Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Music News

കൃ​ഷ്ണ​കൃ​പാ​സാ​ഗ​രം... ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ 92ാം ജ​ന്മ​ജ​യ​ന്തി പ​തി​നാ​റി​ന്

തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ കേ​ച്ചേ​രി എ​ന്ന ഗ്രാ​മ​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ അ​ല​യ​ടി​ച്ചി​രു​ന്ന കാ​ലം. ചി​ല നേ​രം മ​നു​ഷ്യ​ർ സം​സാ​രി​ക്കു​ന്ന​തും പ​ര​സ്പ​രം ത​ർ​ക്കി​ക്കു​ന്ന​തും വ​ഴ​ക്കു കൂ​ടു​ന്ന​തും എ​ല്ലാം മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ ശൈ​ലി​യി​ലാ​യി​രു​ന്നു! അ​ക്കാ​ല​ത്തൊ​ക്കെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ഒ​രു പൊ​തു​കി​ണ​ർ മാ​ത്ര​മേ ഉ​ണ്ടാ​വൂ.

ഒ​ക്ക​ത്ത് കു​ട​വു​മാ​യി പെ​ണ്ണു​ങ്ങ​ൾ കി​ണ​റ്റി​ൽ വെ​ള്ളം കോ​രാ​ൻ പോ​കു​ന്ന​തും പ​തി​വു​കാ​ഴ്ച​യാ​യി​രു​ന്നു. വെ​ള്ളം കോ​രു​ന്ന നേ​ര​ത്തും പ​ല​രും കു​ശ​ലം ചോ​ദി​ച്ചി​രു​ന്ന​ത് മാ​പ്പി​ള​പ്പാ​ട്ടി​ലൂ​ടെ ത​ന്നെ.

തൃ​ശ്ശൂ​രി​ൽ നി​ന്നു ക​ട്ട​വ​ണ്ടി​യി​ലാ​ണ് അ​ന്ന് പ​ല​ച​ര​ക്കു​സാ​ധ​ന​ങ്ങ​ൾ വ​രി​ക. ക​ട്ട വ​ണ്ടി​യി​ലി​രു​ന്ന് യാ​ത്ര​ക്കാ​ർ മാ​പ്പി​ള​പ്പാ​ട്ട് പാ​ടും. ഒ​രു പ്ര​ത്യേ​ക ഈ​ണ​ത്തി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന പാ​ട്ടു​ക​ൾ കേ​ട്ട് ഒ​രു കൗ​മാ​ര​ക്കാ​ര​ൻ നി​ന്നി​രു​ന്നു. കേ​ച്ചേ​രി​ക്കാ​ര​ൻ യൂ​സ​ഫ​ലി! മാ​പ്പി​ള​പ്പാ​ട്ട് പാ​ടി​യി​രു​ന്ന യാ​ത്ര​ക്കാ​രും വ​ണ്ടി​യും അ​ക​ലു​മ്പോ​ൾ യൂ​സ​ഫ​ലി​ക്ക് സ​ങ്ക​ടം വ​രും.​അ​തി​നാ​ൽ പാ​ട്ടി​ന്‍റെ ബാ​ക്കി ഭാ​ഗം മ​ന​സി​ൽ സ്വ​യം ര​ചി​ച്ചു പാ​ടി​ത്തു​ട​ങ്ങി.

യൂ​സ​ഫ​ലി​യു​ടെ അ​മ്മ ന​ജ്മ​ക്കു​ട്ടി​യും വ​ള​രെ മ​നോ​ഹ​ര​മാ​യി മാ​പ്പി​ള​പ്പാ​ട്ട് പാ​ടി​യി​രു​ന്നു. അ​മ്മ​യും എ​ന്‍റെ നാ​ടു​മാ​ണ് എ​ന്നെ ക​വി​യാ​ക്കി​യ​ത് എ​ന്ന് അ​ഭി​മു​ഖ​ങ്ങ​ളി​ൽ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ യൂ​സ​ഫ​ലി പ​റ​ഞ്ഞി​രു​ന്ന​ത് ഇ​തു കൊ​ണ്ടാ​ണ്.

