അപകടത്തിൽപ്പെട്ട വാഹനം
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ദേശീയപാത-48ൽ മിനിബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു, 19 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ രണ്ടിനു ബഗ്രുവിലാണ് അപകടമുണ്ടായത്.
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിനിബസ് ട്രെയിലറുമായി കൂട്ടിയിടിച്ചതെന്ന് പൊലിസ് പറഞ്ഞു. അപകടത്തിന് പിന്നാലെ മിനിബസിന്റെ ഡ്രൈവർ രക്ഷപ്പെട്ടു. രാത്രി എല്ലാവരും ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും 10 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 30ഓളം പേർ വാഹനത്തിൽ ഉണ്ടായിരുന്നുവെന്നും പരിക്കേറ്റ യാത്രികാർ പറഞ്ഞു.
മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ളവരാണ് മിനിബസിലുണ്ടായിരുന്ന യാത്രക്കാർ. ഖാതു ശ്യാമിൽ നിന്ന് സലാസറിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Accident Kill Minibus Trailer