ചിത്രത്തിന്റെ ടീസറിൽ നിന്നും
പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘ഫൗസി’യുടെ സ്പെഷൽ ഗ്ലിംപ്സ് വിഡിയോ പുറത്ത്.
പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലീസ്. ‘ഫയൽ നമ്പർ 25’ എന്ന പേരിൽ എത്തിയ ടീസർ, പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തിലേക്കും രഹസ്യ ദൗത്യത്തിലേക്കും വെളിച്ചം വീശുന്ന ശക്തമായ ആമുഖമാണ്.
മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രം ടി സീരീസ് അവതരിപ്പിക്കുന്നു. നവീൻ യെർനേനിയും വൈ രവിശങ്കറും ഭൂഷൺ കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഫൗസി’യുടെ കഥ വികസിക്കുന്നത്. 1942 മേയ് 29ന് ബെർലിനിൽ നേതാജി സുഭാഷ് ചന്ദ്രബോസും അഡോൾഫ് ഹിറ്റ്ലറും തമ്മിൽ നടക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ചയോടെയാണ് ഗ്ലിംപ്സ് ആരംഭിക്കുന്നത്.
ബ്രിട്ടിഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ ജർമനിയുടെ പിന്തുണ തേടുന്ന നേതാജി, സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യൻ ജനതയുടെ ദൃഢനിശ്ചയം വ്യക്തമാക്കുന്നു.
ബ്രിട്ടിഷ് സാമ്രാജ്യത്തെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ഹിറ്റ്ലറുടെ ചോദ്യത്തിന് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവീര്യം ഒരിക്കലും കെടുത്താനാകില്ലെന്ന നിലപാടാണ് നേതാജി മുന്നോട്ടുവയ്ക്കുന്നത്.
Tags : prabhas Hanu Raghavapudi Malayalam File no.25 : FAUZI Prabhass cinema Malayalam Cinema News malayalam cinema