം അ​രു​ൺ സം​വി​ധാ​നം ചെ​യ്ത ‘ഡി​സി’ ഗ്യാം​ഗ്സ്റ്റ​ർ എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. ദേ​വ​ദാ​സ്, ച​ന്ദ്ര എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ണ് ലോ​കേ​ഷും വാ​മി​ഖ​യും ചി​ത്ര​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ല​യ​ൻ​സ് രം​ഗ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ചി​ത്ര​ത്തി​ന് എ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. സ​ഞ്ജ​ന കൃ​ഷ്‍​ണ​മൂ​ർ​ത്തി​യാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്ന​ത്.

ത​ലൈ​വാ​സ​ൽ വി​ജ​യ്, അ​വി​നാ​ശ് ര​ഘു​ദേ​വ​ൻ, ശ്രീ​കൃ​ഷ്ണ ദ​യാ​ൽ, ജ​വ​ഹ​ർ ശ​ക്തി, പ്ര​ണ​വ് തി​യോ​ഫി​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. 

മാ​സ്റ്റ​ർ’, ‘കാ​ട്ടാ​ള​ൻ’, ‘ജ​ന​നാ​യ​ക​ൻ’ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യ ലോ​കേ​ഷ് ആ​ദ്യ​മാ​യി മു​ഴു​നീ​ള വേ​ഷ​ത്തി​ലെ​ത്തി​യ സി​നി​മ​യാ​ണ് ‘ഡി​സി’. നേ​ര​ത്തെ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യെ അ​ട​ക്കം നാ​യ​ക​വേ​ഷ​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ച സി​നി​മ​യി​ൽ അ​വ​സാ​ന നി​മി​ഷ​മാ​ണ് ലോ​കേ​ഷ് എ​ത്തു​ന്ന​ത്.

Tags : BoxOffice LokeshKanagaraj MovieNews Cinema Entertainment

Recent News

Corehub Up