പ്രിൻസ്
തിരുവനന്തപുരം: ക്ഷേത്രത്തിൽനിന്ന് ഓട്ടുപാത്രങ്ങളും നിലവിളക്കുകളും മോഷ്ടിച്ച കേസിൽ പൂജാരി അറസ്റ്റിൽ. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ പരിപ്പള്ളി മീനമ്പലം സ്വദേശി പ്രിൻസ് (27) ആണ് അറസ്റ്റിലായത്. രണ്ടരലക്ഷം രൂപയോളം വിലവരുന്ന ക്ഷേത്രസാമഗ്രികളാണ് ഇയാൾ കവർന്നത്.
പിച്ചള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, ചെമ്പ് ഉരുളികൾ, പറ, മണികൾ, പാത്രങ്ങൾ, കെടാവിളക്ക് തുടങ്ങിയവയാണ് മോഷണം പോയത്. ജൂൺ ഒന്നിന് പൂജാരിയായി ചുമതലയേറ്റ പ്രിൻസ് പലതവണകളായാണ് സാധനങ്ങൾ കടത്തിയതെന്ന് പൊലിസ് പറഞ്ഞു. നാല് ദിവസത്തെ അവധിക്കിടെ പകരം മറ്റൊരു പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ക്ഷേത്രഭാരവാഹികൾ കല്ലമ്പലം പൊലിസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.
Tags : Temple Theft Temple Theft Case Priest Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash