x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോഡ് കി​ണ​ർ നിർമാണ വാഹനം വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു 

വെബ് ഡെസ്ക്
Published: October 3, 2026 07:39 AM IST | Updated: October 3, 2026 08:10 AM IST

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് വെ​സ്റ്റ് എ​ളേ​രി വ​ര​ക്കാ​ട് കു​ഴ​ൽ കി​ണ​ർ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ദേ​വേ​ന്ദ്ര, ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി മ​നാ​സ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും വാ​ഹ​ന​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു. ജെ​യ്സ​ണും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ന് മു​ക​ളി​ലേ​ക്കാ​ണ് വ​ണ്ടി മ​റി​ഞ്ഞ​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ചൂ​ട് കാ​ല​മാ​യ​തി​നാ​ൽ കു​ടും​ബം വീ​ടി​ന്‍റെ ഹാ​ളി​ലാ​ണ് ഉ​റ​ങ്ങി​യി​രു​ന്ന​ത്. ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ട്രാ​ക്ട​റി​ന്‍റെ ക്രെ​യി​ൻ വീ​ടി​ന്‍റെ ടെ​റ​സി​ൽ ത​ട്ടി നി​ന്ന​തു​കൊ​ണ്ട് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ലെ ര​ണ്ടു​പേ​രു​ടേ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം പ്ര​ദേ​ശ​ത്ത് അ​പാ​യ സൂ​ച​ന​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ന്നും ന​ൽ​കാ​ത്ത​ത് സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നേ​ര​ത്തെ​യും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Tags : Two people died Kasaragod well-digging vehicle overturned house Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up