Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temple Theft Case

ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ഓ​ട്ടു​പാ​ത്ര​ങ്ങ​ളും നി​ല​വി​ള​ക്കു​ക​ളും മോ​ഷ്ടി​ച്ചു; പൂ​ജാ​രി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ഓ​ട്ടു​പാ​ത്ര​ങ്ങ​ളും നി​ല​വി​ള​ക്കു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ൽ പൂ​ജാ​രി അ​റ​സ്റ്റി​ൽ. നാ​വാ​യി​ക്കു​ളം കി​ഴ​ക്കും​പു​റം വ​ലി​യ കാ​രാ​യി​ക്കോ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന‌​ട​ന്ന മോ​ഷ​ണ​ത്തി​ൽ പ​രി​പ്പ​ള്ളി മീ​ന​മ്പ​ലം സ്വ​ദേ​ശി പ്രി​ൻ​സ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട​ര​ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ക്ഷേ​ത്ര​സാ​മ​ഗ്രി​ക​ളാ​ണ് ഇ​യാ​ൾ ക​വ​ർ​ന്ന​ത്.

പി​ച്ച​ള നി​ല​വി​ള​ക്കു​ക​ൾ, തൂ​ക്കു​വി​ള​ക്കു​ക​ൾ, ചെ​മ്പ് ഉ​രു​ളി​ക​ൾ, പ​റ, മ​ണി​ക​ൾ, പാ​ത്ര​ങ്ങ​ൾ, കെ​ടാ​വി​ള​ക്ക് തു​ട​ങ്ങി​യ​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ജൂ​ൺ ഒ​ന്നി​ന് പൂ​ജാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ പ്രി​ൻ​സ് പ​ല​ത​വ​ണ​ക​ളാ​യാ​ണ് സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​യ​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. നാ​ല് ദി​വ​സ​ത്തെ അ​വ​ധി​ക്കി​ടെ പ​ക​രം മ​റ്റൊ​രു പൂ​ജാ​രി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ക​ല്ല​മ്പ​ലം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up