ന്യൂഡൽഹി: ലഷ്കറെ തൊയിബ ഭീകരൻ ഹാഷിം മൂസയെ ഇന്ത്യൻ സൈന്യം വധിച്ചെന്ന വാർത്ത തെറ്റാണെന്ന് വരുത്താൻ പാക് സൈന്യം നടത്തിയ ആൾമാറാട്ട നാടകം പൊളിഞ്ഞു. ജമ്മു കശ്മീരിലെ ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹാഷിം മൂസ കൊല്ലപ്പെട്ടത്. എന്നാൽ ഇത് നിഷേധിക്കാൻ ഹാഷിം മൂസയെന്ന വ്യാജേന മറ്റൊരു വ്യക്തിയെ പാക് സൈന്യം വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ച ആൾമാറാട്ട നാടകമാണ് ഇപ്പോൾ പൊളിഞ്ഞത്.
പാക് സൈന്യം അവതരിപ്പിച്ചയാൾ യഥാർഥ ഹാഷിം മൂസയല്ലെന്നും സാങ്കേതിക പരിശോധനയിലൂടെ രണ്ടും രണ്ടാളുകളാണെന്ന് സ്വതന്ത്ര ഏജൻസികളും പ്രതിരോധ വിദഗ്ധരും കണ്ടെത്തി. ഹാഷിം മൂസയുടെ പഴയ ചിത്രങ്ങളും കഴിഞ്ഞ ദിവസം പാക് സൈന്യം അവതരിപ്പിച്ച അപരന്റെ ചിത്രങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെ താരതമ്യം ചെയ്തപ്പോഴാണ് രണ്ടും രണ്ടാളുകളാണെന്ന് വ്യക്തമായത്. പാക് സൈന്യം അവതരിപ്പിച്ചയാളുടെ മുഖത്തിന്റെ ആകൃതി, മൂക്ക്, ചെവി, കണ്ണുകളുടെ സ്ഥാനം എന്നിവയൊന്നും ഹാഷിം മൂസയുടെ പഴയ ചിത്രങ്ങളുമായി ഒത്തുപോകുന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ സുരക്ഷാ സംഘത്തിൽ പ്രവർത്തിച്ചിട്ടുള്ളയാളുമാണ് കൊല്ലപ്പെട്ട ഹാഷിം മൂസ. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈന്യം ഇയാള വധിച്ചത്.
Tags : Pakistan terrorist killed Indian Army Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash