x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ഷി​നൊ​പ്പം ചൂ​ട​ൻ രം​ഗ​ങ്ങ​ളി​ൽ കി​യാ​ര; വി​മ​ർ​ശ​നം ക​ടു​ക്കു​ന്നു

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 10, 2026 02:43 PM IST | Updated: July 10, 2026 02:43 PM IST

ചിത്രത്തിന്‍റെ പാട്ടിൽ നിന്നും

ഗീ​തു മോ​ഹ​ൻ​ദാ​സ് ചി​ത്രം ടോ​ക്‌​സി​ക്: എ ​ഫെ​യ​റി ടെ​യ്ൽ ഫോ​ർ ഗ്രോ​ൺ അ​പ്‌​സി​ലെ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ന​ടി കി​യാ​ര അ​ദ്വാ​നി​ക്ക് നേ​രെ വി​മ​ർ​ശ​നം ഉ​യ​രു​ന്നു.

യാ​ഷി​നൊ​പ്പ​മു​ള്ള രം​ഗ​ങ്ങ​ൾ ക​ടു​പ്പ​മാ​യി പോ​യെ​ന്നാ​ണ് ഒ​രു പ​ക്ഷം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്ക് അ​ത് ചെ​യ്തി​ല്ലെ​ന്ന് കി​യാ​ര അ​നു​കൂ​ലി​ക​ളും പ​റ​യു​ന്നു. ഗാ​ന​രം​ഗ​ത്തി​ൽ യാ​ഷി​നൊ​പ്പം ചൂ​ട​ൻ രം​ഗ​ങ്ങ​ളി​ലാ​ണ് കി​യാ​ര​യു​ള്ള​ത്.

ഗാ​ന​രം​ഗ​ത്തി​ലെ ഇ​ന്‍റ​മേ​റ്റ് സീ​നു​ക​ളെ ചൊ​ല്ലി​യാ​ണ് വി​മ​ർ​ശ​നം ഏ​റെ​യും. വി​ഖ്യാ​ത പേ​ർ​ഷ്യ​ൻ ക​വി റൂ​മി​യു​ടെ പ്ര​ശ​സ്ത​മാ​യ വ​രി​ക​ളോ​ടെ​യാ​ണ് നാ​ലു​മി​നി​റ്റി​ല​ധി​കം ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ഗാ​നം ആ​രം​ഭി​ക്കു​ന്ന​ത്.

 

റ​ഗ്ഗ്ഡ് ലു​ക്കി​ൽ യ​ഷ് എ​ത്തു​മ്പോ​ൾ കി​യാ​ര ക്ലാ​സി​ക് യൂ​റോ​പ്യ​ൻ ശൈ​ലി​യി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ന​യ​ൻ​താ​ര, താ​ര സു​താ​രി​യ എ​ന്നി​വ​രും ഗാ​ന​രം​ഗ​ത്തി​ൽ വ​ന്നു​പോ​കു​ന്നു.

വി​ശാ​ൽ മി​ശ്ര​യാ​ണ് ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കി ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ് ശേ​ഖ​റാ​ണ് ഹി​ന്ദി​യി​ലെ വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഹി​ന്ദി കൂ​ടാ​തെ ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലും ഗാ​നം ല​ഭ്യ​മാ​ണ്. മ​ല​യാ​ളം പ​തി​പ്പി​ലെ വ​രി​ക​ൾ റ​ഫീ​ഖ് അ​ഹ​മ്മ​ദാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഈ ​ഗാ​നം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ട്രെ​ന്‍റിം​ഗ് ആ​ണ്.

Tags : Toxic (Malayalam) Yash Kiara Advani music news

Recent News

Corehub Up