1963 ല്‍ ​രാ​മു കാ​ര്യാ​ട്ടി​ന്‍റെ മൂ​ടു​പ​ടം എ​ന്ന സി​നി​മ​യ്ക്കു​വേ​ണ്ടി മൈ​ലാ​ഞ്ചി തോ​പ്പി​ൽ മ​യ​ങ്ങി നി​ൽ​ക്കു​ന്ന മൊ​ഞ്ച​ത്തി...​എ​ന്ന ഗാ​നം എ​ഴു​തി​ക്കൊ​ണ്ടാ​ണ് മ​ല​യാ​ള സി​നി​മാ ലോ​ക​ത്തേ​ക്ക് യൂ​സ​ഫ​ലി പ്ര​വേ​ശി​ക്കു​ന്ന​ത്.(​എം.​എ​സ് ബാ​ബു​രാ​ജ് സം​ഗീ​തം ന​ൽ​കി ബാ​ബു​രാ​ജ് ത​ന്നെ പാ​ടി​യ ഗാ​നം) പി​ന്നീ​ട് പ​തി​ന്നാ​ലാം രാ​വു​ദി​ച്ച​ത് മാ​ന​ത്തോ... ഇ​ശ​ൽ തേ​ൻ​ക​ണം ചോ​രു​മീ നി​ന്‍റെ ചു​ണ്ടി​ൻ...​ക​രി​വ​ള ക​യ്യാ​ലെ​ന്നെ... തു​ട​ങ്ങി എ​ത്ര എ​ത്ര ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളി​ലൂ​ടെ മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ സൗ​ന്ദ​ര്യം കേ​ച്ചേ​രി ആ​സ്വാ​ദ​ക​ർ​ക്ക് പ​ക​ർ​ന്നു ന​ൽ​കി.

ഇ​നി തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ യൂ​സ​ഫ​ലി​യു​ടെ സ​ർ​ഗ​ലോ​ക​ത്തി​ലേ​ക്ക് ക​ട​ക്കാം. ക​ല്യാ​ണ​പ്പ​ന്ത​ൽ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണ് യൂ​സ​ഫ​ലി ആ​ദ്യം ച​ഞ്ച​ല ച​ഞ്ച​ല ന​യ​നം... എ​ന്ന സം​സ്കൃ​ത​ത്തി​ലെ മു​ഴു​നീ​ള ഗാ​നം ര​ചി​ക്കു​ന്ന​ത്.

ആ​സ്വാ​ദ​ക​ർ നെ​ഞ്ചോ​ട് ചേ​ർ​ത്ത രാ​മാ ജാ​ന​കി ജാ​നേ... എ​ന്ന മു​ഴു​നീ​ള സം​സ്കൃ​ത ഗാ​നം, ധ്വ​നി എ​ന്ന് ചി​ത്ര​ത്തി​നു വേ​ണ്ടി യൂ​സ​ഫ​ലി ര​ചി​ച്ചു. കൃ​ഷ്ണ കൃ​പാ സാ​ഗ​രം... സാ​മ​ജ സ​ഞ്ചാ​രി​ണി .. മാ​മ​വ മാ​ധ​വ .. തു​ട​ങ്ങി​യ മു​ഴു​നീ​ള സം​സ്കൃ​ത ഗാ​ന​ങ്ങ​ളും കേ​ച്ചേ​രി സ്വ​ദേ​ശി യൂ​സ​ഫ​ലി​യു​ടേ​താ​ണ്!

മ​ഴ എ​ന്ന ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ ചി​ത്ര​ത്തി​നു​വേ​ണ്ടി എ​ഴു​തി​യ ഗേ​യം ഹ​രി​നാ​മ​ധേ​യം... എ​ന്ന സം​സ്കൃ​ത ഗാ​നം യൂ​സ​ഫ​ലി കേ​ച്ചേ​രി​ക്ക് മി​ക​ച്ച ഗാ​ന​ര​ച​ന​യ്ക്കു​ള്ള ര​ണ്ടാ​യി​ര​ത്തി​ലെ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്തു. മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ യൂ​സ​ഫ​ലി കേ​ച്ചേ​രി ര​ചി​ച്ച മു​ഴു​നീ​ള സം​സ്കൃ​ത ഗാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത് എ​ന്ന​ത് ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത​യും.

