അപകടത്തിൽപ്പെട്ട ബസ്
കോട്ടയം: വൈക്കത്തുനിന്നും പാലാ ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി മതിലിലിടിച്ചു. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. മുന്നിലിരുന്ന യാത്രക്കാർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
റോംഗ് സൈഡിൽ വന്ന മിനി ട്രക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിമാറ്റിയതിനെ തുടർന്നാണ് ബസ് മതിലിലിടിച്ചത്. പരിക്കേറ്റവരെ മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ഏറെയും സ്ത്രീകളായിരുന്നു. ബസിന്റെ മുൻഭാഗത്ത് ഇരുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളായ യാത്രക്കാർക്കാണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്.
Tags : Accident KSRTCBus Wall Passenger