ബാലു, സുഷിൻ
നടൻ ബാലു വർഗീസിനെതിരെ യുവതി ഉന്നയിച്ച ആരോപണ വാർത്തയുടെ പോസ്റ്റ് ഷെയർ ചെയ്ത് സംഗീത സംവിധായകൻ സുഷിൻ ശ്യാം. വാർത്തയുടെ ന്യൂസ് കാർഡ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്താണ് സുഷിൻ പ്രതികരണം അറിയിച്ചത്.
അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നും അപമര്യാദയായി ബാലു പെരുമാറിയെന്നുമാരോപിച്ച് കഴിഞ്ഞ ദിവസം യുവതി നടനെതിരെ രംഗത്തുവന്നിരുന്നു.
അപമര്യാദയായി പെരുമാറിയതിന് നടൻ ബാലു വർഗീസിന് യുവതി വക്കീൽ നോട്ടീസ് അയച്ചിരുന്നു. സംഭവത്തിൽ മാപ്പപേക്ഷ നൽകണമെന്നും ഇനി ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്നും രേഖാമൂലം ഉറപ്പ് നൽകണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.

അടുത്തിടെ നടന്ന ഒരു ചടങ്ങിനിടെ സ്വിമ്മിംഗ് പൂളിനരികിൽ വച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം.
സംഭവത്തിന് പിന്നാലെ ചോദ്യം ചെയ്തപ്പോൾ അബദ്ധത്തിൽ സംഭവിച്ചതായിരുന്നുവെന്നാണ് നടൻ പ്രതികരിച്ചത്. എന്നാൽ ഇത് മനഃപൂർവമാണെന്ന് പരാതിക്കാരി പറയുന്നു. തന്റെ നിലപാടിൽ ഉറച്ചുനിന്നപ്പോൾ ബാലു വർഗീസ് ക്ഷമാപണം നടത്തിയെന്നാണ് യുവതി അറിയിച്ചത്.
Tags : balu varghese Sushin Shyam Indian music director Music News