മാ​പ്പി​ള​പ്പാ​ട്ടു​ക​ളു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ള​ർ​ന്ന യൂ​സ​ഫ​ലി എ​ങ്ങ​നെ സം​സ്കൃ​ത​ത്തി​ന്‍റെ അ​മൃ​ത​ത്വം സ്വ​ന്ത​മാ​ക്കി? ഏ​റെ ര​സ​ക​ര​മാ​ണ് അ​ക്ക​ഥ. യൂ​സ​ഫ​ലി​യു​ടെ ഉ​പ്പ സ്കൂ​ളി​ൽ പോ​യി​ട്ടി​ല്ല. എ​ന്നാ​ൽ വ​ല്യു​പ്പ വൈ​ദ്യ​ർ ആ​യി​രു​ന്നു. അ​തി​നാ​ൽ വീ​ട്ടി​ൽ സ​ഹ​ജ​രാ​ദി ക​ഷാ​യ​ത്തി​ന്‍റെ ഉ​ൾ​പ്പെ​ടെ​യു​ള്ള ഔ​ഷ​ധ​ങ്ങ​ളു​ടെ കു​റി​പ്പു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നു. സം​സ്കൃ​ത​ത്തി​ലെ ഈ ​കു​റി​പ്പു​ക​ൾ ബാ​ല​നാ​യ യൂ​സ​ഫ​ലി​യി​ൽ കൗ​തു​കം ജ​നി​പ്പി​ച്ചു.

അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് സം​സ്കൃ​തം പ​ഠി​ച്ചു തു​ട​ങ്ങു​ന്ന​ത്. ഇ.​പി ഭ​ര​ത പി​ഷാ​ര​ടി​യാ​ണ് ആ​ദ്യ ഗു​രു. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​ശേ​ഷം ഭ​ര​ത പി​ഷാ​ര​ടി​യു​ടെ ഗു​രു​വും പ്ര​ശ​സ്ത സം​സ്കൃ​ത പ​ണ്ഡി​ത​നു​മാ​യ കെ. ​പി. നാ​രാ​യ​ണ പി​ഷാ​ര​ടി​യു​ടെ ശി​ഷ്യ​നാ​യി. യൂ​സ​ഫ​ലി​യു​ടെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച സം​സ്കൃ​ത ജ്ഞാ​നം ഇ​വി​ടെ ആ​രം​ഭി​ക്കു​ന്നു.

സ​ന്ധ്യ​യ്ക്ക് നി​ല​വി​ള​ക്കി​ന് മു​ന്നി​ലി​രു​ന്ന് രാ​മ: രാ​മോ രാ​മ എ​ന്ന് സം​സ്കൃ​ത​ത്തി​ൽ ഉ​രു​വി​ടു​മ്പോ​ൾ കു​ടും​ബ കാ​ര​ണ​വ​ന്മാ​ർ ശ​കാ​രി​ച്ചി​രു​ന്നു. എ​ങ്കി​ലും അ​വ​ർ യൂ​സ​ഫ​ലി​യു​ടെ സം​സ്കൃ​ത പ​ഠ​ന​ത്തെ ത​ട​ഞ്ഞി​ല്ല. അ​ക്കാ​ല​ഘ​ട്ട​ത്തി​ൽ ജീ​വി​ച്ചി​രു​ന്ന മ​നു​ഷ്യ​രു​ടെ വി​ശാ​ല​മാ​യ ചി​ന്താ​ഗ​തി​യും സ​ഹി​ഷ്ണു​ത​യും ഇ​വി​ടെ പ്ര​ത്യേ​കം ഓ​ർ​മി​ക്കേ​ണ്ട​താ​ണ്.

സം​സ്കൃ​ത പ​ഠ​നം യൂ​സ​ഫ​ലി​യെ മ​റ്റൊ​രു ലോ​ക​ത്ത് എ​ത്തി​ച്ചു. മ​ഹാ​ഭാ​ര​തം, രാ​മാ​യ​ണം തു​ട​ങ്ങി​യ ഇ​തി​ഹാ​സ​ങ്ങ​ൾ പി​ന്നീ​ട് വാ​യി​ച്ചു പ​ഠി​ച്ചു. എ​ല്ലാം ഒ​ന്നാ​ണെ​ന്ന് സ​ത്യ​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ത്തു എ​ന്നും യൂ​സ​ഫ​ലി കേ​ച്ചേ​രി പ​റ​ഞ്ഞി​രു​ന്നു.

പാ​ർ​വ​ണേ​ന്ദു​മു​ഖി പാ​ർ​വ​തി.., സാ​മ​ജ സ​ഞ്ചാ​രി​ണി.,. വി​ശ്വ​മ​ഹാ​ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ... തു​ട​ങ്ങി എ​ത്ര​യോ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ ര​ചി​ക്കാ​ൻ യൂ​സ​ഫ​ലി​യ്ക്കു സാ​ധി​ച്ച​ത് പു​രാ​ണേ​തി​ഹാ​സ​ങ്ങ​ളു​ടെ അ​റി​വി​ൽ നി​ന്നു​ത​ന്നെ. റ​സൂ​ലേ നി​ൻ ക​ന​വാ​ലെ... എ​ന്നും കാ​ലി​ത്തൊ​ഴു​ത്തി​ൽ പി​റ​ന്ന​വ​നെ...​എ​ന്നും ഒ​രേ മ​ന​സോ​ടെ എ​ഴു​തി​യ ഗാ​ന​ര​ച​യി​താ​വാ​ണ് യൂ​സ​ഫ​ലി കേ​ച്ചേ​രി.

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് അ​ധി​കം അ​ക​ലം ഇ​ല്ലാ​ത്ത കേ​ച്ചേ​രി​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന യൂ​സ​ഫ​ലി വ​ലി​യ ഗു​രു​വാ​യൂ​ര​പ്പ ഭ​ക്ത​നാ​യി​രു​ന്നു. കൃ​ഷ്ണ കൃ​പാ സാ​ഗ​ര​ത്തി​ൽ അ​ലി​ഞ്ഞു ത​ന്നെ​യാ​ണ് കൃ​ഷ്ണ കൃ​പാ​സാ​ഗ​രം.. ഗു​രു​വാ​യൂ​പു​രം ജ​നി​മോ​ക്ഷ​ക​രം...​എ​ന്ന് എ​ഴു​തി​യ​തും.

Movies

റീ​ത്താ റി​ക്കോ​ർ​ഡ്സ്...​പാ​ട്ടു​കാ​രി​യാ​യ അ​മ്മ​യ്ക്ക് ജോ​ൺ​പോ​ൾ ജോ​ർ​ജി​ന്‍റെ സ്നേ​ഹ​സ​മ്മാ​നം..

പാ​ട്ടു​കാ​രി​യാ​യി​രു​ന്ന അ​മ്മ​യ്ക്ക് സം​വി​ധാ​യ​ക​നാ​യ മ​ക​ന്‍റെ സ്നേ​ഹോ​പ​കാ​രം, റീ​ത്താ റി​ക്കോ​ർ​ഡ്സ്. സം​വി​ധാ​യ​ക​ൻ ജോ​ൺ​പോ​ൾ ജോ​ർ​ജ് ആ​ണ് അ​മ്മ റീ​ത്താ​മ്മ​യു​ടെ പേ​രി​ൽ മ്യൂ​സി​ക് ലേ​ബ​ൽ തു​ട​ങ്ങി​യ​ത്.

നാ​ട്ടി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യി​ക​യാ​യി​രു​ന്നു കോ​ട്ട​യം മൂ​ലേ​ടം ക​ള​ത്തി​ൽ പ​റ​ന്പി​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ റീ​ത്താ​മ്മ. പ​ള്ളി ക്വ​യ​റു​ക​ളി​ലെ​യും മ​റ്റു സം​ഗീ​ത​സ​ദ​സു​ക​ളി​ലെ​യും ജ​ന​പ്രി​യ ഗാ​യി​ക. നൂ​റു​ക​ണ​ക്കി​നു ക​ല്യാ​ണ​ക്വ​യ​റു​ക​ളി​ൽ റീ​ത്താ​മ്മ​യു​ടെ സ്വ​രം മാ​ധു​ര്യം പ​ക​ർ​ന്നി​ട്ടു​ണ്ട്.

ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ ഗാ​യി​ക​യാ​യി​രു​ന്നു റീ​ത്താ​മ്മ. മ​ക​നെ സം​ഗീ​ത​ലോ​ക​ത്തേ​ക്ക് ആ​ന​യി​ക്കാ​നും അ​മ്മ ശ്ര​ദ്ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത​കോ​ള​ജി​ലെ പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് മ​ക​ൻ ജോ​ൺ​പോ​ൾ ജോ​ർ​ജ് സി​നി​മാ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്.

ആ​ദ്യം ചി​ത്രം ഗ​പ്പി ത​ന്നെ ഏ​റെ പ്ര​ശം​സ​നേ​ടി. ജോ​ൺ​പോ​ളി​ന്‍റെ ആ​ദ്യ​ചി​ത്ര​ത്തി​ൽ അ​മ്മ ഒ​രു ഭ​ക്തി​ഗാ​നം ആ​ല​പി​ച്ചി​രു​ന്നു. സ​ജീ​വ​മാ​യ സം​ഗീ​ത​പ​രി​പാ​ടി​ക​ളി​ൽ​നി​ന്നു വി​ര​മി​ച്ച് വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന അ​മ്മ​യ്ക്ക് ജോ​ൺ​പോ​ളി​ന്‍റെ സ​മ്മാ​ന​മാ​ണ് റീ​ത്താ റി​ക്കോ​ർ​ഡ്സ്.

Latest News

Corehub Up